'' നോവാൽ തീർത്തൊരാ ചിതൽ പുറ്റിനുള്ളിൽ കണ്ണുനീരാൽ കഴുകിയെടുത്ത നിന്റെ ഓർമകൾ ചേർത്തൊരു ജപമാല കോർക്കണം. "
-
'' മദ്ധ്യാഹ്നങ്ങളിൽ നാസാഗഹ്വരങ്ങളെ ഇക്കിളിപ്പെടുത്തുന്ന നറുമണത്തിന്റെ അകമ്പടിയിൽ തീന്മേശയിലെത്തുന്ന പൊരിച്ച മത്തിയോട് പ്രണയമാണന്നുംമിന്നുംഎന്നും''
-
''പ്രണയം നിറച്ച മാന്ത്രികപ്പുസ്തകം മഹറായി നൽകിടാം രാവുപുലരോളം കാതിൽ കവിത നീ ചൊല്ലുകിൽ.''
-
''മടി''
കൗമാരത്തിലൊരിക്കൽ ഞാനവളുമായി സന്ധിച്ചു , തേറ്റപല്ലുകൾ എന്റെ കഴുത്തിലിറക്കി എന്റെ ഊർജസ്വലതയത്രയും ഊറ്റിക്കുടിച്ചു ,ഇനി നാളെയാവട്ടെ എന്ന ദുർമന്ത്രം എന്നെ പഠിപ്പിച്ചകലാൻ നേരം ഞാൻ ചോദിച്ചു എന്താണു പേര് ? ഞാനാണു # മടി ഇനി മുതൽ നീ ''മടിയനും ''
കാലിൽ കിടന്ന വിഷാദത്തിന്റെ കമ്പിളി എടുത്ത് പുതക്കുമ്പോൾ ഞാൻ പറഞ്ഞു 'നേരമിത്രയായോ ? ഇനിനാളെ മുതൽ തുടങ്ങാം...,-
'' സ്നേഹം ''
അന്നത്തിനാർത്തപ്പോൾ അമ്മ തന്നതും സ്നേഹം!.
ആഗ്രഹങ്ങളോരോന്നറിഞ്ഞപ്പോൾ അച്ചൻ തന്നതുംസ്നേഹം!.
അധരങ്ങളിൽ അമൃതായി അവൾ തന്നതും സ്നേഹം!.
അന്ത്യം വരെ കൂടെ കാണുമെന്നാത്മസഖി അവൾ പറഞതും സ്നേഹം!.
അനന്തരവനന്നം തേടി അക്കരെ അണഞ്ഞതും സ്നേഹം!.
അക്കരെ അണഞ്ഞവന്റെ അന്ത്യം അറിഞ്ഞവർ അശ്രു പൊഴിച്ചതും സ്നേഹം.!
-
സൂഫിയുടെ അധരങ്ങൾ മൊഴിയുമ്പോൾ ജപമാലയിൽ തട്ടി പ്രതിദ്വനിക്കുന്നത് ഏക ഇലാഹിന്റെ പ്രകീർത്തനങ്ങളാണ് .
ഞാൻ കേട്ട കഥകളിലെ സൂഫികൾ സുജാതയെയല്ല സുബ്ഹാനെ പ്രണയിച്ചവരാണ്.-
പത്താം തരത്തിൽ പത്തിലും പത്തരമാറ്റിൽഅവൾ ജയിച്ചു!.അനുമോദനം,പാരിതോഷികം,എന്നുവേണ്ട സ്റ്റാറ്റസുകളിൽ എല്ലാം അവൾ തന്നെ.!
കാലം 5ജി സ്പീഡിൽ അങ്ങ് പോയി. അന്നൊരന്യന്റെ അടുക്കളയിൽ യാദൃച്ഛികമായി പിന്നേം കണ്ടു. കരിപിടിച്ച മഞ്ചട്ടിയോടെന്തോ പിറു പിറുക്കുമ്പോലെ മെല്ലെ കാതോർത്തു. ഞാനുമൊരു വർണപ്പട്ടമായിരുന്നു,! മംഗലം കഴിഞാലും പഠിക്കാലോ..എന്ന മോഹന വാഗ്ദാനം വിശ്വസിച്ചോളാണന്ന് പരിഭവം പറയായിരുന്നു.-
പത്തിൽ പത്തിലും a+ കിട്ടിയവനിപ്പോഴും പണിയില്ലാതെ പരതി നടക്കുംമ്പോഴും.,
പത്തിൽ പൊട്ടിയവൻ പണക്കാരനും പൗറുള്ളോനും ആണ്!.
പറയുന്നോൽ 'ടേണിംഗ്' പോയന്റാണെന്നൊക്കെ വെറുതെ പറയാണ്.-
പലപ്പോഴും ഉപ്പയെ കൂടുതൽ അറിയുന്നത് വലുതായി നാലുകാശുണ്ടാക്കി വീടൊക്കെ നോക്കി തുടങ്ങുമ്പോളാണ്
അപ്പോഴേക്കും കാലം കുറെയങ്ങ് പോയിട്ടുണ്ടാവും..വീണ്ടും ചെവിയൊന്നു പിടിച്ചു തിരുമ്മിയുന്നങ്കിൽ, അതൊന്നാസ്വദിക്കാമായിരുന്നു.!!!
_HAPPY FATHERS DAY_-
''ആവേശമൊട്ടുമില്ലാതെ
ആത്മഗതങ്ങളുടെ മുല്ലപ്പൂകോർത്ത്
ഓർമയുടെ മധുരകേക്കിലെ നഷ്ടബോധത്തിന്റെ തിരികളൂതിയണച്ച്
ഞാനുമാഘോഷിക്കുന്നെന്റ ജന്മദിനം,
വിരുന്നിനെത്തിയ ഓർമകളോടല്ലാം ഞാനൊരു ടൈം മെഷീൻ ആവശ്യപെട്ടിരുന്നു , അവർ കൈമലർത്തി ലോക്ക്ടൗണല്ലേ...ഞങ്ങൾക്കിത്തിരി മധുരം ചേർത്ത ബാല്യത്തിന്റെ ഒാർമപ്പൊടി മാത്രമേ കിട്ടിയതൊള്ളൂ എന്നറിയിച്ചു.''-