മനുഷ്യൻ  
472 Followers · 445 Following

read more
Joined 22 April 2018


read more
Joined 22 April 2018
19 JAN 2019 AT 12:21

വായു, ജലം, മണ്ണ്
ഇവ മൂന്നും ഇല്ലാതെ നീ എങ്ങനെ പൂർണ്ണമാകും
നീ മലിനമാക്കുന്നത് നിന്നെ തന്നെയാണ്
അത് തിരിച്ചറിയുമ്പോഴേക്കും
നീ മാലിന്യത്തിൽ അലിയും
നീ പോലുമറിയാതെ
അടുത്ത സന്തതി പരമ്പരകളും
മാലിന്യം പേറും

-


28 DEC 2021 AT 18:51

എവിടെ പോവാൻ
അവിടെ തന്നെ കാണും

-


27 DEC 2021 AT 20:43

ഇരുട്ടിൽ വെളിച്ചത്തെ തിരയുകയും
വെളിച്ചത്തിൽ ഇരുട്ടിൽ തപ്പുകയും
ചെയ്യുന്ന ചില മാനസിക രോഗികളാണ്
മനുഷ്യർ

-


25 JAN 2021 AT 23:22

അവനവനിൽ വിശ്വസിക്കുക എന്നല്ലാതെ
ഇവിടെ വിശ്വസിക്കാൻ കൊള്ളാവുന്ന
ആരാണ് ഉള്ളത്

-


21 DEC 2020 AT 16:36

വാക്കുകളെ ചങ്ങലക്കിട്ടവൻ
വെറുതെയെന്ന് പറഞ്ഞ്
വരകളിൽ മായം കലർത്തിയവൻ
വരികളിൽ മൗനം ദഹിപ്പിച്ച്
വാക്കുകൾക്കായി കാത്തിരുന്നവൻ...

-


20 DEC 2020 AT 23:08

എല്ലാം ശരിയാവുന്ന ഒരു സമയം ഉണ്ടോ 🙄

-


6 DEC 2020 AT 19:25

മരിച്ചു !
എന്നതിനപ്പുറം ജീവിതമില്ല
എന്നത് തന്നെ ആണ്
മരണത്തെ ജീവിതത്തിൽ നിന്നുമിത്ര
വ്യത്യസ്ഥമാക്കുന്നത്

-


6 DEC 2020 AT 19:03

ഒറ്റക്കിരുന്ന്
ഇങ്ങനെ ലോകത്തെ
ഒരാളിലേക്ക് ചുരുക്കി
കളയുന്നവരെല്ലാം
ഒറ്റപ്പെട്ടവരാണ്

-


6 DEC 2020 AT 11:41

ഇനിയുമൊരു യാത്ര ബാക്കിയുണ്ട്
നിനവുകൾ കാർന്നു തിന്നാത്ത
വേരുകൾ തിരിയാത്ത
അസ്ഥിപഞ്ജരങ്ങൾ
ഉൾവലിഞ്ഞു പോയൊരാ
നീണ്ട ഒറ്റവരിപ്പാതയിലൂടെ
ദൂരെ, തിരുനെറ്റിയിൽ നിന്ന്
ഒരു പൊടി ദൂരം മുന്നിലേക്ക് മാറി
ഒരു തരി പ്രകാശത്തിലേക്ക്..

-


19 JUN 2020 AT 21:45

വായന പൂർത്തിയാക്കാൻ
കഴിയുവോന്നു പോലും അറിയാതെ
എത്ര എത്ര ജീവനുള്ള
പുസ്തകങ്ങളാണ് നാം
വായിച്ചു കൊണ്ട് ഇരിക്കുന്നത്

-


Fetching മനുഷ്യൻ Quotes