നീതി എന്നാൽ നീ തീയാവുക എന്നാണെന്നും
ന്യായം എന്നാൽ നയവും മയവും ഉള്ളതെന്നും പുസ്തകത്തിൽ എഴുതാനും വായിക്കാനും കൊള്ളാം !!!
നീതി എന്നാൽ നിന്നെ ചുട്ടെരിക്കൽ തന്നെയാണ്.
ന്യായമെന്നാൽ നയപരമായി നിന്നെ ഒഴിവാക്കലും...
നാട് നന്നാവട്ടെ...
നന്മ വളരട്ടെ
എന്നൊക്കെ പ്രസംഗിക്കാൻ കൊള്ളാം!!
നാട് കൊന്നുതള്ളും.
തിന്മ വലുതാകും.
-
*അകാലത്തിൽ പൊലിഞ്ഞു പോയത്*
പീഠത്തിൽ നിൽക്കവേ
പീഡനത്തിന്റെ മുഖംമൂടികൾ അണിഞ്ഞ
ത്രാസ് തൂക്കിയ രൂപത്തെ കണ്ടു.
അവൾ കണ്ണടച്ചിരുന്നത്
അനീതിയോട് കൂറ് പുലർത്തിയ
" നീതിയുടെ കൺകെട്ടുകൾ " ആയിരുന്നു.
" നോട്ടുകെട്ടുകൾ നീക്കുപ്പോക്കുകൾ "
നടത്തുമ്പോൾ
കേസ് കെട്ടുകൾ ഊരിത്തുടങ്ങുന്നു.
കണ്ണിന്റെ മഞ്ഞിമക്കൊണ്ട്
അന്യായത്തെ ന്യായികരിക്കുമ്പോൾ
നൂറു കുറ്റവാളികൾ രക്ഷപ്പെട്ടാലും
ഒരു നിരപരാധിയെങ്കിലും
ശിക്ഷിക്കപ്പെടാണമെന്നാണ്
അകാലത്തിൽ പൊലിഞ്ഞു പോയ
നീതിയുടെ ഇപ്പോഴത്തെ സമ്പ്രാദായം..
-
വിശപ്പു സഹിക്കവയ്യാതെ ഇത്തിരി
ഭക്ഷണം എടുത്തവന്റെ ജീവനെടുക്കുക
ഗോമാതാവിനോടുള്ള ഭക്തിയാൽ
കന്നുകാലികളെ വരുമാനമാക്കുന്നവർക്കെതിരെ
ആൾക്കൂട്ടക്കൊല നടത്തുക
പീഡിപ്പിക്കപ്പെട്ടെന്ന് തെളിയ്ക്കപ്പെട്ടിട്ടും
കുരുന്നിന്റെ അമ്മയുടെ മൊഴിയുണ്ടായിട്ടും
തെളിവില്ലെന്നു പറഞ്ഞ് പ്രതികളെ
വെറുതെ വിട്ടയക്കുക.....
ഇതൊക്കെയായി മാറി
നമ്മുടെ നാട്ടിലെ നീതി....
-
ഒരു കുഞ്ഞിന് ജന്മം കൊടുക്കണമെന്ന് ആഗ്രഹിക്കുന്നത് ന്യായം !!
ജന്മം കൊടുത്ത കുഞ്ഞിനെ
കഴുകൻ കണ്ണുകളെ കാണിക്കാതെ വളർത്തിവലുതാക്കി സ്വന്തം ജീവിതം കെട്ടിപ്പടുക്കാൻ കൂട്ടുനിൽക്കുന്നതോ...
അതാണ് നീതി !!
എന്നാൽ....
ആ ഇന്നലെയുടെ നീതിയും ന്യായവും മരിക്കണമായിരുന്നോ..
ഇന്നിൽ ജീവിക്കാൻ...???
ഇന്നിന്റെ ലോകത്ത് ജന്മം നൽകാതിരിക്കുന്നതത്രെ
നീതി !!-
ചിറകരിയലല്ല,
അടർന്ന് വീണ തൂവലുകളെ
ചേർത്ത് വെച്ചാകാശത്തേക്ക്
പറക്കാനനുവദിക്കലാണ്-
ജാതിമത ഭേദമന്യേ കറുത്തവനെന്നോ വെളുത്തവനെന്നോ വേർതിരിവില്ലാതെ
രാഷ്ട്രീയക്കാരുടെ കൊടിയുടെ
നിറം നോക്കാതെ
പാവപ്പെട്ടവന്റെയോ പണക്കാരന്റെയോ
പണത്തിൻ മൂല്യം നോക്കാതെ
നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും ന്യായമായ വ്യവസ്ഥിതിയിൽ
തുല്യമായി ഭാഗിച്ചു നൽകേണ്ടത്.
എന്നാൽ വർത്തമാനകാലത്തിൽ
ഇതെല്ലാം പ്രധാന ഘടകമാകുമ്പോൾ
നീതിയെന്നത് അന്യം നിൽക്കുകയാണ് അവരോടൊപ്പം പ്രതികരണശേഷി നഷ്ടപ്പെട്ട ജനതയും കൂടി ചേരുമ്പോൾ നീതിയെന്നത്
വെറും വാക്കുകളിലും വെള്ളപ്പേപ്പറിലും മാത്രം
ചുരുങ്ങിയ ഒന്നായി മാറുന്നു.!-
അധികവും മനുഷ്യന്റെ വികാരവും സത്യവും അല്ല കോടതിയുടെ അളവ്കോല്‍.. മറിച്ച് കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് നീതി എന്നാൽ ഇപ്പോൾ.. കണ്ണ് കെട്ടി മറച്ച നീതിദേവത നല്ലത് കാണാൻ കഴിയാത്ത, യാഥാർത്ഥ്യമല്ലാത്ത നീതി നടപ്പാക്കുന്നു.
-
തീയെടുത്താലും,
നീതി കിട്ടാത്ത
നാട്ടിൽ,
ഈ തീയും,
തീയതികൾ
കഴിഞ്ഞാൽ,
കെട്ടു
പോവും.-