മൗനം കടം വാങ്ങി പ്രണയത്തെ കണ്ണിലൂടെ മാത്രം നോക്കികാണവെ ഒരു പുഞ്ചിരിയില്‍ മാത്രം എത്ര വലിയൊരു ഇഷ്ടം മറച്ചു വച്ചു , വാക്കുകള്‍ കൊണ്ട് ദേഷ്യം പ്രകടിപ്പിച്ച് ഉളളിലെ സ്നേഹത്തെ ദേഷ്യം കൊണ്ട് മറച്ചപ്പോള്‍ നിന്‍െയുളളില്‍ നിറഞ്ഞു നിന്നിരുന്നതെന്നോടുളള ആത്മാര്‍ത്ഥ പ്രണയമായിരുന്നെന്ന് ഞാനറിയാതെ പോകവെ നഷ്ടങ്ങളുടെ കണക്കെടുപ്പില്‍ നീയുമുള്‍പ്പെട്ടു, ആദ്യപ്രണയമറിയുമ്പോഴേക്കും ഞാനും നീയും അടുത്തെത്താന്‍ കഴിയാത്തവിധം അകന്നുപോയ കാഴ്ചമങ്ങിയ ഒരു ചിത്രം മാത്രമായ്
പൂര്‍ണ്ണത നേടാത്ത ഒരു ചിത്രം.-
നീ എന്നിൽ പ്രണയപുഷ്പത്തിൻ
സുഗന്ധത്താൽ വസന്തം വിതറി,
എന്നിലെ ആശകൾ പൊഴിച്ച് നീ
ശരത്ക്കാലത്തിലേക്ക് നടന്നു,
എന്റെ പ്രിയനെ എനിക്കേകി ഞങ്ങളിൽ
നീ ശിശിരത്തിൻ കുളിർ പുതപ്പിച്ചു,
എൻ പ്രിയനെ ദേശാടന പക്ഷിയാക്കി
ഗ്രീഷ്മത്തിൻ വരൾച്ച നീ ഞങ്ങളിലേകി,
എൻ പ്രിയന്റെ അഭാവം ചൊല്ലി എൻ
മനതാരിൽ നീ പേമാരി പെയ്യിച്ചു,
കാത്തിരിപ്പിൻ രുചി എന്നെ അറിയിച്ച്
നീ ഇന്നും പാറി പറന്നിടുന്നു .......-
എൻ്റെ ഹൃദയത്തിലെ ഒരു മൺ തരിക്ക് പോന്ന ഇടം പോലും നിനക്കില്ല... രക്തം നിനക്ക് പേടിയാണ് എന്നറിഞ്ഞുകൊണ്ട് ഞാൻ ഇങ്ങനെ നിന്നെ അവിടെ പാർപിക്കും.... പകരം നീ എന്നെ തന്നെ എടുത്തു കൊൾക
-
'എബിൻ കവിതയൊക്കെ എഴുതുവല്ലേ...???' ഒരപരിചിതയുടെ ചോദ്യം... 'അറിഞ്ഞിട്ടെന്തേ...???' ആദ്യമത് ചോദിക്കാനാണ് തോന്നിയത്... എങ്കിലും ഞാൻ മൗനം പാലിച്ചു... 'ഞാൻ എഴുതിയ കുറച്ച് കവിതകളുണ്ട്... ഒന്ന് നോക്കുവോ...???' 'ആയിക്കോട്ടെ...' ഞാൻ സമ്മതമരുളി... എവിടെയോ മാറ്റി നിറുത്തപ്പെട്ട എന്റെ തൂലികയിൽ വീണ്ടും മഷി നിറഞ്ഞു... പിന്നെ കവിതകൾ പ്രേമ ലേഖനങ്ങളായി... ഒരു കവിതയിലവൾ, അവളുടെ സ്വപ്നത്തിന്റെ കാവൽക്കാരനായ് എന്നെ ക്ഷണിച്ചു... അംഗീകാര പത്രം ഞാനും സമർപ്പിച്ചു... ആദ്യമായവൾ ഒരു കഥയെഴുതി എന്നെയേൽപ്പിച്ചു... മഹാവ്യാധി പിടിപെട്ടൊരു കൗമാരക്കാരിയുടെ ജീവിതം... കൂടെ രക്ഷപെട്ടുകൊള്ളുവാനുള്ള ആഹ്വാനവും... അവസാന കൂടിക്കാഴ്ച കഥയിലും കേമമായിരുന്നു... പൂർവ്വ കാമുകൻ തന്നെ അകമഴിഞ്ഞ് സ്നേഹിക്കുന്നുവെന്നും പോകാതെ നിവർത്തിയില്ലായെന്നും... മഹാവ്യാധിയെന്ന പൊളിയാത്ത മതിൽ എന്നെ ഏൽപ്പിച്ച് എവിടെയോ അവൾ സ്വസ്ഥയാണ്...
