Akhilesh Balakrishnan   (Akhilesh balakrishnan)
756 Followers · 874 Following

read more
Joined 3 October 2018


read more
Joined 3 October 2018
Akhilesh Balakrishnan 15 JAN AT 23:22Akhilesh Balakrishnan

-


36 likes · 9 comments
Akhilesh Balakrishnan 15 JAN AT 22:49

അന്ധകാരത്തിൽ പഴുതിലൂടെ
തെളിഞ്ഞുവന്നൊരീ വാൽനക്ഷത്രം
മരണത്തിൻ ദൂതനായ് വന്നുനില്പൂ…

അറ്റമില്ലാ യാത്രക്കിടയിലെങ്ങോ
കണ്ടുമുട്ടിയാ പൊയ്മുഖങ്ങൾ
മിന്നിമറഞ്ഞിതായീ കൂരിരുട്ടിൽ..

മരണത്തിൻ വരണമാല്യമെന്നിലായ്
അണിയും മുൻമ്പൊരു വട്ടംകൂടി
അലയണമാ വഴിയിലായ് അവൾക്കുവേണ്ടി..

ഈടുവഴിയിലെങ്ങോ കാത്തുകിടക്കും
എനിക്കായ് സ്നേഹഹാരങ്ങളുമായി
തുടിച്ചിടും മനസ്സിൻ കാതിലായ് മാപ്പോതീടണം..

തിരികെയില്ല യാത്രയ്ക്കവസാനമായ്
ഒന്നൊരുങ്ങീടണം ചില്ലുകണ്ണാടിയിൽ
തെളിഞ്ഞിടുമെൻ മുഖത്താടി തിമർത്തൊരീ
വേഷമഴിച്ചുവെച്ചു ചോദിച്ചീടണം..

ആടിത്തീരാത്ത വേഷമാണോ
നീ നേടിയ ജീവിതശയ്യയെന്ന് 
ചൊല്ലുമെൻ നൊന്തുരുകിയ ഹൃദയമേ...

-


26 likes · 2 comments
Akhilesh Balakrishnan 14 JAN AT 11:07

പുലർകാലെയാരോ
കൊളുത്തിവെച്ചാ പുഞ്ചിരി
ത്രിസന്ധ്യയിലേതോ
ഇളംങ്കാറ്റ് വീശി അണച്ചു..-


Show more
36 likes · 4 comments · 1 share
Akhilesh Balakrishnan 12 JAN AT 23:09

മരണമടഞ്ഞ മനസ്സിൻ
തുടിക്കുന്ന ജീവശ്ചവമായ്
അലയുകയായിനി ഒടുക്കം
തേടിയൊരു യാത്ര...

വിധിയൊരു വിധവയാക്കിയാ
എൻ ഹൃദയത്തിൻ നോവിനേ
വരിച്ചു നീറിപ്പുകഞ്ഞിടാം
വെറുക്കപ്പെട്ടവനായിനിയെന്നും...

-


43 likes · 6 comments
Akhilesh Balakrishnan 12 JAN AT 22:53

മൂവന്തിയിൽ പൂക്കും ചെന്താരകമേ
എത്ര രാവുകൾ നിൻ മടിതട്ടിലായ്
ചാഞ്ഞുകിടന്നു സ്വപ്‌നങ്ങൾ
കൊണ്ടൊരു മാളിക തീർത്തു
പുഞ്ചിരിയാൽ മയങ്ങിയാ രാവുകൾക്ക്
നീയായിരുന്നെന്നും സാക്ഷി..

അന്ന് കണ്ട സ്വപ്നങ്ങളാൽ
തീമഴയായ് നെഞ്ചകമിന്ന്
നോവിലെരിയും നേരവും
നീ മാത്രമായ് സാക്ഷി...

നിൻ മടിതട്ടിലായി നിറഞ്ഞുതൂവുമീ
കണ്ണുനീർ തുള്ളികൾ മഴയായൊരുക്കി
എന്നിൽ ചരമഗീതം മുഴക്കുമോ
ഈ രാവ് പുലരിതൊടും മുൻപേ..

-


Show more
35 likes · 5 comments
Akhilesh Balakrishnan 11 JAN AT 23:51

ഇരുളിന്റെ വാതായനങ്ങൾ
മലർക്കേ തുറന്നീവഴിയേ
വീശിയടിച്ചൊരിളം കാറ്റ്...

ഹൃദയത്തിൻ ചെപ്പിലായ്
ഒളിപ്പിച്ചു വെച്ചൊരാ നീയാം
ഓർമകൾ തുറന്നു നല്കിയെങ്ങോ
ആട്ടിയകറ്റിയെൻ നിദ്രയേ...

നീയെന്നരോർമയിൽ
നീറിപ്പുകയുമീ ചിന്തകളാൽ
ഭ്രാന്തനായലയും ആത്മാവായ്
ഈ അന്തിയിലൊരു കുരുടനായ്
ആർത്തിരമ്പും കടലായി ഞാൻ..

