നീ കരുതി വെയ്ക്കുക
കഥ പറഞ്ഞ്
കളി പറഞ്ഞ്
കഥയായി കാര്യമായി
കരളു വെന്തു നീറും നേരവും
മറച്ചു പിടിക്കാൻ
മരിച്ചില്ലെന്നു പറയാൻ
ചുണ്ടിലെപ്പോഴും
ഒരു ചിരി കരുതി വെയ്ക്കുക...-
മങ്ങാത്ത കാഴ്ച്ചകൾ ഇവിടെ നിങ്ങൾക്കായി ഞാൻ കുറിച്ചിടാം
#whathurtyoutodaymakesy... read more
ആരുമല്ലെന്നറിയണം
അതോർത്തുള്ളുരുകി കരയണം
ചേർത്തു പിടിച്ച കാലമോർക്കണം
ചേരു തൊട്ട പോൽ പൊള്ളണം
പിന്നെയെല്ലാം മറന്നു പോകണം
പക്ഷേ അതിനൊടുവിൽ മരിക്കണം
എന്തൊരു ജീവിതമാണല്ലേ ?
എത്രയായാലും നാം മനുഷ്യരല്ലേ !!
-
മരിച്ചു
മണ്ണടിയും വരെ
കണ്ണീർ
വാർക്കുന്നവരേറെയുണ്ടാകും
അതിനുമപ്പുറവും
കണ്ണീർ തോരാത്തവരുണ്ടാകും
എന്നതുക്കൊണ്ടു മാത്രം
ജീവിച്ചിരിക്കുന്ന
ചിലരുമുണ്ടാകാം-
പൂക്കളെല്ലാം വാടി കരിഞ്ഞു
പൂമ്പാറ്റകൾ മേടും വെടിഞ്ഞു
കാത്തിരുന്ന വാനം മെലിഞ്ഞു
കൂട്ടിരുന്ന കുരുവിയും മറഞ്ഞു
ചേക്കേറുവാൻ
ചില്ലയൊന്നില്ലാതെ
പറന്നുയരുവാൻ
നീലാകാശമൊന്നില്ലാതെ
പിടഞ്ഞു വീണ
നോവു പോലുമറിയാതെ
അടഞ്ഞ കണ്ണിലുദിച്ചു
അകന്നു അടർന്നു പോയൊരു
പാഴ്കനവിൻ ചെറുമണികൾ
അതു
പതിയെ മിഴിനീർ മൊട്ടുകളായി
വിരിഞ്ഞു വിടർന്നു
പൂക്കളായി
പൂമ്പാറ്റകൾ പാറി വന്നു
കൂട്ടു വിട്ട കുരുവിയും
മെലിഞ്ഞു തീർന്ന വാനവും
പിന്നെയും അത്ഭുതമൊരുക്കി
- കണ്ണടക്കാരൻ
-
ഓർമ്മകൾ
കൊല്ലുന്നയിടങ്ങളിൽ
നിന്നും മാറി
ഓർമ്മകൾ
ജീവിക്കുന്നയിടങ്ങളിൽ
തിരിഞ്ഞു നോക്കിയാൽ
കാണാം
നല്ല ചന്തമുള്ള
മനുഷ്യരെ...
- കണ്ണടക്കാരൻ
-
ഇടക്കെവിടെയോ
നഷ്ടപ്പെട്ടു പോകുന്ന
നമ്മളെ
തിരിച്ചു കൊണ്ടു വരാൻ
ഒരു ചിരി മതി
ഒരു ചിന്ത മതി
ചിലപ്പോൾ
ചിലരെങ്കിലും മതി-
ഓർമ്മകൾക്കു മേൽ
മറവി മൂടി
മരിച്ചു പോകുന്ന കാലമേ...
കാത്തു വെച്ചതും പകുത്തു നൽകിയതും
ചിരി പൊഴിഞ്ഞതും
ഒടുവിലിന്നു കണ്ടവർ നമ്മളിലൊന്നായി
ഇന്നലെയുള്ളവർ കണ്ണുനീരുമായതും
മഞ്ഞുത്തുള്ളിയും മഴത്തുള്ളിയും
മറന്നു പോകാതെ മണ്ണിൽ വീണതും
ഓർത്തു വെച്ച
ഒത്തൊരുമയിൽ തെളിഞ്ഞ
ആഘോഷങ്ങളും
കണ്ടു കണ്ട കടലും ഉള്ളിലുള്ള തിരയും
വെന്തു തീർന്ന മനസും
കറുപ്പും ചുവപ്പും
പടർന്ന കടലാസിൽ
എഴുതി വെച്ച
വർഷത്തിലൂടെ പെയ്തൊഴിഞ്ഞ്
പിന്നെയും കടന്നു പോകുന്നു..
നിബിൻ കെ അശോക് ❤️
-
സ്വരുക്കൂട്ടി
വെയ്ക്കുമ്പോളല്ല
ചിതറി
തെറിച്ചവ
ചേർത്തു വെയ്ക്കുമ്പോളാണ്
ഓർമ്മകൾ
കൂടുതൽ
മനോഹരമാകുന്നത്-
നന്ദി
എന്നൊരാൾ പറയുമ്പോൾ
തിരിച്ച്
മറുപടി പറയാതെ
പുഞ്ചിരി തൂകി
യാത്രയാക്കുന്ന
ചില മനുഷ്യർ
അതെ
മനസ്സ് നിറയുന്നിടത്താകാം
വാക്കുകൾ മരിച്ച്
ആ പുഞ്ചിരി
ജന്മമെടുക്കുന്നത്-
ഒരു
ഇടമുണ്ടാകണം
അവിടെ
സ്നേഹമുണ്ടാകണം
സൗഹൃദമുണ്ടാകണം
കാരുണ്യവും
കരുതലും
ചേർത്തു
നിർത്തലുമുണ്ടാകണം
ചോര പൊടിയാതെ
ഹൃദയം
പങ്കു വെയ്ക്കുന്ന
ഈ പോരാട്ടങ്ങളെല്ലാം
മനുഷ്യർക്കിടയിലെ
ആ ഇടത്തിൽ
ആവണമെന്നു മാത്രം
- കണ്ണടക്കാരൻ
-