ഹൃദയക്കുഴിയിൽ
നിറഞ്ഞ
മാറാലക്കൂട്ടങ്ങളെ,
മൗനത്തൂവൽ കൊണ്ട്
ഇടക്കിടെ
തൂത്തു വാരണം.
-
മലപ്പുറത്തെ മലയാളി !
കണ്ണടച്ച് ഓർമപ്പെട്ടിയിലിടക്ക്
നീ പരതി നോക്കണം,
പഴയ കാല സൗഹൃദ മധുരത്തിന്റെ
ചരൽ കല്ലുകൾ
ചളി പുരണ്ട് കിടക്കുന്നത് കാണാം.-
പ്രണയ വെയിലേറ്റ്
വാടിയ പൂക്കളുടെ
വേര് മാത്രം അമ്മത്തണലിൽ
വീണ്ടും തളിർത്തു.
-
ഒരോർമയിലും
മുളക്കാത്ത
ചിലരുണ്ട്,
ഒട്ടിച്ചേർന്നൊരു
വേരുകാലമുള്ളവർ.
പിന്നീടാവേരുകളറ്റവർ..!-
പതിവ് പോലെ പ്രതീക്ഷയുടെ
മാനത്ത് കനവിന്റെ
ചന്ദ്രനുദിക്കുന്നുണ്ട്,
കാലം കാത്തുവെച്ച കുളിരിന്റെ
രസക്കുമിളകൾ
പുതുവർഷത്തിലെങ്കിലും
നിറവസന്തം തീർക്കട്ടെ..
പുതുപ്പുലരിയാശംസകൾ
-
പ്രണയിനീ..
നീ പാത്തു വെച്ച മയിൽപ്പീലി
കൊണ്ടെന്റെ,
ഹൃദയ നോവ് രക്തം പുരണ്ടിരിക്കുന്നു.
പ്രണയിനീ..
നീ കരുതി വെച്ച സ്നേഹച്ചെരാത്
കൊണ്ടെന്റെ ഹൃദയവെട്ടം നിലച്ചുപോയിരിക്കുന്നു.
-
നഷ്ടമായെന്ന് കരുതിയ
ചില സൗഹൃദ മുത്തുകൾ
പെട്ടെന്നൊരു നാൾ
തിരികെ ലഭിച്ചാൽ
തിളക്കം കൂടുമത്രെ!-
ഒഴിവാക്കപ്പെടുന്നതിന്റെ
ആദ്യ പടിയാണ്,
അവഗണന!
അവസാന പടിയാണ്
മറവി!-
മിണ്ടാൻ ചുണ്ടുയർത്തുമ്പോഴെല്ലാം
ചെവി കൊട്ടിയടക്കുന്നവരോട്
നീ മൗനം പാലിക്കണം,
വാക്കുകളേക്കാൾ
മൂർച്ചയുണ്ട് മൗനത്തിന് !-
പ്രണയമുണ്ടോയെന്നവൾ,
പ്രണയിക്കാത്ത
മനസ്സുണ്ടോയെന്ന് ഞാനും.
ഹൃദയരക്തമിലലിഞ്ഞ പ്രണയം
ശരീരത്തോടല്ല,
ഹൃദയത്തോട് മാത്രമാണത്രെ
-