QUOTES ON #പ്രാർത്ഥന

#പ്രാർത്ഥന quotes

Trending | Latest
17 JUN 2020 AT 15:37

You are not alone
As long as you have someone's
prayers, hopes or love

-


9 JUN 2020 AT 9:55

ഞാനെന്ന ആത്മാവ് ദൈവമാകുന്ന പരമാത്മാവിങ്കൽ
വിനീതമായി സമർപ്പിക്കുന്ന അപേക്ഷയോടുകൂടിയ
നിവേദനമാകുന്ന നൈവേദ്യമാണ് പ്രാർത്ഥന.

-


1 APR 2021 AT 10:45

പ്രാർത്ഥന...

-


22 MAY 2020 AT 5:15

രാത്രിയിലെ അന്ത്യയാമത്തിൽ റബ്ബിനോടടുത്ത നേരത്ത്, കണ്ണിൽ നിന്നും വരുന്ന കണ്ണീർ പൂക്കൾ... വല്ലാത്തൊരു സുഗന്ധമാണ് ആ പൂക്കൾക്ക്.....
സ്വർഗ്ഗത്തെ മോഹിപ്പിക്കുന്ന സുഗന്ധം.... അതനുഭവിക്കാൻ ഖൽബിൽ ഈമാന്റെ ഇത്തിരിപ്പോന്ന വെട്ടമുണ്ടായാൽ മാത്രം മതി...

-


23 AUG 2020 AT 6:38

പ്രാർത്ഥനയോടെ ആരംഭിക്കുന്ന പുലരികൾ, നമ്മിൽ ഉന്മേഷത്തിന്റെ ഊർജ്ജം നിറയ്ക്കുന്നു. താങ്ങായി, തണലായി ആ സർവ്വശക്തൻ നമ്മോടൊപ്പം എന്നുമുണ്ടാവും.

-


27 SEP 2021 AT 20:59










-


29 APR 2020 AT 19:37

ഞാനൊരിക്കലുമനുഭവിച്ചറിയാത്ത
അദൃശ്യമാമഭൗമ തേജസ്സെന്നിൽ
ആത്മഹർഷത്തിന്നലകളുളവാക്കും
നേരമോർക്കുമതെന്റെയൊരുനാളിലെ
അകമഴിഞ്ഞ പ്രാർത്ഥനതൻ പുണ്യമാണെന്ന്.

-


11 NOV 2018 AT 17:05


നിറഞ്ഞൊഴുകും നോവിനെ
ഉളളിലെരിയും അഗ്നിയെ
അണച്ച് ശാന്തമായൊഴുകും
പുഴയായ് മനസ്സിനെ മാറ്റും
മന്ത്രമാണ് പ്രാര്‍ത്ഥന.

-



കൈത്തൊഴുന്നു ഞാൻ ഈശ്വര സന്നിധിയിൽ
പ്രണാമത്താൽ വന്ദിച്ചീടുന്നു ആ മഹത്വത്തെ..
എന്റെ അപരാധങ്ങൾ നീ പൊറുക്കേണം
നന്മ തൻ കൂടാരമെന്നിൽ പണിയേണം.
എന്നിലെ തിന്മകൾ അകറ്റി
നിന്റെ സ്നേഹ ദീപം തെളിക്കണം
ദുഷ്ട ശക്തികളെ മെതിച്
സമാധാന രൂപം പ്രാപ്‌തമാക്കണം.
അഖിലസാരമൂഴിയിൽ
ഉരുവിടുന്ന ശാന്തി മന്ത്രങ്ങൾ
തൃക്കൈ നീട്ടി സ്വീകരിക്കാൻ തുണയാകേണം..
തണലാകേണം തുണയാകേണം
പാപഹേതുക്കളാൽ നരകിച്ച ജനനം
സ്വർഗ്ഗ സൗഭാഗ്യത്തിൽ നിറച്ചിടണം

-


11 NOV 2018 AT 17:42

നിസ്വാർത്ഥമാകണമെന്നും... അർത്ഥവത്താകണമെന്നും...
അര്‍ഥമോഹത്താലാവരുതൊട്ടും...

-