എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ..
-
ഓരോ കൂടിച്ചേരലുകളും അത്രമേൽ
മധുരമുള്ളതുകൊണ്ടായിരിക്കും
ഓരോ വേർപിരിയലുകളും നമ്മെ ഇത്രമേൽ വേദനിപ്പിക്കുന്നത്..-
മൂകൻ്റെ മുന്നിൽ വാചാലനാകുന്നതിൽ
ഞാൻ വിജയിച്ചു.
അന്ധൻ്റെ മുന്നിൽ ഞാൻ സൂര്യനുദിപ്പിച്ചു.
ബധിരൻ്റെ മുന്നിൽ ഞാൻ മധുരമായ് പാടി
ഒരിക്കൽ,
അന്ധനും മൂകനും ബധിരനും ഒരുമിച്ച് എൻ്റെ മുന്നിൽ വന്നപ്പോൾ
അന്ന് ഞാൻ കരഞ്ഞുപോയി..!-
ഭൂമി ദേവി
പ്രാണൻ തുടിക്കുന്ന
പ്രിയമുള്ളൊരിടമായി
കാലം കനിഞ്ഞൊരു
വിസ്മയ ഗോളമായ്..,
സൂര്യനും ചന്ദ്രനും
ഒരുപോലെ പ്രണയിച്ച
സുരലോക സുന്ദരി
ഭൂമി ദേവി..-
കുറ്റബോധം കൊണ്ട് ഞാൻ പൊട്ടിക്കരഞ്ഞു
കാലുപിടിച്ച് മാപ്പ് പറഞ്ഞു
എന്നിട്ടും അവൾ പ്രതികരിച്ചില്ല.
അവളുടെ മൗനം എന്റെ ഹൃദയത്തെ കീറിമുറിച്ചു.
മറ്റെന്ത് ശിക്ഷ തന്നാലും മൗനം അവസാനിപ്പിക്കാൻ പലതവണ ഞാൻ ആവശ്യപ്പെട്ടു..
അപ്പോഴും,
മൗനത്തിൽ കുറഞ്ഞൊരു ശിക്ഷ എനിക്കില്ലെന്നവൾ
തെളിയിച്ചുകൊണ്ടേയിരുന്നു..!-
നിശബ്ദതയെ കൊല്ലുന്ന
വെടിയൊച്ചകൾക്കിടയിൽ
ജനിച്ചു വീഴുന്നുണ്ടെത്രയോ
രക്തസാക്ഷികൾ..
ഒച്ച കേട്ടവർ
കാതുപൊത്തി
കണ്ണുചിമ്മി
തിരിഞ്ഞുനിൽപ്പുണ്ടെത്രയോ
മൂകസാക്ഷികൾ.-
ഒരുപാട് കൂട്ടിക്കിഴിക്കലുകൾക്കൊടുവിൽ
ഒറ്റപ്പെട്ടു പോയ പൂജ്യമായിരുന്നു ഞാൻ...
നിന്റെ അഭാവത്തിൽ ഞാനെന്നെ അങ്ങിനെ വായിച്ചെടുത്തു.
നിന്നോട് ചേർന്ന് നിന്നാലല്ലാതെ എന്റെ സ്വപ്നങ്ങൾക്ക് മൂല്യമില്ലെന്നറിയാൻ
ഒരു തിരിഞ്ഞുനോട്ടം മാത്രം മതിയായിരുന്നു...
തിരിച്ചുവരവ്
അനിവാര്യമാണെന്ന തിരിച്ചറിവ്
എന്നെ വീണ്ടും നിന്നിലേക്കെത്തിച്ചു..
ഒരിക്കലും അടർത്തിമാറ്റാൻ
പറ്റാത്ത വിധം ഞാനിതാ
നിന്നോടലിഞ്ഞു ചേർന്നിരിക്കുന്നു..
-
ക്ഷമയ്ക്ക് മുമ്പിൽ കീഴടങ്ങാത്ത
കോപമായിരുന്നു നിങ്ങളുടെ ബന്ധത്തെ പൊട്ടിച്ചെറിഞ്ഞതെങ്കിൽ,
വർഷങ്ങളോളം കാത്തിരിക്കാനുള്ള
ക്ഷമയായിരുന്നു
നിങ്ങളെ കൂട്ടിച്ചേർത്തത്..
-
കടന്നു പോയ നാളുകൾ
കൊഴിഞ്ഞു വീണ വീഥിയിൽ
പതിഞ്ഞു പോയ പാടുകൾ
മായുകില്ലൊരിക്കലും..
-