മന:പൂർവമല്ലാതെയെങ്കിലും
ചെയ്തുപോയ തെറ്റുകൾക്കു മാപ്പ്..
നിന്റെ ഹൃത്തിനെ കീറിമുറിച്ചു
വ്രണപ്പെടുത്തിയെന്നു പറഞ്ഞപ്പോൾ
നീയറിഞ്ഞിരുന്നില്ലേ,
നിലയ്‌ക്കാതെ ചോരവാർക്കുന്ന വ്രണങ്ങൾ
എന്റെ നെഞ്ചിലുമുണ്ടായെന്ന്.
അതിൽ പുളയുകയാണ് ഞാനുമെന്നും..
എങ്കിലും ഞാനിന്നും തേടുന്നത്
നിന്റെ മുറിവുകൾക്കുള്ള മരുന്നുകളാണ്.
എന്നെങ്കിലും ആ മുറിവുകൾക്കൊരിത്തിരി-
ശമനമുണ്ടാവുമ്പോൾ,
എന്റെ മുറിവുകളും ഉണങ്ങിത്തുടങ്ങും..
ഒരൊറ്റ വാക്കിൽ പറഞ്ഞതുകൊണ്ടർത്ഥമില്ലെങ്കിലും
പറഞ്ഞുപോവുന്നു ഞാൻ,
ക്ഷമിക്കുക നീയെന്നെ...-
ക്ഷമിക്കുകയെൻ ഹൃദയമേ
പിന്നിട്ടാ വഴികളിലൂടെ
പിന്നെയും നിന്നെ തെളിച്ചിടേണം
അക്ഷമനായ് നില്കുവാനിനി
വയ്യാതെ തെളിയുമെൻ
ഓര്മകളിലൊരുപിടി മണ്ണിട്ടു
മൂടാൻ സമയമായെന്നുള്ളം
മൊഴിയുന്നിതായീ രാവിൽ...
ക്ഷമിക്കുക നീ യെൻ അമ്മയോളം
ചതിച്ചവരെല്ലാം ചിരിച്ചാടുമീ
വേദിയിൽ ക്ഷമയേകി നീ
പുഞ്ചിരി തൂകുകയെന്നും..
വൈകിയെത്തുമാ ക്ഷമയിൽ
കുരുത്ത ഫലങ്ങളെന്നും
നിൻ തുണയായി വന്നിടുമൊരു
കാലത്തിൻ വഞ്ചിയിൽ..-
ക്ഷമ,
പ്രതികരിക്കാൻ തോന്നുമ്പോഴും
ചിന്തിപ്പിക്കാൻ തോനുന്ന
മറ്റെന്തോ ഒന്ന്-
എന്തെന്നാൽ
ചിലരെ ദൈവം
സൃഷ്‌ടിച്ചിരിക്കുന്നത്
നമ്മുടെ ക്ഷമ
പരീക്ഷിക്കാനാണ്....-
ജീവിതത്തിൽ ക്ഷമിക്കാൻ
പഠിക്കണം...
എന്നു വെച്ചു പ്രതികരിക്കേണ്ടത്ത്
പ്രതികരിക്കണം...
അവിടെ ക്ഷമയും താങ്ങിപിടിച്ചു
നടക്കരുത്...-
ഭൂമിയോളം ക്ഷമിക്കുക, നിന്നെ ഉപയോഗിച്ചു തള്ളിയവരോടെല്ലാം! ആകാശത്തോളം ക്ഷമിക്കുക, നിന്റെ സ്വപ്നച്ചിറകുകൾ അരിഞ്ഞു വീഴ്ത്തിയവരോടെല്ലാം! അച്ഛനോളം ക്ഷമിക്കുക, നിന്റെ വിയർപ്പുതുള്ളികളെ മാനിക്കാത്തവരോടെല്ലാം! അമ്മയോളം ക്ഷമിക്കുക, നിന്നെ മനസ്സിലാക്കാതെ പോയവരോടെല്ലാം! ഗുരുവിനോളം ക്ഷമിക്കുക, നിന്റെ അറിവില്ലായ്മയെ കുറിച്ച് പുച്ഛിച്ചവരോടെല്ലാം! ദൈവത്തോളം ക്ഷമിക്കുക, നിന്റെ മനസ്സാകെ കൊത്തിനുറുക്കിയവരോടെല്ലാം!
-
ഒരു കഷ്‌ണം കേക്ക്
കഷ്‌ണം കഷ്‌ണം
ആക്കിയപ്പോൾ
കഷ്ണമായത് എന്റെ
കൊതിയാരുന്നു
ഇനി കഷ്ണിക്കണോ?
😂🤪
-
ദുരഭിമാനത്തിന്റെ പേരിൽ കൊല ചെയ്യപ്പെട്ടവൻ...
പ്രണയത്തിന്റെ പേരിൽ ബലിയാടായവൻ...
ഏക മകന്റെ വേർപ്പാടിന് കാരണമായത് അവളുടെ അച്ഛനും സഹോദരനുമാണെന്നറിഞ്ഞിട്ടും ക്ഷമിച്ച് സ്വന്തം മകളായി അവളെ സ്വീകരിച്ച അവന്റെ മാതാപിതാക്കൾ..
ക്ഷമയെന്നാൽ സ്നേഹമാണെന്ന് പറഞ്ഞു തന്നവർ
അതുക്കൊണ്ടല്ലേ മനുഷ്യാ നിന്നെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്..
ഹൃദയത്തിൽ അലിവും കരളിൽ കനിവും ഉള്ളവർ ക്ഷമിക്കട്ടെ..
ചെയ്ത തെറ്റെല്ലാം..
-