QUOTES ON #ആത്മാർത്ഥത

#ആത്മാർത്ഥത quotes

Trending | Latest
28 FEB 2020 AT 23:44

ആത്മാർത്ഥതയുടെ
മുഖംമൂടിക്കുള്ളിൽ
ഒളിച്ചിരുന്ന
നേരമ്പോക്കിന്റെ വഷളൻ
ചിരി തിരിച്ചറിയുമ്പോഴാണ്
പലരും തകർന്ന്
പോകുന്നത്....

-


11 NOV 2020 AT 19:27

ജീവിതത്തിൽ മറ്റുള്ളവരുടെ നന്മയെ മുൻനിർത്തി പ്രവർത്തിക്കുന്നവർക്കെന്നും ഏറെ ത്യാഗം അനുഭവിക്കേണ്ടിവരുന്നതായി കാണാറുണ്ട്.

-


30 JAN 2019 AT 11:13

ആത്മാർത്ഥത ഉപ്പ് പോലെയാണ്
കൂടിപ്പോയാൽ ഒന്നിനും കൊള്ളില്ല
കുറഞ്ഞാലോ പരിഭവവും...

-


20 JUL 2020 AT 19:39

ആന്മാർത്ഥത
ഏറിയ
കാരണത്താൽ,
നഷ്ട്ടപ്പെട്ട
ചില
ബന്ധങ്ങൾ.

-


29 FEB 2020 AT 13:02

ചില നേരമ്പോക്കുകളിൽ
കുടുങ്ങി കിടപ്പാണ്
എന്റെ നേരമത്രെയും.......

-



ആത്മാർഥത പുലർത്തിയിട്ടും
ആത്മാവ് നഷ്ടപ്പെട്ട പോലെ അവസ്‌ഥ

-


22 MAY 2020 AT 13:05

'ആത്മാർത്ഥതയെ
ചോദ്യം ചെയ്യുമ്പോൾ
അവിടെ തകരുന്നത്
സ്നേഹവും കരുതലും ആണ്. '

-


20 JUL 2020 AT 19:02

ആത്മാർത്ഥതയ്ക്കും
അതിർവരമ്പുകൾ
നല്ലതാണ്....
ആത്മാർത്ഥത കൂടിയാൽ
സഹനങ്ങൾ ഏറിടും..
സഹിക്കാതെയാവുമ്പോൾ
സഹായത്തിനാരും
സമീപത്തുണ്ടായെന്നു വരില്ല...

-


20 FEB 2020 AT 1:23

മനസ്സറിഞ്ഞ് സ്നേഹിക്കാത്തതിനാലാവാം
മനസ്സറിയാതെ പോയതും

വിളിക്കാത്തതിനാലാവാം
വിളിക്കപ്പുറം എത്താഞ്ഞതും

കേൾക്കാൻ അരികിൽ ഇല്ലാത്തതിനാലാവാം
കേട്ടുകൊണ്ടിരിക്കാൻ ഇല്ലാതായതും

പറയാൻ വാക്കുകൾ ഇല്ലാത്തതിനാലാവം
പിരിയാൻ വാക്കുകൾ വേണ്ടാഞ്ഞതും

-


29 OCT 2020 AT 18:14

ആത്മാർത്ഥതയില്ലാത്ത
വാക്കുകളുടെ സ്ഥാനം ചവറ്റു കൊട്ടയിലായിരിക്കണം. തേൻ പുരട്ടിയ വാക്കുകളുടെ ചൂണ്ടക്കൊളുത്തിൽ, കുരുങ്ങുന്ന സ്വർണ്ണമത്സ്യങ്ങളായി മാറി ജീവിതം വെറുതെ പാഴാക്കാനുള്ളതല്ല...

-