രാവ് ഉണരും
പുലർകാലെ വിരിയും
പനിനീർ പൂവ്-
നനുനനെ നനച്ചതും
നനവിൽ പുണർന്നതും
നിന്നെ മാത്രമായിരുന്നു
പുഴുവിനെയും പൂവിനെയും ഒരുപോലെ പ്രണയിക്കാനാവുക. എത്ര മനോഹരം ആയിരിക്കും അല്ലേ...നിത്യോപയോഗംകൊണ്ട് പ്രണയം ആരിലും മുഷിപ്പുണ്ടാക്കാതിരിക്കട്ടെ.
-
മരണത്തിന് ശേഷവും നമ്മെ കുറിച്ചോർക്കുമ്പോൾ മറ്റൊരാളുടെ കണ്ണ് നിറയുന്നത് നാം അവർക്ക് നൽകിയ സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും ഓർമ്മയിലാവണം .അതിലും മനോഹരമായി എങ്ങനെയാണ് ഒരു മനുഷ്യന് മരണത്തെയും തോൽപ്പിച്ച് ജീവിക്കാൻ കഴിയുക
-
തെളിഞ്ഞ ആകാശം പോലെ കിടന്ന മനസ്സിൽ പെടുന്നനെ സങ്കടങ്ങളുടെ മേഘകെട്ടുകൾ അലയാൻ തുടങ്ങി അലഞ്ഞുമടുത്തപ്പോൾ ചെറുതായി നനു നനെ പെയ്യാൻ തുടങ്ങുന്നപോലെ...
മിഴിനീരിന്റെ അവ്യക്തതകൾക്കിടയിൽ
അവൻ പലതും കണ്ടിരുന്നില്ല. ചിതകത്തി പൊട്ടുന്ന ശബ്ദത്തിൽ ഒന്നും കേട്ടിരുന്നില്ല.
വരണ്ട് പൊട്ടുന്ന തൊണ്ടകുഴിയിലൂടെ ശബ്ദങ്ങൾക്ക് പുറത്ത് വരാൻ കഴിഞ്ഞില്ല.
നനഞ്ഞു കുതിർന്ന ശരീരത്തിൽ ജീവനുള്ളത് ചുണ്ടുകൾക്ക് ആയിരുന്നു അവ വിറച്ചുകൊണ്ടേയിരുന്നു.
-
മരണവീട്ടിലെ ആകെയുള്ള ഒരു പ്രതിക്ഷയാണ് പിണ്ഡച്ചോറ് എടുക്കാൻ ബലികാക്ക വരും എന്നുള്ളത്
-
നിന്റെ പരിശുദ്ധമായ സ്നേഹത്തിന്റെ പറുദീസയിൽ ആണ് ഞാൻ തുന്നി പിടിപ്പിച്ച വരികൾക്ക് ജീവൻ വെച്ചത്.
-
കിളി ഇല്ലാത്തവർ കിളി ഇല്ലാത്തവർ എന്ന് നമ്മൾ കളിയാക്കില്ലേ... അത് ശെരിക്കും അറിയണം എങ്കിൽ നമ്മൾ മെഡിക്കൽ കോളേജ്ൽ ചെല്ലണം കുറച്ചു ദിവസം കിടക്കണം അപ്പോൾ നമ്മുക്ക് തിരയും ആർക്കാ കിളി ഉള്ളെന്നു
-
ഇടിയുടെ പേരുമുഴക്കത്തിലും മിന്നലിന്റെ പ്രഹരത്തിലും കാർമേഘം രണ്ടായി പൊടുന്നനെ പിളർന്നുമാറി.
മഴത്തുള്ളികൾ ഭൂമിയിലേക്ക് മെല്ലെ മെല്ലെ ഉതിർന്ന് വീണു പതിച്ചു.
തണുത്തിരുണ്ട് പെയ്ത മഴക്ക് പോലും പറയാൻ എന്തൊക്കയോ ഉണ്ടായിരുന്നു...അത് എങ്ങനെ കേൾക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു
-