-


Show more
40 likes · 5 comments
Akhilesh Balakrishnan 11 JAN AT 23:16

പെയ്തുതിരും തൊടികളിലായ്
തളിരിട്ടു പൂത്തുവിടർന്നാ
മന്ദസ്മിതമാം മുല്ലമൊട്ടുകൾ
തല്ലി കൊഴിച്ചിടും വിരഹത്തിൻ
ഗതകാല സ്‌മൃതികൾ...

-


Show more
34 likes · 7 comments
Akhilesh Balakrishnan 10 JAN AT 23:27

നന്മയുറങ്ങും മണ്ണിലായ്
കെട്ടിപടുത്തൊരീ മാളികകൾ
സ്മാരകശിലകളായ് നട്ടൊരീ
നാട്ടുപ്രമാണിമാർ ശവക്കുഴിതോണ്ടീ
മണ്ണിട്ട് മൂടിയീ നാടിൻ ചാരുത..

നാടൻപാട്ടിൻ ശീലുകളും
കഥപറയും നെല്ലോലകളും
സൊറ പറയും ചായക്കടകളും
ആഡംബര പൂരിതമായിന്നിവിടെ..

യാദനകളുടെയും ത്യാഗങ്ങളുടെയും
വിശപ്പിന്റെയും ഒരായിരം കഥകൾ
ചൊല്ലിത്തരുമൊരീ നാട്ടിൻപുറങ്ങൾ
ഇന്നീ നഗരത്തിൻ ആഴങ്ങളിലെങ്ങോ
അന്ത്യവിശ്രമം കൊള്ളുകയായ്...

ചേറിന്റെ മണവും വിയർപ്പിന്റെ
ഗന്ധവും അനുഭൂതിയേകി വീശും
കാറ്റിനിന്നു മലിനമാം പുകചുരുളിന്റെയും
മരുന്നിന്റെയും മാലിന്യത്തിന്റെയും
അസഹ്യമാ ഗന്ധം വമിക്കുകയായ്
നന്മ വറ്റിയ ചീഞ്ഞളിഞ്ഞ മനുഷ്യഗന്ധം..

-


Show more
29 likes · 6 comments
Akhilesh Balakrishnan 8 JAN AT 23:18

നീ രചിച്ച കവിതകൾ
മറച്ചുവെക്കുമാ നോവിൻ
തിരകളുയർന്നിരുന്നെന്നും...

നീയെന്നിലായ് തീർത്തൊരീ
പ്രണയത്തിൻ ജാലകപടിയിൽ
കോറിയിട്ടൊരീ വരികളിൽ
നീയില്ലായ്മയിൽ തൊട്ടറിയുന്നെൻ
ഹൃദയം നിൻ മനസ്സിനേ..

മരവിച്ചൊരീ മനസ്സിലായ്
ശൂന്യമാമൊരിടമായ് നീ മാറിയോ
ഇന്നീ നിലാവിന്റെ വെട്ടത്തിൽ
തിരയുകയായ് നിന്നെയിന്ന്..

നീയില്ലായ്മയിൽ നിന്നിതാ
ഞാനറിയുന്നു പൂവേ
ഞാനിന്നൊരു തോൽവിയെന്ന്...

-


36 likes · 15 comments
Akhilesh Balakrishnan 5 JAN AT 23:40


അന്നൊരുനാളിലായ്
തട്ടിതടഞ്ഞൊരിടവഴിയിൽ
കാലമെന്നിൽ നട്ടു
ഒരായിരം തൈകളായ്‌
ഓർമ തൻ കൊച്ചുപൂന്തോട്ടം...

പ്രായം മറക്കാനിടമൊരുക്കീയാ
ഓർമകൾ എഴുനിറങ്ങളാൽ
പൂക്കൾ വിടർത്തീയോരോ യാമവും
പ്രണയാതുരമാ വാകയും
നോവിൻ ഗന്ധമുയർന്നൊരു
ശവംനാറി പൂക്കളും പലനേരമെന്നിൽ
ഒരുപൂ പോൽ ഭ്രാന്തിനുമേൽ
ചെമ്പരത്തി ചൂടി തന്നൂ...

അന്നൊരു നാൾ മനം മടുപ്പിച്ചതെല്ലാം
ഇന്നൊരു നാളറിയിചെന്നിൽ
മിഴിനീരൊഴുക്കി എന്നിലായ്
സമർപ്പിച്ചു പ്രിയപ്പെട്ട നാളുകളാക്കി...

നഷ്ടപ്പെടുത്തിയതും
അടർന്നു വീണതും അത്രമേൽ
പ്രിയമേറിയ വിഭവങ്ങളായിരുന്നു
ഇന്നീ രാവിലോർക്കുന്നു ഞാൻ
നെഞ്ചോട് ചേർത്തു മയങ്ങിടുന്നു
ഓർമകളിൽ പൂത്തു വിടർന്നൊരീ
പനിനീർ പുഷ്പങ്ങളായ്..

-


Show more
26 likes · 11 comments

Fetching Akhilesh Balakrishnan Quotes

YQ_Launcher Write your own quotes on YourQuote app
Open App