നിന്നിൽ നിന്ന് ഞാൻ
മാഞ്ഞ് പോയിരിക്കാം
എന്നിട്ടുമെന്നിൽ നിന്നകലാതെ നീ
എൻ കൺകോണുകളെ പോലും വലയം
ചെയ്തിങ്ങനെ മായാതെ മറയാതെ-
... read more
നീയെന്ന മഴപ്പെയ്ത്തിൽ
ഞാനലിഞ്ഞില്ലാതെയാവുന്നുവോ
നീ വിതക്കുമീ സ്നേഹത്തിലലിഞ്ഞ്
പനിയായ് എന്നെ പൊള്ളിക്കുന്നുണ്ടീ -
മഴപ്രേമം ...
-
പ്രതീക്ഷിക്കാതെ സ്നേഹം
നമ്മെ തളളി മാറ്റി വാതില്‍പ്പടി
കടന്ന് മൗനത്തിന്‍െ താഴ്-വാരം
തേടിപ്പോവുമ്പോള്‍,
ഇരുളിലാക്കി അവസാനമോഹവും
ഏകാന്തത തേടിയകലുമ്പോള്‍,
നമ്മെയറിഞ്ഞിട്ടും നോവ് തിരികെ
നല്‍കി നാം പരീക്ഷിക്കപ്പെടുമ്പോള്‍,
കൂട്ടിവച്ച കനവുകളെല്ലാം ഒടുവില്‍
കൂട്ടിയിട്ട് കനലാക്കുമ്പോള്‍,
നാം നമ്മില്‍ നിന്നു തന്നെ
വളരെ വിദൂരത്തേക്കകന്ന പോലെ
വാക്കുകള്‍ നഷ്ടപ്പെട്ട് ഒടുവില്‍ മൗനത്തിന്‍
തടവറയില്‍ നിശബ്ദയാവാം...-
ഇതളറ്റു വീണിട്ടും നിര്‍ദയം ആത്മാവിനുളളില്‍
സദാ തളിരിടാന്‍ വെമ്പുന്ന ഓര്‍മ്മക്കുളിരേറ്റുറങ്ങുമീ
ചുവന്നയിതളുളള ഒരുപിടിപനിനീരിതളുകള്‍..,
എത്രയിലപൊഴിച്ചു, എത്ര-
-ശിശിരവും,എത്ര വസന്തവും,
വിട്ടകന്നിട്ടുമൊട്ടുമോഹങ്ങളായ് വീണ്ടും വിടരുവാന്‍
വെമ്പുമീ നിറഭംഗികള്‍..,
മോഹഭംഗങ്ങളായ് ഹൃദയവീതി തന്‍
ചുറ്റിലും എന്റെ വിരഹ ഗീതമായ്
ഒരു ദിനം അടര്‍ന്നു വീഴവെ..
മീഴിനീര്‍ പൂവിതളായ് നീ
കൊഴിഞ്ഞടര്‍ന്നിട്ടും ഒടുവിലെന്‍
സ്നേഹവര്‍ണ്ണം പോലെ ജീവിത
വഴിയിലായ് നറുമണം വീശുന്ന മോഹപ്പൂക്കളാല്‍
വസന്തം ചേക്കേറുമീ മേട്ടില്‍ വിടരുവാന്‍
വീണ്ടും വന്നുനില്‍ക്കവെ
സുഗന്ധം പരത്തും ആ- -ചുവന്നപനിനീര്‍ പൂക്കളായ്
വീണ്ടും നിനക്കായ് ഞാന്‍
കാത്തുനില്‍ക്കുകയാണൊ
പ്രണയമെ..-
ഹൃദയം കരഞ്ഞപ്പോള്‍ ആ കെെകള്‍ തലോടിയിരുന്നു നാമറിയാതെ...,നാം തണുത്തുവിറച്ചപ്പോള്‍ സ്നേഹത്തിന്‍ പുതപ്പായ് വന്ന് പുല്‍കിയിരുന്നു കവചമായ്, നമുക്ക് വിശന്നപ്പോള്‍ പാലും തേനുമായ് വന്ന് ഊട്ടിയിരുന്നു ആ കെെകള്‍.., വയ്യാതിരുന്നപ്പോള്‍ ഉണ്ണാതെയുറങ്ങാതെ ശുശ്രൂഷിച്ചത് എത്ര നേരമെന്നറിയില്ല ..., നമ്മുടെ രക്തമൊന്ന് പൊടിഞ്ഞാല്‍ ആ ഹൃദയത്തിനായിരുന്നു
നീറ്റലും വേദനയും ആ കെെകള്‍, ആ മനസ്സ് , ആ ജീവിതം
തന്നെ നമ്മള്‍ മക്കള്‍ക്കായല്ലെ ,നമുക്കായ്
മാത്രമല്ലെ അവര്‍ ജീവിക്കുന്നത്...,
എന്നിട്ടും മാതൃഹൃദയമോ പിതൃഹൃദയമോ ഒന്ന് തേങ്ങിയാല്‍ നാമറിയാതെ പോവുന്നു.
