നമുക്ക് പ്രിയപ്പെട്ടവരൊന്നും
നമ്മോട് പ്രിയമുള്ളവർ ആയിരിക്കില്ല.
പ്രിയമുള്ളതാകാൻ വാശി പിടിക്കുകയുമരുത്.
അവർക്ക് പ്രിയപ്പെട്ടരായി മറ്റു പലരും ഉണ്ടാവാം.-
നഷ്ടപ്പെടാൻ ഇനിയൊന്നും ബാക്കിയില്ലാത്തവർക്ക് ശേഷിക്കുന്ന ജീവിൻ ബാക്കിയെങ്കിൽ മുന്നോട്ട് പോകാൻ ഭൂമിയിലെ ഒന്നിനെ കുറിച്ചും ഭയപ്പാട് ഉണ്ടാവില്ല
-
നിയന്ത്രണങ്ങളെ കയറൂരി വിടുക.പ്രഹസനമാകുന്ന കരുതലിനെക്കാൾ നല്ലത് സ്വന്തം ആരോഗ്യം സ്വയം കരുതട്ടെ.. മനുഷ്യന് ജീവിക്കാൻ കിട്ടുന്ന സ്വാതന്ത്ര്യത്തെക്കാൾ വലത് അല്ല ഒരു മരണവ്യാധിയും..
-
ഒറ്റപെടുത്തലും അവഗണനയെക്കാൾ
മറ്റൊരു വേദനയോ സ്വസ്ഥതക്കേടോ
ഇല്ലെന്ന് നീ ഇപ്പോൾ അറിയുന്നുണ്ടോ..
ഉള്ളിൽ പകയോ അമർഷമോ എന്ത് ഉണ്ടെങ്കിലും നിന്റെ മുന്നിൽ എത്തുന്ന സൗഹൃദത്തോട് ഒരു നോട്ടത്തിൽ പുഞ്ചിരിയിൽ അഭിനയിക്കുകയെങ്കിലും ചെയ്യുക.. ഇല്ലെങ്കിൽ കാലം പ്രതികാരം ചെയ്യുമെന്നത് ഉറപ്പാണ്....
നീ തന്ന നോവ്
നീയും തിന്നുക
കാലം അതിനായി മറ്റൊരാളെ തിരഞ്ഞെടുക്കും....
-
യക്ഷി ❤️
നിശാവസ്ത്രമുരിയുന്ന നിശാസൂനങ്ങളെ തേടി വന്നതാണോ നീ.....
പകയൊടുങ്ങാത്ത പെണ്ണിന്റെ കണ്ണിലെ
കനലിൽ ചവിട്ടരുത്....
ഹൃദയംപുണർന്നും ആത്മാവ് നാഗമായിഴഞ്ഞും... ഇണക്കാവിലെ ദൈവപ്പാലക്കുള്ളിൽ മയങ്ങുമെന്നെ വിളിച്ചുണർത്തി ഇവിടെയ്ക്ക് വരുത്തിയതാണോ...
പ്രണയരക്തമൂറ്റി ചുടല പറമ്പിൽ വിരഹശവം വലിച്ചെറിയും വരെ നിനക്കായ് കാത്തിരിക്കും.
റഹീന പേഴുംമൂട്, ✍️-
പ്രണയം ദാഹിച്ച വരികളൊക്കെ
മൗനമായി പടിയിറങ്ങി....
നിലാവിന്റെ നഗ്നതയിൽ
നിശാഗന്ധിയുടെ വശ്യതയിൽ
ചെമ്പകമുറ്റത്തെ പ്രണയമാകാൻ
കൊതിച്ച ഓർമ്മകളെ അന്യമായ
വഴിവക്കിൽ ഉപേക്ഷിച്ചു മടങ്ങട്ടെ
-
കടലാഴങ്ങളൊളം മുറുവേരുകൾ ഹൃദയത്തെ വലിഞ്ഞു മുറുക്കുമ്പോൾ ..
പുൽനാമ്പു പുൽകും കുളിർ തെന്നലായ് നിന്നിൽ
അലിഞ്ഞു ചേരും
-
വൈറസ്
കേരളത്തിൽ
പീഡിപ്പിക്കപെട്ടു..
കേരളത്തോട്
കളിച്ചാൽ കോവിഡ്
ആയാലും വെറുതെ
വിടില്ല.....
ജാഗ്രതെ..!!!
റഹീന പേഴുംമൂട്
-
കാലിൽ ഉറുമ്പ് ഇരുന്നടുത്തു ഒരു കൊതുക് പെട്ടന്ന് വന്നിരുന്നു കടിച്ചിട്ട് കൊതുക് അറിയാത്ത പോലെ മൂളിപാട്ടും പാടി പറന്നങ്ങു പോയി... പാവം ഉറുമ്പ് പഴി കേൾക്കാൻ വിധിച്ചവൻ....
-
ജീവാമൃതം
ത്യാഗാമൃതം
രക്താമൃതം
ചിന്താമൃതം
ജീവൻ ത്യജിച്ചർ
ത്യാഗാഗ്നിയായവർ
രക്തം ചിന്തിയവർ
സ്വാതന്ത്ര്യ ചിന്തകർ
സ്വാതന്ത്ര്യ ചിന്ത ഉടെലെടുത്ത
ഭരണഘടന ആശയങ്ങൾ
ഉയിരെടുത്ത ദിനങ്ങൾ മാത്രമല്ല
എന്നും മുറുകെ പിടിക്കാം.....
Raheena pezhummoodu
-