QUOTES ON #വേർപാട്

#വേർപാട് quotes

Trending | Latest
15 FEB 2019 AT 21:17

ചാർത്തി ഞാൻ ചുംബനം
ചെഞ്ചുണ്ടിൽ നിന്നുമാ
ചേതനയറ്റൊരാ മൂർദ്ധാവിലായ്
ആർത്തലച്ചില്ല ഞാൻ...
ചേർത്തണച്ചില്ല ഞാൻ....
പാർത്തുനിന്നു അങ്ങു ദൂരെയായി...
തൊണ്ട വരളുന്നു...
കണ്ഠമിടറുന്നു...
തളരുന്നു സർവ്വത്ര നാഡികളും...
ദേഹത്തിൻ ദേഹിയും പൊള്ളിടുന്നു...
എന്റെ വാക്കും മൊഴികളും തേങ്ങിടുന്നു....
വേർപാടിൻ നൊമ്പരം നീയെന്തറിയുന്നു.....
വേദന ഞാൻ സ്വയം തിന്നുകൊള്ളാം....
ചിതയിലെ ചുരുളായി ചിറകടിക്കും മുൻപേ
കനലായ് എരിഞ്ഞിടാം നിന്റെയൊപ്പം...

-


15 FEB 2019 AT 23:09

കൂടുവിട്ടിറങ്ങിയ വാക്കുകളൊക്കെയും
കണ്ഠനാളത്തിൽ ചിറകറ്റുവീണു
പിടയുന്ന വിങ്ങലും,
വേരുകൾപോൽ ഹൃദയത്തിലാഴ്ന്നിറങ്ങിയ
ഓർമ്മകളൊക്കെയും പറിച്ചെറിയുമ്പോൾ
പൊടിയുമെൻ ചുടുരക്തവും
നീയകന്നൊരു മാത്രയിൽ
മരിച്ചു മരവിച്ചെന്നോർത്തോരെന്നെ
നിർജീവമല്ലെന്നുകാട്ടും അടയാളങ്ങളാകാം.

-


20 JUN 2020 AT 21:54

നീ രചിച്ചൊരാ പുസ്തകത്താളിൽ
നിയെന്നേ അടർത്തിയതെന്തേ...
മറക്കാവുന്നതല്ല നിൻ തൂലികത്തുമ്പിലെ
വരികളായ് മാറിയൊരാ നിമിഷം...
വേർപെട്ടു പോയൊരാ നിമിഷങ്ങളെന്നുടെ
ജീവിതചിത്രത്തെ മാറ്റിമറിച്ചു നീ....!

-


21 JUN 2020 AT 22:58

ചില മഴകൾ പെയ്ത് തോർന്നാലും
ചിലരിൽ പെയ്തു കൊണ്ടേ ഇരിക്കും
നീ അങ്ങനെ ഒരു മഴയാണെനിക്ക്
മായാത്തോരു 🌈 മഴവില്ല് വിരയിച്ച്
കുളിരണിയിച്ച്, മിഴിതുടച്ച് മൗനമായി
ഇറങ്ങി പോയൊരു വെയിൽമഴ
എന്നിലെ ചിരിമഴ... ഇന്നെന്റെ മിഴിനീർമഴ

-


9 AUG 2020 AT 20:05

ഉടലുകൾ വേർപിരിഞ്ഞീടിലും, നമ്മുടെ ഉയിരുകൾക്കാവുമോ വേറിടുവാൻ?

-


15 FEB 2019 AT 20:42

വേർപിരിയലിന്റെ വേദന

എനിക്ക് ചുറ്റും ശൂന്യതയാണ്
നീ ഇല്ലായ്മയുടെ ശൂന്യത
ഉറ്റവർക്കിടയിലും നീ ഇല്ലായ്മ
എന്നെ തനിച്ചാക്കിയിരിക്കുന്നു
കത്തിനിൽക്കുന്ന സൂര്യന് കീഴിലും
നിന്റെ ശൂന്യത എന്നിൽ ഇരുട്ട് പരത്തിയിരിക്കുന്നു
കണ്ണീർമഴ തോരാതെ പെയ്തിട്ടും
നിന്റെ പ്രണയമഴ പെയ്യാതെ
എന്റെ ഹൃദയം വരണ്ടുണങ്ങിയിരിക്കുന്നു
എങ്കിലും ഉള്ളിലുണ്ടൊരു നെയ്‌ത്തിരിനാളം
വിരഹത്തിനിടവേളനൽകി നീ വരുമെന്നോർക്കവേ
വിരിയുമന്നൊരായിരം പ്രണയപുഷ്പ്പങ്ങൾ
നമുക്ക് പൂമെത്തയൊരുക്കാനായ്‌
ഇത്രയേറെ മുറിവേൽപ്പിച്ചും
പ്രവാസീ എന്തിന് നീ പ്രവാസത്തെ
ഇത്രമേൽ പ്രണനായ്‌ പ്രണയിക്കുന്നു
ആ നീറുന്ന മുറിവിനെന്നും
എന്റെ പ്രാണനിൽ പെയ്തൊരാ
നിൻ പ്രണയത്തോടുള്ള ആസക്തിയാണ്‌

-


16 FEB 2019 AT 11:28


കോടിമുണ്ടിനാൽ പുതച്ചൊരെൻ
അച്ഛന്റെ മൂർദ്ധാവിൽ
ഈറൻ മിഴികളോടെ നൽകിയ ആയിരം മുത്തങ്ങളിൽ ഞാനറിഞ്ഞെൻ ബാല്യത്തിൽ വേർപാടിൻ നൊമ്പരം
©Soumya Gopalakrishna

-


6 MAY 2021 AT 12:16

പിന്തിരിഞ്ഞു പോകുന്ന
ഓരോ നിമിഷവും
പിരിയാത്ത നൊമ്പരങ്ങൾ ബാക്കിയാകുന്നു

-


16 FEB 2019 AT 0:23

വേർപിരിയലിന്റെ വേദന...
മനസ്സു നഷ്ടമായിട്ടും കണ്ണുകൾ നിറയാതെ പുഴുക്കൾക്കിരയാവുന്ന ശരീരത്തിന്റെ വേദനയാണ് തീവ്രം.....അഴുകി ജീർണിച്ചു തുടങ്ങുമ്പോൾ അക്കാലമത്രയും തന്റെ തുടിപ്പിൽ അലിഞ്ഞു ചേർന്നൊരു ആത്മാവിന്റെ നിർവികാരതയെ ആ ശരീരം കണ്ടു...

കാഴ്ച മങ്ങി തുടങ്ങിയ കണ്ണുകളും
കേൾവി നഷ്ടപ്പെട്ട കാതുകളും
ബലഹീനമായ അസ്ഥികളും
ക്രമരഹിതമായി പ്രവർത്തിക്കുന്ന ആന്തരാവയവങ്ങളും വിട്ട് പോയ ആത്മാവ് ഒരിക്കലും പറഞ്ഞതുമില്ല ഉപയോഗിച്ചു ഉപേക്ഷിച്ച ശരീരത്തിനോടുള്ള വേർപാടിന്റെ വേദനയുടെ കഥ....




-


9 AUG 2020 AT 22:40

ഉയിരകന്നാലും ഉടലകന്നാലും സഖീ..
ഉലകിലായോർമ്മകളനശ്വരമാകില്ലേയെന്നും..?

-