-
എൻ ഹൃദയത്താളുകളിൽ ഞാനവനെഴുതിയ പ്രണയ ലേഖനം
അക്ഷരങ്ങളില്ലാത്ത വരികളിൽ ഒരു കവിതയായി ഹ്യദയത്തിൽ പൂത്തുലഞ്ഞ പ്രണയലേഖനം
ആ പ്രണയ ലേഖനം അവനു മാത്രമേ വായിക്കാൻ കഴിഞ്ഞിരുന്നുള്ളൂ
പ്രണയമായിരുന്നു അതിലെ ഭാഷ
ഹൃദയത്തിൽ സൂക്ഷിക്കാൻ ഹ്യദയം പകുത്തെടുത്ത പ്രണയം
എൻ ഹ്യദയം തന്നെയായി രുന്നു ആ പ്രണയം-
"നിനക്കായ് ഒരു പ്രണയ ലേഖനം"
നിനക്ക് ഞാൻ എത്ര മേൽ പ്രിയപ്പെട്ടതാണ് എന്നുള്ള തിരിച്ചറിവ് തുടങ്ങുന്നത് ഞാനില്ലായ്മയിൽ നിന്നാവും..ഒരുപക്ഷെ അപ്പോഴേക്കും എല്ലാം നിന്റെ കൈയിൽ നിന്നും കാണാമറയത്തേക്ക് എത്തിയിരിക്കും തീർച്ച..!!
ഇന്ന് ഞാൻ നിന്നോടു പറയുന്ന അരുതുകൾ ഒരു പക്ഷെ നിന്നെ മുഴുവനായും വീർപ്പുമുട്ടിക്കുന്നുണ്ടാവുമെന്നെനിക്കറിയാം . എന്നിട്ടും നിന്നോടുള്ള അഗാധമായ പ്രണയം നിന്നെ മറ്റൊന്നിനും വിട്ടുകൊടുക്കാൻ സമ്മതിക്കാത്തത് എന്റെ സ്വാർത്ഥതയാവാം..!!
നിനക്കത്ര മേൽ പ്രിയമുള്ള കൂട്ടുകാരോടൊത്തു നീ ചിലവഴിക്കുന്ന നിമിഷങ്ങൾ നീ എന്നെക്കുറിച്ച് ചിന്തിച്ചിരുന്നുവോ...!!
നിന്റെ അവഗണനകൾ എന്നെ എത്ര മേൽ തളർത്തുന്നു എന്ന് നീ അറിയുന്നുണ്ടോ?
നിന്റെ സുഖലോലുപതകൾക്ക് ഇടയിൽ എപ്പോഴെങ്കിലും നീ എന്നെ പറ്റി ചിന്തിക്കാറുണ്ടോ?
ഞാൻ എത്ര മേൽ അസ്വസ്ഥമെന്നു നീ അറിയുന്നുണ്ടോ?
ഇല്ല എന്നാവും നിന്റെ മറുപടി. എങ്കിലും നിന്നിൽ നിന്നും മറിച്ചൊരു ഉത്തരം കേൾക്കാൻ ഞാൻ എത്രയോ കാത്തിരുന്നിട്ടുണ്ടെന്നു നീ അറിഞ്ഞിരുന്നോ?
എന്നെങ്കിലും നിനക്കായ് ഞാൻ നൽകിയത് എന്റെ പ്രാണനെ തന്നെ ആയിരുന്നുവെന്ന് തിരിച്ചറിയുന്ന വേളയിൽ ഞാൻ മരണത്തിന്റെ രുചി ആസ്വദിക്കുകയായിരിക്കും.
അതിന് മുൻപ് നീ എന്റെ പ്രണയം തിരിച്ചറിയും എന്ന
പ്രതീക്ഷയിൽ നിന്റെ സ്വന്തം, നിന്റെ മാത്രം
കരൾ.....
-
നീ നിൻ മനസ്സിന് സ്വതന്ത്രയാക്കാൻ കൊതിക്കുന്നു എങ്കിൽ എന്നെക്കുറിച്ചും എന്റെ ഹൃദയത്തെക്കുറിച്ചും ചിന്തിക്കുക
കാരണം എന്റെ ഹൃദയംസ്പന്ദിക്കുന്നു
എല്ലായ്പ്പോഴും നിനക്കായ്
നിനക്കായ് മാത്രം ചിന്തിക്കുന്നു ..
എന്റെ നീ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുക നിന്റെ മനസ്സിനെ പറത്തുക സ്വാതന്ത്രയായി..
എന്റെ ഹൃദയം കാത്തിരിക്കുന്നു
നിനക്കായി മാത്രം ഒരു സ്വപ്നലോകവും പണിതു..
നീയറിയുക നീയാണ് എന്റെ ലോകമെന്നു..-
ആരെങ്കിലും ഒരു പ്രണയലേഖനം തന്നിരുന്നെങ്കിൽ എന്ന് ഒത്തിരി ആഗ്രഹിച്ച ഒരു സമയമുണ്ട്. ഒരു പ്രണയലേഖനം പോലും കിട്ടാത്ത മൊശകോടത്തി എന്ന പേരുദോഷം കൂട്ടുകാരുടെ ഇടയിൽ നിന്നും മാറാനെങ്കിലും..... പേരിന് ഒരെണ്ണം. അന്നൊക്കെ അത്രയും ആഗ്രഹിച്ചിരുന്നെങ്കിലും ഒരാൾ പോലും ആ വഴിക്ക് വന്നില്ല. ഇന്നിപ്പോ വയസ്സായെങ്കിലും ഓഫറുകൾ ഒക്കെ വരുന്നുണ്ട്. പക്ഷേ അതൊന്നും സ്വീകരിക്കാൻ കെട്ട്യോൻ സമ്മതിക്കുന്നില്ല. അതാണ് ഒരു കുഴപ്പം.
-