കാലങ്ങളായി ഞാൻ അടക്കിപ്പിടിച്ച
അസ്തിത്വത്തിന്റെ ഭാഗമായിരുന്ന ആത്മാക്കളോരോന്നും അന്നൊരു കുത്തൊഴുക്കിൽ ഒലിച്ചുപോയപ്പോൾ ,
നഷ്ടങ്ങളുടെ തീരപെയ്ത്തിൽ
നനഞ്ഞ സ്വപ്നങ്ങളായിരുന്നു
എന്റെയും വിലാസം .-
ഉള്ളൊന്നു പൊള്ളുമ്പോൾ കറ പിടിച്ചോരെൻ ചുണ്ടിൽ
തുളുമ്പുവാൻ എരിയുന്ന ചിന്തകൾ ആറിത്തണുക്കുമ്പോൾ
സംഗീതമിറ്റും അക്ഷരങ്ങളാണെന് കവിത.-
മഞ്ഞു തുള്ളികൾ
മുത്തമിട്ട നീലിമയിൽ
വെള്ളിമേഘങ്ങളെപ്പോലെ
ഒരുമിച്ചൊന്നായ് സ്വപ്നത്തിലേറി
നമുക്കുല്ലസിക്കാം..-
ഭൂമിയിലെ ഒരു പകൽ കൂടി വിടപറയുന്നു
പ്രകൃതിയെപോലേ ശാന്തമായമനസ്സും
സത്യമുള്ള വാക്കുകളും
സ്നേഹമുള്ള ഹൃദയവും
വിധിയുടെ ആലസ്യത്തിൽ നിന്ന്
സന്തോഷഭരിതമായൊരു ദിനവുമാവട്ടെ
ഗുഡ് നൈറ്റ്-
ദിശതെറ്റിയ
ഒഴിക്കിലെപ്പഴോ
എല്ലാം മറന്നൊരു
നിമിഷത്തിൽ
തുടച്ചു മാറ്റപ്പെടേണ്ട
പൊടി പിടിച്ച ഒരു പിടി
ഓർമ്മകളിൽ നിന്നും
നമ്മൾ നീയും ഞാനും
മാത്രമായി മാറി.-
ശൂന്യമായ ഇടവഴിയിലെ
കാലൊച്ചകളിൽ ഉള്ളുടക്കുന്ന
ഈ നേരവും അറിയാതെ
പിന്നാലെ പാഞ്ഞു
നിലയ്ക്കാനൊരുങ്ങിയ ശ്വാസവും
ഇഷ്ടങ്ങളിലെ ഇഷ്ടക്കേടും
നഷ്ടങ്ങളിലെ നഷ്ടക്കേടുമായി
അപരിചിതരായി ഏതോ ജന്മ സ്വപ്നമായി
വാക്കുകൾ കൊണ്ട്
പൊയ്മുഖങ്ങളാകെ നിറയുമ്പോൾ
എങ്ങോട്ടെന്നില്ലാതെ എവിടെക്കെന്ന്
അറിയാതെ തളർന്നു വീഴുമോന്ന് തോന്നി
തിരക്കഥ എന്തെന്നറിയാതെ
കടന്നു വന്ന വഴികളിൽ
ചില വഴി പിരിയലുകൾ സംഭവിക്കാറുണ്ട്.
-
മാറുന്ന ദിശയനുസരിച്ച്
മുന്നിലും പിന്നിലുമായ്
മൗനം സിരകളിൽ കലർത്തി
എത്ര സമർത്ഥമായാണ്
നീയും നിന്റെ പ്രണയവും
ഇരുട്ടിന്റെ മറവിലേക്ക് മാറി നിന്നത്.-
തീരാത്ത ലോകത്തെ
മായാത്ത ചിന്തയായി
നിന്നോർമ്മയിൽ
അക്ഷരങ്ങളാൽ വിശപ്പ്
തീർത്തോരെന്റെ
കടലാസിലെ തമ്മിലെ
അടുപ്പവും അകലവും
അളന്ന് അളന്ന്
പ്രണയവും വിരഹവും
ഇല്ലാതെയാക്കും.-
നഷ്ട്ട സ്വപ്നങ്ങളുടെ
നിറങ്ങളെല്ലാം ഇരുട്ടിലേക്ക്
തള്ളിയ നിഴൽ രൂപങ്ങളുടെ
നിശബ്ദതയുടെ താളത്തിൽ
എന്റെ മനസും കണ്ണുകളും
ഒരുപോലെ തിരയുന്നത്
ഉറക്കത്തെയായിരിക്കില്ല,
ആസ്വദിച്ചു മതിവരാത്ത
ചില കാഴ്ചകളെയും
ഓർമകളെയുമായിരിക്കും.-
രാവിൻ നിഴൽ വീണ കോണിൽ
കനലെരിയുന്ന ചിന്തകളിലെ
കണ്ണീരും ഭീതിയും പുരണ്ട കിനാവിൽ
ഞാൻ വല്ലാതെ കൊതിക്കാറുണ്ട്…
ഒരിക്കലും ഉണരാത്ത ഒരു യാത്രക്കായ്.-