പിളർന്നത് വിമാനം മാത്രല്ലമല്ല
"ചങ്കാണ് ".
തകർന്നത് പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും
'നൗകയാണ്'.
കൂട്ടിലെത്താൻ കാത്തിരുന്ന
കിളികളെ കൂടണയാൻ
ബാക്കിവെയ്‌ക്കാത്ത
വിധിയുടെ വിളയാട്ടമേ ,,,
കാത്തിരിപ്പിൻ കൂരയിലെ
വെളിച്ചം കെടുത്തിയതെന്തിന് ?
പ്രവാസത്തിൻ പ്രയാസങ്ങളേന്തിയൊരെ
കരുണയറ്റ കരങ്ങളാൽ വരവേറ്റതെന്തിന് ?
വരവും വിടവാങ്ങലും ഒരു മാത്രയിൽ
മതിയാക്കിയോരെ കണ്ണീരിനാൽ
കുതിർന്ന പൂക്കൾ .-
അകലാനാകും തോറും കൂടുതൽ അടുപ്പിക്കുന്ന കാന്തിക ശക്തി അവരിൽ പെയ്‌തിറങ്ങിയിരുന്നു ....
ഇനിയുമൊരു നേർക്കാഴ്ച്ചയ്ക്കായി കാത്തിരിയ്ക്കാനായ് ഇറാനെടുപ്പിക്കുന്ന ആഴമേറിയ സ്നേഹത്തിൻ കാന്തികശക്തി ....-
രണ്ടക്ഷരത്താൽ അമേയമായ ഒരു അമൃതുണ്ട്
കാരിരുമ്പിനേക്കാൾ മനക്കരുത്തുള്ള ,
കാർമുകിലിനെക്കാൾ ലാവണ്യമുള്ള ,
കാനന ചോലയിലെ നീരിനേക്കാൾ തെളിവുള്ള,
അമ്മയെന്ന അമൃത് ................💓-
കൂരയുള്ളവന് കൂട്ടിലിരിക്കാൻ
"മടി"
കൂരയില്ലാത്തവന് കൂട്ടിലിരിക്കാൻ
"പൂതി "
-
മയൂരമേ
---------------------------
രൂപഭംഗിയാൽ കാണുന്നവന്റെ
മനം മയക്കും മയൂരമേ നിന്റെ
പീലികൾ എങ്ങനെ വന്ധ്യയായി....
സുമുഖനേ നിന്നുടെ പീലിക്കൂട്ടങ്ങൾ
ഇന്നുമെൻ പുസ്തകത്താളുകളിൽ
കാലമേറെയായി തപസ്സിരിക്കുന്നു
സന്താന ഭാഗ്യവും മോഹിച്ച്.
സത്യമാവില്ലെന്നറിഞ്ഞും നീയെന്ന
മിത്തിനെ മോഹിക്കും
മർത്യനായി ഞാനും,
വ്യർത്ഥമാം മോഹത്തിൻ
തലോടലേറ്റ് മയങ്ങി പീലികളും .
രചന. ഷിഫ്ന കാസിം-
നീല വെളിച്ചം
ടാബിന്റെ നീല വെളിച്ചത്തിൽ
ഇരുണ്ടുപോയ് വെന്മനിറഞ്ഞ
നന്മ വിതറിയ ബാല്യങ്ങൾ
കൈകളിൽ ലോകം പണിതവർ
അറിഞ്ഞില്ല കൈയ്യകലത്തിലുള്ള
ലോകം മാറി മറിയുമെന്ന്
നീല വെളിച്ചം കവർന്നത് നറുനിലാ
പുഞ്ചിരിയും പൊൻമക്കളെയും
കാലം നൽകിയ കോലംകെട്ടലിൽ
ഇരുളിൻ കോലംകെട്ടി കുഞ്ഞുങ്ങൾ
നീലവെളിച്ചം ടാബിൽ മിന്നിയനേരം
നീലാകാശത്തമ്പിളി പുറത്തായി
കൈകളിൽ മിന്നും വെളിച്ചം
കുത്തികളിക്കും ബാല്യം
കൊത്തുകല്ലും ഊഞ്ഞാലാടലും
കണ്ണുപൊത്തിക്കളിയും മറന്നുപോയി
രചന. ഷിഫ്ന കാസിം.-
ചെൻചേലിൽ പിറന്ന ശൃംഗാര ജാലകമേ....
നിൻ ചാരുതയിൽ ഞാൻ ആർദ്രമായി....
പനിനീർ പുഷ്പമേ മക്ഷികസ്ത്രീ...
നിൻ യൗവ്വനത്തുടിപ്പിൽ ഇറ്റിവീണതോ...
മൃതിയെ പുണർന്നു കിടക്കുമാ ....
അഴകുള്ള അരുണയാം പുഷ്പദളം ...
-
"മിഴികൾക്ക്"
എന്നും മഴക്കാലമാണ് .
"ഹൃത്തിൽ"
കൊടും ചൂടാണെന്ന
സത്യം അവരറിഞ്ഞു കാണും .
"കവിൾത്തടങ്ങളിൽ "
മിഴിനീർ ചാലൊരുക്കിയത്
"ഈശൻ"
അറിഞ്ഞുതന്നെ....-