ഉൾക്കനലെരിയുന്നു,
ഒരഭിശപ്തകാഴ്ചയിൽ;
തിരസ്കാരമെന്ന്
അതിന് പേരിടാം.
ഒരത്ഭുതമാണ്,
ഉള്ളിലെവിടെയോ
അതുണ്ടെന്ന തിരിച്ചറിവ്;
അത്രമേൽ വെറുപ്പൊട്ടിയത്.-
FB: https://www.facebook.com/schennamangalam
read more
ചുമ്മാ അങ്ങനെ കിടക്കുമ്പോള്‍
മനസ്സില്‍ ആരോ തട്ടിവിളിക്കുന്നപോലെ.
ഒരോര്‍മ്മയാണ്; മറന്നു എന്ന് കരുതിയത്.
വലുതായ, എന്നാല്‍ പ്രിയപ്പെട്ടൊരു കുപ്പായംപോലെ
ആ ഓര്‍മ്മ ഉടുക്കാന്‍ എന്നെ വിളിക്കുന്നു.
എത്ര മുറിച്ചിട്ടും നീറ്റല്‍ കൂടികൊണ്ടിരിക്കുന്നു
എന്നല്ലാതെ അത് പാകമാകുന്നതേയില്ല.
ഒടുവില്‍ ഉടുക്കാനും കളയാനും കഴിയാതെ
അവിടെകിടക്കെന്ന് അരിശം കൊണ്ടു;
തികട്ടിവന്ന വിഷമം ആരുടെയെന്ന് നിര്‍ണ്ണയിക്കാനാവാതെ!-
and my soul agrees,
reciprocating your words;
together we survive!-
കേടായിപ്പോയൊരു
കളിപ്പാട്ടമെങ്കിലും,
അത്രയ്ക്ക് ഇഷ്ടമായത്
കൊണ്ട് മാത്രം
കളയാതെ സൂക്ഷിച്ചു വയ്ക്കുന്ന
ഒന്നാണ് മനസ്സ്!-
ഒരുമിച്ചൊരു ഭൂതകാലം
ഉണ്ടായിരുന്നത്
കുഴിച്ചുമൂടി
അങ്ങനെയൊന്ന്
ഉണ്ടായിട്ടേയില്ലെന്ന്
മനസ്സിനോട് പറയുന്ന കളളമാണ്
അന്യനെന്ന അടയാളം!-
ഒരിക്കൽ
ഹൃദിസ്ഥമായിരുന്ന
മുഖങ്ങൾ
ഇപ്പോൾ ഒരു
മൂടലോടെയാണ് മനസ്സിൽ.
ചിലപ്പോൾ
അങ്ങനെയായിരിക്കും
ഒരോർമ്മ
അതിന്റെ പ്രാണനെ
കാർന്ന് തിന്നാൻ
ശ്രമിക്കുന്നത്.-
ഒറ്റയ്ക്ക് ഒരോർമ്മയ്ക്ക്
കൂട്ടിരിക്കേണ്ടി വരുന്നത്
വന്യമായൊരു നഷ്ടത്തിന്റെ
ഉദകക്രിയയാണ്.-
കനലോർമ്മകളുടെ
അറ്റം തേടി
അലയുന്നു
ഒരുവനിവിടെ.
അറ്റമില്ലെന്നൊരു
മുറിപ്പാടിന്റെ
വരണ്ട കരച്ചിൽ
കേൾക്കാതെ!-
ഒരു ചിരി എങ്ങോ
കളഞ്ഞുപോയി.
ശുഷ്കമായ മനസ്സിലേക്ക്
അത് ചെല്ലാറില്ലത്രേ!-
"കുട്ടിക്കാലത്ത് നിന്നെ ഞാൻ തട്ടിയിട്ടത് ഓർമ്മയുണ്ടോ?"
"ഉം"
"നമ്മുടെ വിരലുകൾ കോർത്ത് നിന്നെ എഴുന്നേൽപ്പിക്കാനായിരുന്നു അത്."
"അത്രയ്ക്ക് ഇഷ്ടമെങ്കിൽ പിന്നീട് എന്ത് കൊണ്ട് അകന്നു?"
"നിന്റെ വിരലുകൾക്ക് ജീവിതത്തിന്റെ ധൃതി ബാധിച്ചിരുന്നു."
"ഓഹോ, ഇപ്പോഴോ?"
"വേദനക്കിടയിൽ നീ തേടുന്നത് നമ്മൾ കോർക്കുന്ന വിരലുകൾ ആണെന്ന് ഉറപ്പിച്ചത് കൊണ്ട്!"
കളിത്തട്ടിലും മരണക്കിടക്കയിലും കോർത്തത് ഒരേ വിരലുകൾ. പക്ഷെ അത് സമ്മാനിച്ച അനുഭൂതി വ്യത്യസ്തം. വിരലുകൾ നമ്മളെ ജീവിതം പഠിപ്പിക്കുന്നു.-