-
തിരിച്ചുവരാത്ത ഒരു യാത്ര പോവണം
തനിച്ചാക്കി പോയവരുടെ അടുത്തേക്ക്,
എന്‍െ ആത്മാവ് അവരുടെ ആത്മാവുമായ്
വരിഞ്ഞുമുറുക്കി കെട്ടണം, ഇനിയെന്നെ തനിച്ചാക്കി അകലരുതെന്ന് പറയണം,
നിങ്ങളില്ലാതെ എനിക്കിവിടെ വയ്യ,
ഓര്‍മ്മകള്‍ എന്നെ ശ്വാസം
മുട്ടിക്കുമ്പോഴെല്ലാം ജീവിച്ചിരുന്നിട്ടും
മരിക്കാതെ മരിക്കുകയാണ് ഞാന്‍.
-
എനിക്കു ചുറ്റും നിറങ്ങളാണ്...,
ഒത്തിരി നിറങ്ങള്‍ക്കു നടുവില്‍ ചടഞ്ഞിരിക്കാന്‍ എന്തുരസാണന്നോ
ഒരിക്കലും ഒരു നോവും നമ്മെ തിരഞ്ഞു
പോലും നോക്കില്ല-
തീര്‍ത്തും തിരിച്ചു ലഭിക്കാത്ത നഷ്ടമെത്രെ ഉറ്റവര്‍ മൃത്യു വരിച്ച് നമ്മില്‍ നിന്നും യാത്രയായത് , തിരികെയെത്താത്ത തീരാനഷ്ടമെങ്കിലും വേര്‍പെടാതിരിക്കുവാന്‍ ഓര്‍മ്മകള്‍ കൊണ്ട് ഞാന്‍ തടവിലാക്കവെ അവരെന്നില്‍ ജീവിക്കയാണിന്നും..
വാത്സല്യം തുടിക്കുന്ന മൗനമാം വാക്കുകളാല്‍ ഓര്‍മ്മകളില്‍ നറുതേന്‍കുടം പകരുകയാണെന്നമ്മ ,മരിച്ചിട്ടും മരിക്കാതെ എന്‍ ഹൃദയത്തിന്‍ അകത്തളങ്ങളില്‍ പൂനിലാവ്
പൊഴിക്കയാണെന്നമ്മ.-
സ്വപ്നങ്ങള്‍ അസ്ഥമിക്കുമ്പോള്‍
ഹൃദയം താളം തെറ്റാതെ,
ഒരു പിടി ചാരമായ് മാറുവാന്‍
ചിന്തകളെ വിട്ടു കൊടുക്കാതെ,
അങ്ങയുടെ വാക്കുകളില്‍
നിന്നും അഗ്നിച്ചിറകുകള്‍ വച്ച്
പറന്നുയരുന്ന ഒരു ഫീനിക്സ്
പക്ഷിയുണ്ട് മനസില്‍ എന്നും
-
മനസില്‍ മൊട്ടിട്ട്
മിഴികളില്‍ പ്രണയം പൂത്ത്
വസന്തം നിന്നിലേക്ക് എത്തുമ്പോള്‍
അറിയുന്നില്ലെ നീയെന്‍ സ്നേഹത്തിന്‍
ഗന്ധം...
Asiya
-