നീയെന്ന മഴ പെയ്തു
തോർന്നപ്പോഴായിരുന്നു
എന്നിൽ നീയെന്ന ഭ്രാന്ത്
പൂത്തുതുടങ്ങിയത്-
ഇഷ്ട്ടമില്ലെന്നമട്ടിൽ എത്രതവണ
തിരസ്ക്കരണത്തിന്റെ സോപ്പിനാൽ
കൈകഴുകി തുടച്ചുവെന്നോ...?
കണ്ടില്ലെന്നമട്ടിൽ മുഖംമറച്ചു
ആൾക്കൂട്ടത്തിനിടയിൽ
മറഞ്ഞിരിക്കുവാൻ ശ്രമിച്ചിരുന്നുവെന്നോ...?
അരികിലെത്തുപ്പോൾ എത്രമാത്രം
സാമൂഹിക അകലം
പാലിച്ചിരുന്നുവെന്നോ....?
എന്നിട്ടും നീയെന്നെ വൈറസ്
എങ്ങനെയാണെന്നുള്ളിലെത്തിയത്..?
എൻ ഹൃദയത്തിനകത്തളങ്ങളെ
പ്രണയപ്പനിയാൽ ചുട്ടുപൊള്ളിക്കുന്നത്..?
-
ഹൃദയത്തിൽ
വർണ്ണലിപികൾ കൊണ്ട്
പ്രണയം രചിച്ച
ഒരുവനുണ്ടായിരുന്നു...
ഒരുമിച്ചടർന്നുവീണിട്ടും
പലയിടങ്ങളിലായി
മുളച്ചുപൊന്തിയ
ഒരുവൻ-
എൻ മൊഴികൾ നിനക്ക്
സ്വാന്തനമേകിയെങ്കിൽ പ്രിയേ.... നിൻ പൂർണത അതെന്നിലൂടെ മാത്രമാണ്..-
കിടയ്ക്കയിൽ അവൾ കിടക്കാറുളളിടത്ത് തണുത്തിരിക്കുന്നു. അവളുടെ ചൂട് തൊട്ട് ശീലിച്ചത് കൊണ്ടാവാം, ആ തണുപ്പിൽ നിന്ന് പെട്ടെന്ന് കൈ വലിച്ചത്.
കുളിച്ച് തോർത്തുമ്പോൾ കണ്ണാടിയിൽ അവളൊട്ടിച്ച പൊട്ടുകളുടെ നിരയിൽ കണ്ണുടക്കി. ആ വർണ്ണങ്ങളിലൂടെ വിരലോടിച്ചപ്പോൾ എന്തോ അവളുടെ പുരികങ്ങൾക്കിടയിൽ തൊടുന്ന അനുഭൂതി.
കാപ്പിയ്ക്കും ദോശയ്ക്കും തോരാൻ ഇട്ട തുണികൾക്കും തേച്ചുവച്ച വസ്ത്രങ്ങൾക്കും ജനലിലും ഫാനിലും പറ്റിപ്പിടിച്ച പൊടിയ്ക്കും ഒക്കെ വേറെ ഒരു ഛായ. എവിടെയാണ് ഞാൻ? അല്ല, എവിടെയാണ് അവൾ?
മരണം ഗാഢമായ ചില വേരുകളെ ഇളക്കിമറിക്കുന്നു. ആ വേരുകൾ മുടി മുതൽ കാലുകൾ വരെ വരിഞ്ഞുമുറുക്കി ഭ്രാന്തമായി ശ്വാസം മുട്ടിക്കുന്നു; ഇതു വരെ ശ്രദ്ധിക്കാത്ത ചെറിയ കാര്യങ്ങളിലൂടെ!-
എന്റെ
ദ്രവിച്ച നെഞ്ചിലെ
ഇഴതെറ്റിയ ചിന്തകളിൽ
കൂടുകൂട്ടിയ
നിന്റെ ഓർമ്മകളോട്
അലയടങ്ങാത്ത
പ്രണയമാണെനിക്ക്.
-
ഇന്നാ ഓപ്പറേഷൻ തിയേറ്ററിൽ തുടിക്കുന്ന അവന്റെ ഹൃദയത്തെ കൈകളിൽ എടുത്തപ്പോൾ കണ്ണുകൾ നിറയുകയായിരുന്നു. ഒരിക്കൽ ആ ഹൃദയത്തിൽ കൂടുകൂട്ടിയവളാണു ഞാൻ. ഇതേ മാറിൽ ഒട്ടിച്ചേർന്ന് അവന്റെ പ്രണയം നുകർന്നവൾ. ആ വസന്തം കൊഴിഞ്ഞു പോയി എങ്കിലും തളിരറ്റ ഓർമകൾ അവിടെ അവശേഷിച്ചിരിക്കാം. എന്നാൽ ഇന്ന് അതേ ഹൃദയത്തെ ഞാൻ മറ്റൊരാളിൽ തുന്നിചേർക്കുകയാണ്. പഴയ വേരുകൾ എന്നന്നേക്കുമായി മുറിച്ചുമാറ്റി കൊണ്ട്...
ഇനി ആ ഹൃദയം മറ്റൊരു വസന്തത്തിനായി തുടിക്കും.. പുതിയ ഓർമ്മകളിൽ ഋതുമതിയാകും...-
എനിക്കായ്
ദൈവമൊരുക്കിയ
എഴുത്തിന്റെ പറുദീസയിൽ
ഞാനെന്റെ ഹവ്വായെ കണ്ടുമുട്ടി,
അക്ഷരങ്ങൾക്കൊണ്ടവളെ
മേലങ്കി അണിയിച്ചു,
എഴുത്താണിയാൽ അവളുടെ
നെറ്റിയിൽ സിന്ദൂരം തൊട്ടു..!-