Mathew Ebin   (©mekcan)
153 Followers · 9 Following

കഴുത്തിൽ കുരുക്കിയ ചങ്ങല കണക്കെ നിന്റെ ഓർമ്മകളെന്നെ ബന്ധനസ്ഥനാക്കുന്നു...


🦄🌈🦄
Joined 28 August 2018


കഴുത്തിൽ കുരുക്കിയ ചങ്ങല കണക്കെ നിന്റെ ഓർമ്മകളെന്നെ ബന്ധനസ്ഥനാക്കുന്നു...


🦄🌈🦄
Joined 28 August 2018
3 NOV 2024 AT 23:11

"ഇത്ര പെട്ടന്ന് എത്തേണ്ടിയിരുന്നില്ല...!!!"

'നല്ല ദൂരമുണ്ട് മാഷേ...!!!'

"ഹാ... ന്തോ; ക്ഷീണമറിയുന്നില്ല...!!!"

'വേഗത ലേശം കൂടുതലായിരുന്നു...!!!
എന്നിട്ടും മാഷ് മടുത്തില്ലേ...???'

"ഈ വഴി തീരില്ല എന്നോർത്താ നടന്നേ...!!! ഇതിപ്പോ...!!!"

'തിരിച്ചു നടക്കുന്നുണ്ടോ ഇനി...???'

"എന്തിന്...??? ആരുമവിടെ കാത്തിരിക്കാനില്ല...!!!"

-


1 APR 2024 AT 22:16

വരിഞ്ഞു മുറുക്കി കെട്ടിയതിൽ,
ഒരു കെട്ടുപോലും അയഞ്ഞിട്ടില്ല...!!!
അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ,
ഒറ്റക്കയർ തന്നെയാണ്...!!!
അരിച്ചു പെറുക്കി, കേടുപാടുകൾ ഒന്നും തന്നെയില്ലെന്ന്; ബോധ്യപ്പെട്ടു...!!!
സസൂക്ഷ്മം നിരീക്ഷിച്ചു...!!!
പക്ഷേ ഒന്നു മാത്രം അവ്യക്തമാണ്; ശരീരം കാണ്മാനില്ല...!!!
മോഷ്ടിക്കപ്പെട്ടതാവില്ല;
എവിടെയോ അലിഞ്ഞു ചേർന്നതാണ്...!!!

-


17 JAN 2024 AT 21:53

"അളന്നു തിട്ടപ്പെടുത്തി, അതിര് തിരിക്കണം...!!!"

'ഇത്ര പെട്ടെന്ന്...???'

"മതില് കെട്ടണം...!!!"

'എന്തിന്...???'

"ഒരു വാതിൽ മാത്രം തുറന്നിടാം:
തമോഗർത്തം പോലൊന്ന്...!!!"

'പരന്തു...???'

"താളം പിഴയ്ക്കരുത്...!!!
നഷ്ടപ്പെടുന്നത് ഞാനറിയരുത്...!!!"

-


17 JAN 2024 AT 21:29

"ഒരു കൂട്ടം ഞാൻ
എഴുതി ചോദിച്ചിരുന്നു...!!!"
'കണ്ടിരുന്നില്ല...!!!'
"കണ്ടിരുന്നു...!!!"
'ശ്രദ്ധിച്ചിരുന്നില്ല...!!!'
"ശ്രദ്ധിച്ചിരുന്നു...!!!"
'സൗകര്യപ്പെട്ടില്ല...!!!'
"പ്രതീക്ഷിച്ചിരുന്നു...!!!"
'എന്തേ...???'
"വീണ്ടും ഞാൻ,
ദൂരം അളന്നു നോക്കിയിരുന്നു...!!!"

-


17 JAN 2024 AT 21:09

ഭൂരിപക്ഷമാണ് എല്ലാക്കാലത്തും; ശരിയും തെറ്റും നിർവ്വചിക്കുന്നത്...!!! അങ്ങനെയാണ് രാമക്ഷേത്രം;
വടക്ക് ശരിയും,
തെക്ക് അത് തെറ്റുമാകുന്നത്...!!!

ചരിത്രത്തിനെന്ത് ശരിയും തെറ്റും...!!!
ആദ്യാന്തം അധിനിവേശം മാത്രം...!!!

-


27 AUG 2023 AT 22:43

ജീവിത-തത്ത്വദർശനങ്ങളുടെ
ആപേക്ഷികതയേക്കാൾ;
നിഗൂഢവും, സങ്കീർണ്ണവുമായ മറ്റൊന്നില്ല...!!!
ഒരേസമയം വിരസവും,
അത്ഭുതപ്പെടുത്തുന്നതുമായ;
അപൂർവ്വത...!!!

-


11 AUG 2023 AT 21:40

അത്ര തീക്ഷ്ണമല്ലെങ്കിലും,
അനാദി കാലത്തോളം; ആത്മാവുരിഞ്ഞലയേണ്ടി വരുമെന്നൊരു അശിക്ഷിതബോധം;
എവിടെയോ ഭരണത്തിലുണ്ട്...!!!

'ആരാണ്...???'
'എന്താണ്...???'
'എന്തിനാണ്...???'

വായ്ത്താരി കണക്കേ
കുറച്ചേറെ ചോദ്യങ്ങൾ...!!!

-


9 JUN 2023 AT 21:45

ഒന്നുകിൽ; എൻ്റെ ചിന്തകളെ
ഭക്ഷിക്ക-തക്ക ദാരിദ്ര്യം,
നിന്നെ പിടികൂടട്ടെ...!!!
ഇല്ലായെങ്കിൽ; എൻ്റെ ഓർമ്മകളിൽ
പോലും ശേഷിക്കാത്തൊരു,
തിരോധാനമുണ്ടാകട്ടെ...!!!

-


30 MAY 2023 AT 21:35

ഇത്രമേൽ തീവ്രമായൊരു വസന്തം;
ഒരിക്കലുമെന്നെ പിന്തുടർന്നിട്ടില്ല...!!!
ഇടതടവില്ലാതെ പൂക്കുന്ന,
ഒരിക്കലും കൊഴിയാത്ത-
ഇതളുകളുള്ള സഞ്ജീവനിയും;
അതിൽപര-മമരത്വം നൽകുന്ന അനുഭൂതിയും ...!!!
ഇങ്ങനെയൊരു വസന്തം ഞാൻ അറിഞ്ഞിരുന്നില്ലായിരുന്നുവെങ്കിൽ:
ഒളിവിലിരുന്നൊരാത്മാവിന്;
അത്രമേൽ ശോഷിച്ചൊരു മുഖം,
സമ്മാനിക്കേണ്ടി വരുമായിരുന്നു...!!!

-


27 APR 2023 AT 23:05

"നീയെന്റെ പ്രണയമാണ്;
എന്നിരുന്നാലും നീയെന്നെ പ്രണയിക്കരുത്...!!!"

'ഭ്രാന്താകും...!!!'

"ഇനിയും പൂർണമായിട്ടില്ല...!!!"

'പ്രതിവിധിയെന്തെങ്കിലും...???'

"തിരുനെറ്റിയിലൊരു ചുടുചുംബനം...!!!"

'എന്ന്...???'

"ആവോ...!!!"

-


Fetching Mathew Ebin Quotes