Chikku chikkzz   (Yeh duniya Yeh mehfil)
540 Followers · 214 Following

read more
Joined 3 February 2019


read more
Joined 3 February 2019
11 NOV 2024 AT 17:42

തുറക്കപ്പെടാൻ പാടില്ലാത്തൊരു
അദ്ധ്യായം
തുറന്നതിൽ പിന്നെയാണ്
ജീവിതം
അർത്ഥശ്യൂനമായത്

-


22 JUN 2024 AT 18:29

നമ്മെന്ന കാവ്യം
ചരടു മുറിയാതെ കാത്തൊരായിരം
കിനാക്കളിലൂടെ
വീണ്ടും പുനർജനിക്കുകയാണ്

-


15 AUG 2023 AT 18:43


രാത്രിയിൽ,
നിങ്ങളുടെ യാത്രയുടെ നിറങ്ങൾ
വരയ്ക്കാൻ കാത്തിരിക്കുന്ന ക്യാൻവാസാണ്
ലോകം

-


27 FEB 2023 AT 5:05

മറവിയാൽ ആണ്ടു മാഞ്ഞുപോയൊരെൻ
മൈലാഞ്ചി നിറമുള്ള സ്വപ്നങ്ങളെ
വീണ്ടെടുത്തിടുവാൻ

ഓർമ്മകളാൽ വീണ്ടും തളിർക്കുമെൻ
പാഴമരചില്ലമേൽ വാടാത്ത മോഹത്തിൻ പൂവാകയെന്നുള്ളിൽ പൂത്തുലഞ്ഞു.

-


25 OCT 2022 AT 5:25

നാം നമ്മുടെ പ്രണയം പങ്കിട്ട ഇടങ്ങളിലെ തളിരിലകൾ പോലും നമ്മുടെ കഥയാ പറയുന്നേ..
ഞാനില്ലായിമയിൽ നീറിക്കഴിയുന്ന നിന്റെ കഥ .. നീയില്ലായ്മയിൽ പ്രാണാൻ അകന്ന എന്റെ കഥ..
നമ്മുടെ മാത്രം പ്രണയ കഥ..

-


5 MAR 2022 AT 21:08

സ്നേഹിക്കപ്പെടാന്നായി ഒരുലോകം
കൺമുന്നിൽ നിറഞ്ഞുനിൽക്കേ
പ്രണയമെന്ന മധുരഭാവം
ഒരാളിലേക്ക് ചുരുങ്ങുന്നത്
എന്തൊരു വിരോധാഭാസമാണ്

-


17 JAN 2021 AT 4:47

എന്നിലെ എന്നെ നീ കണ്ടെത്താത്തിടത്തോളം
നിന്നിലെ ഞാൻ
മരിച്ചു കൊണ്ടേയിരിക്കും

-


4 DEC 2020 AT 18:27

പുലരിത്തുടുപ്പിൽ തണുത്ത കാറ്റിൽ
അടരാനൊരുങ്ങി വിതുമ്പി നില്പൂ
പൂവിതൾ തുമ്പിൽ പതിഞ്ഞൊരു മഞ്ഞുതുള്ളി
അടങ്ങാത്ത വിഷാദം തുളുമ്പി

-


5 JUL 2020 AT 12:16

അർത്ഥവ്യാപ്തമല്ലാത്തൊരു കാവ്യമായിട്ടും
ആശയാവിഷ്കാരണമല്ലാത്തൊരു സൗന്ദര്യമായിട്ടും
ആസ്വാദനമില്ലാഞ്ഞിട്ടും
ആവാഹ്നശേഷിയില്ലാഞ്ഞിട്ടും
രുചിക്കും തോറും നിനക്കെന്തിത്ര മധുരം

-


24 JUN 2020 AT 12:05

നന്മകൾക്കിടയിൽ സുഷിരങ്ങളാൽ തെളിമയുടെ നിറം മങ്ങിയൊരു മനസ്സ്

നിശബ്ദതയ്ക്ക് ഇടയിലെ നിസംഗതയിൽ
നിർവികാരമായണഞ്ഞു.

-


Fetching Chikku chikkzz Quotes