"ആധിപത്യം നിന്റെ മക്കൾക്ക് നൽകിലും
ആധിയില്ലാതുറങ്ങാത്ത മാതാവേ
ഇരുളിന്റെ മറവിലെ നിലവിളികൾ കേട്ടും
രണ്ടെന്നു തമ്മിൽ പൊരുതുന്ന കണ്ടും
നീതിയുടെ കാൽ വഴുതി വീഴും വഴിയിൽ
നേരിന്റെ നിഴലുമൊലിച്ചു പോകുമ്പോൾ
കേഴുന്ന മാതൃഭൂമീ നിനക്കെന്റെ വന്ദനം
പൊരുതാതെയരുതാത്തതൊന്നുമേ ചെയ്യാത്ത
മക്കൾ വാഴുന്നിടം കാണാൻ കൊതിയോടെ
കാത്തിരിക്കേണം നിലാവുദിക്കും വരെ
ചിന്തയിൽ ഞങ്ങൾ നേരു നാട്ടും വരെ"-
കഴിഞ്ഞ കാലം കണ്ട ധീരതയുണ്ട്.
ഇന്നിനെ കണ്ട് വിറങ്ങലിക്കരുത്
ഒരുമ കണ്ട കാഴചയുണ്ട്
ഇന്നിനെ കണ്ട് തളരരുത്
ഉയർത്തിക്കെട്ടിയ അഭിമാനമുണ്ട്
ഇന്നിനെ കണ്ട് പതറരുത്
രക്തസാക്ഷി നൽകിയ ജീവനുണ്ട്
ഇന്നിനെ കണ്ട് ഭയക്കരുത്
പുതിയൊരു ചരിത്രമെഴുതാൻ
തൂലിക കൊണ്ടൊരു
അക്ഷര ചങ്ങലയ്ക്കായ് കാത്തിരിക്കുന്നു
സ്നേഹ പൂർവ്വം
റഹീന പേഴുംമൂട്
-
പ്രിയപ്പെട്ട ഇന്ത്യ,
ഈ കത്ത് ആരുടെ കൈകളിൽ എത്തിപ്പെടുമെന്ന് എനിക്ക് അറിയില്ല. പക്ഷേ ഇത് വായിക്കുമ്പോൾ തിരിച്ചറിവുകൾ ഉണ്ടാകുമെന്ന് കരുതുന്നു.
" മതം-വർഗ്ഗം-നിറം-ഭാക്ഷ-ഭക്ഷണം-വസ്ത്രം-നിരവധിയായ വിശേഷ ദിനങ്ങൾ-സംസ്കാരം " എന്നിവയിൽ ഓരോരുത്തരും വ്യത്യസ്തരാകുമ്പോൾ " ഇന്ത്യൻ " എന്ന ഒറ്റ കാരണത്താൽ നാം ഒന്നാണ്..
ആയതിനാൽ ഇനി ഒരു വിഭജനം ഉൾക്കൊള്ളുവാൻ ഒട്ടും കഴിയില്ല.ഭാരതീയനായതിനാൽ അഭിമാനം കൊള്ളുമ്പോൾ മറ്റൊരവസരത്തിൽ ഭാരതീയനായതിന്റെ പേരിൽ മറ്റുള്ളവരുടെ മുൻപിൽ അപമാനത്തിന് ഇടവരുവാൻ സാഹചര്യം ഇനിയെങ്കിലും ഉണ്ടാകില്ല എന്ന് കരുതുന്നു.
ആ പഴയ ഇന്ത്യയെ ഞങ്ങൾക്ക് തിരിച് കിട്ടും എന്ന പ്രതീക്ഷയോടെ കത്ത് ചുരുക്കുന്നു.
എന്ന്
ഒരു അഭ്യുദയകാംക്ഷി
-
ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളുന്നു.
ഫാസിസ്റ്റ് ശക്തികൾ നിറഞ്ഞാടുന്നു.
മതസൗഹാർദ്രം കടലാസ്സിലൊതുങ്ങുന്നു.
മതേതരത്വം ഭരണഘടനയിലുറങ്ങുന്നു.
സ്ത്രീത്വം അഗ്നിനാവുകൾക്കിരയാകുന്നു.
നിഷ്കളങ്കത കാമാർത്തിയാൽ തൂക്കിലേറ്റപ്പെടുന്നു.
കണ്ണും കാതും കൊട്ടിയടയ്ക്കപ്പെടുന്നു.
വായ പൂട്ടി മുദ്രണം ചെയ്യപ്പെടുന്നു.
കലികാലമോ ഖിയാമത്ത് നാളോ അല്ലിത്,
ഇന്ത്യയാണ്.... ഇന്നത്തെ ഇന്ത്യ...-
ഒരു ജാതി, ഒരു മതം, ഒരു ദൈവം,
എന്നൊക്കെ എഴുത്തുകുത്തുകൾ
മാത്രമായികൊണ്ടിരിക്കുന്നു. മനുഷ്യകുലങ്ങൾ ഇന്ന് എല്ലാം കൊണ്ടും അധംപതിച്ചുകൊണ്ടിരിക്കുന്നു. ഹിംസ
മാത്രമാണിന്ന് എന്തിനും ഏതിനും. മാറണം മാറ്റപ്പെടുത്തണം ഇനിയെങ്കിലും. നന്മയുള്ളവരായ് വളർത്തിടേണം ഇനി വരും തലമുറകൾ. പഠിച്ച പാഠങ്ങളൊന്നും മറക്കാതിരിക്കാൻ ഇന്ത്യ എന്ന രാജ്യം തകരാതിരിക്കാൻ. ഓരോ പാഠങ്ങളും കുറിക്കപ്പെടണം.-
പ്രിയപ്പെട്ട ഇന്ത്യക്ക്,
മതേതര രാജ്യമായി എന്നും തിളങ്ങിയനീ ഇന്ന് വർഗീയതയുടെ നിഴൽ വീണ് നിറംമങ്ങി നിൽക്കുമ്പോൾ കുറ്റബോധം കൊണ്ട് ഞങ്ങൾ നിന്റെ മുന്നിൽ തലകുനിക്കുന്നു. പൂർവ്വികർ ജീവൻ നൽകി സ്വന്തമാക്കിയ നിന്നെ വർഗീയതയുടെ കരങ്ങൾ തട്ടിഎടുക്കും വരെ ഞങ്ങൾ ഉറങ്ങുകയായിരുന്നു. നിന്റെ മണ്ണിൽ ഇത്രമേൽ വിഷവിത്തുകൾ മുളച്ച് തുടങ്ങിയത് ഞങ്ങൾ അറിഞ്ഞില്ല. ഇന്ന് ഞങ്ങൾ പോരാട്ടത്തിലാണ്, നഷ്ടപ്പെട്ടതെല്ലാം നേടി എടുക്കാനുള്ള ഓട്ടത്തിലാണ്. നീതി അനീതിയെ മറികടക്കും വരെ, അത് തുടരുക തന്നെ ചെയ്യും.. കാരണം നീ എല്ലാവരുടേതുമാണ്.. പ്രതീക്ഷയോടെ,
ഇന്ത്യക്കാർ..
-
നമ്മൾ ഒരു രാജ്യം ആണേ എല്ലാവരും സ്നേഹത്തോടെ ഒരുമിച്ചു ജീവിക്കുന്ന ഒരു നാട്
-