പത്തിൽ പത്തിലും a+ കിട്ടിയവനിപ്പോഴും പണിയില്ലാതെ പരതി നടക്കുംമ്പോഴും.,
പത്തിൽ പൊട്ടിയവൻ പണക്കാരനും പൗറുള്ളോനും ആണ്!.
പറയുന്നോൽ 'ടേണിംഗ്' പോയന്റാണെന്നൊക്കെ വെറുതെ പറയാണ്.-
ഒരാളിലും ആഴത്തിൽ ആഴ്ന്നിറങ്ങരുത്
ആഴ്ന്നിറങ്ങിയാൽ പിഴുതെറിയുമ്പോൾ
അനുഭവിച്ച സ്നേഹത്തേക്കാൾ
പതിന്മടങ്ങ് നോവനുഭവപ്പെടും
മിഴികൾ കഥ പറയുമ്പോൾ
ചുറ്റും കൂടിയവർ
അഭിനയമാണെന്ന് കഥ മെനയും
അധരങ്ങളിൽ പൊട്ടിച്ചിരികൾ
വിടരുമ്പോൾ ഭ്രാന്തനെന്നും.!-
വേദനിക്കുമ്പോൾ,
ജീവിതം മടുക്കുമ്പോൾ,
താഴേക്കു നോക്കുക
നമുക്ക് കാണാം,
നമ്മെക്കാൾ
വേദനിക്കുന്നവരെ
അശരണരെ
ജീവിതം
മടുത്തവരെ ,
ദുരിതം
അനുഭവിച്ചു
തീർക്കുന്നവരെ,
നന്ദി പറയുക
ദൈവത്തിന്
നല്ല ജീവിതം
തന്നതിന്,
സഹായിക്കുക
തന്നിൽ
എളിയവരെ.
-
വിധിയൊരുക്കിയ വേദിയിൽ
വിധിയെഴുതി ജീവിതം ആടിത്തീർക്കാതെ
നാം നമുക്കൊരു വേദിയൊരുക്കുക
ഇഷ്ടങ്ങൾ മാത്രം നിറഞ്ഞൊരു
സദസ്സിൽ ആടി തിമർക്കുക...
നഷ്ടങ്ങൾ ഒരു മറവിതൻ ചെപ്പിലടച്ചു
കടലിൽ എറിയുക ഇനിയെന്നും..-
*ആ സന്ദേശം എന്നിൽ തന്നെയാണ്*
ചില കണ്ടെത്തലുകൾക്കായി
വാക്കുകളിൽ ഒതുങ്ങാത്ത
വരികൾ തികയാത്ത
ദേശങ്ങൾ തേടി അലഞ്ഞിട്ടുണ്ട്.
"എന്റെ ജീവിതമാണ്
എന്റെ സന്ദേശം" എന്ന്
അവകാശപ്പെടുവാനല്ല
മറിച്
" ജീവിതം കൊണ്ട്
ഈ ലോകത്തിന്
എനിക്കൊരു നല്ല സന്ദേശം
നൽകുവാൻ കഴിയുമെങ്കിൽ
അത് തന്നെയാണ്
ഏറ്റവും വലിയ സന്ദേശം "-
മറ്റുള്ളവരുടെ ആവശ്യങ്ങൾ തന്റെ ആവശ്യങ്ങളായി കണ്ട് ചെയ്ത് കൊടുക്കുക
ഏവരെയും പുഞ്ചിരി കൊണ്ട് നേരിടുക
വിശ്വാസം കാത്തു സൂക്ഷിക്കുക
ഒറ്റ നോട്ടം കൊണ്ട് ആരെയും വിലയിരുത്തരുത്
തോറ്റുകൊണ്ടാണെങ്കിലും സത്യത്തിന്റെ കൂടെ നിൽക്കുക-
ഞാനെന്റെ ജീവിതം ഇവിടെ അവസാനിപ്പിക്കുന്നു....
ഈ ഒരുവരിയിൽ തീർക്കാം
വേണമെങ്കിൽ എല്ലാം.
പരാജയങ്ങൾ
പരിഭവങ്ങൾ
അധിക്ഷേപങ്ങൾ
അടങ്ങാത്ത ആഗ്രഹങ്ങൾ
നിരാശയിലേക്കുള്ള വഴികളാണെല്ലാം.
ആ വഴിയിൽ കണ്ടുമുട്ടുന്ന
ഒരു ചെകുത്താൻ
ആത്മഹത്യ....
ഒരു നിമിഷത്തിൽ
നിരാശയുടെ ഇരുട്ട് പടർന്ന മനസ്സുകളിലേക്ക്
ഒരിത്തിരി സഹനത്തിന്റെ
ക്ഷമയുടെ
മെഴുകുതിരി വെട്ടം പകരാൻ കഴിഞ്ഞാൽ
ചെകുത്താനവിടെ മറഞ്ഞു പോകും.
ഉരുകാതെ...
ഉയിരോടെ...
ഹൃദയത്തെ ചേർത്തു പിടിച്ചു പറയാം.
ഞാൻ ജീവിക്കും
ഇന്നും ഞാൻ ജീവിക്കുന്നു.
എന്റെ ജീവിതമൊരു സന്ദേശമാണോ എന്നറിയില്ല.
പക്ഷേ...
ഞാൻ ജീവിക്കുന്നുണ്ട്
സങ്കോചമില്ലാതെ
എങ്കിൽ
അത് സന്ദേശമാകട്ടെ...
-