പാഠം 1
പ്രതീക്ഷകൾ ഇല്ലാതെ
സ്നേഹിച്ചാൽ,
വെറുക്കപ്പെടാതെ ജീവിക്കാം.-
സത്യം പറഞ്ഞില്ലെങ്കിലും,
കള്ളം പറയുന്നത്
കഴിവതും
ഒഴിവാക്കാറുണ്ട്.-
ഭൂമിയുടെശ്വാസകോശം
സ്പോഞ്ച് പോലെയാണ്
Lockdown കാലത്തെങ്കിലും
കുറച്ചു ആശ്വാസം ഉണ്ടാകട്ടെ-
വെളിച്ചം വരുമ്പോൾ
മറന്ന് കളയരുത്,
ഇരുട്ടിൽ കൂട്ടായ്
നിന്ന എന്നെ
നീ.-
ഇന്നലെകൾ നൽകിയ
അനുഭവങ്ങളാണ്
നാളെയിലേക്കുള്ള
സമ്പാദ്യം,
കൂട്ടിവെച്ചിട്ടുണ്ട്
സൂക്ഷിച്ചു
ചിലവഴിക്കുവാൻ.
-
ഫേസ്ബുക്കിൽ കണ്ടിട്ട്
ഇൻസ്റ്റയിൽ കൊതിച്ചിട്ടു,
മെസ്സെഞ്ചറിൽ മൊട്ടിട്ടു
വാട്ട്സാപ്പിൽ വിരിയുന്ന പ്രണയം,
കീ ബോർഡിൽ കുത്തീട്ട്
വീചാറ്റിൽ ചാറ്റ് ചെയ്ത്
ടിക്ക് ടോക്ക് ഇൽ തട്ടീട്ടു
തേപ്പായി തകർന്നിട്ട്
വൈക്യു വിൽ വിതുമ്പുന്ന
പ്രണയം,
-
രഹസ്യമായും,
പരസ്യമായും
അല്ല
പറയുവാൻ
ഉള്ളത്
ആത്മാർത്ഥമായി,
പൗർണമി
യെ
പ്രണയിക്കുന്ന
പൂർണചന്ദ്രന്റെ
പ്രണയകഥ,
-
ചിത്രഗീതത്തിനു കാത്തിരുന്ന പോലെ
ഒരു എമ്പുരാന് വേണ്ടിയും
കാത്തിരുന്നിട്ടില്ല,
എയർമെയിൽ വായിക്കുന്ന സുഖം
ഒരു വാട്സ്ആപ്പും തന്നിട്ടില്ല,
പുളിയച്ചാറിന്റെ സ്വാദൊന്നും
ഒരു കുഴിമന്തിക്കും തോന്നീട്ടില്ല ,
നീലകണ്ഠനും, ഇന്ദുചൂഡനും
നെടുമ്പള്ളിയും
വന്നതും നിന്നതും പോയതും
കണ്ട കണ്ണാടാ ഇത്,
പഴമയുടെ സുഗന്ധവും
പുതുമയുടെ മധുരവും
നുകരാൻ കഴിഞ്ഞ
90 കളിലെ പിള്ളേരാടാ
ഞങ്ങൾ,
പോപ്പിൻസ് പോലെയാടാ
ഞങ്ങൾ
അന്നും ഇന്നും ഒരുപോലെ.
-
Lock down
കാലത്തും
അവധിയില്ലാതെ,
ആളറിയാതെ,
അധ്വാനിക്കുന്നുണ്ട്
അമ്മ
എന്നും, എപ്പോളും,
ഇപ്പോളും.
-
ഉയിര്കൊണ്ട് ഉള്ളത്തിൽ
എഴുതിയിരുന്നു,
നിനക്ക് വായിക്കാൻ,
നീ കാണാതെ
പോയി,
കരളുകൊണ്ട്
കടലാസിൽ കുറിച്ചത്
നീ അറിയാതെ
പോയി,
എന്നെ ഓർക്കാൻ
നീ മറന്നു പോയി.
-