നിശബ്ദമാവുന്നതെല്ലാം
നിലച്ച് പോകുന്നതല്ല,
അവിടം തുടിപ്പുകൾ
സംസാരിച്ച് കൊണ്ടേയിരിക്കും-
തെറ്റുകൾ തിരുത്തി സഹായിക്കുക പ്രിയ സുഹൃത്തുക്കളെ
സാധാരണക... read more
അവസാനങ്ങൾക്കെല്ലാമൊരു തുടക്കമുണ്ടെന്നാകിലും ചിലതെല്ലാം അവസാനിക്കുമ്പോൾ മാത്രമാവും തുടക്കമെന്തായിരുന്നെന്ന്
അറിയാൻ ശ്രമിക്കുക നാം-
തിരയും തീരവും പോലെ ഇണങ്ങിയും പിണങ്ങിയും ചേര്‍ന്ന് പോകുമ്പോഴും ചെറു അലകളായ് വന്ന് തലോടുന്ന നീയെന്ന സാന്ത്വന സ്പർശമാണ് എന്നില്‍ പ്രഭാത കിരണം പോലെ വെളിച്ചമേകുന്നതെന്നും
-
ചുറ്റും ഇരുട്ട് മൂടുമ്പോഴും പ്രതീക്ഷയുടെ ചില ചെറു വെട്ടങ്ങളും ചുറ്റും തെളിഞ്ഞു വരാറുണ്ട് ചിലപ്പോഴെങ്കിലും
-
ചിന്തകള്‍ പെരുപ്പിച്ച്
ജീവിതം ദുസ്സഹമായി
തീരുമ്പോള്‍ പൊതുവെ
നാം വിധിയില്‍ അഭയം
പ്രാപിക്കുന്നു എന്നതും
ഒരു സത്യം-
ഇന്നലെയുടെ അനുഭവങ്ങളും ഓര്‍മ്മകളും ഇന്നിന്റെ ശ്രമങ്ങളും അവസ്ഥകളും നാളെയുടെ ആഗ്രഹങ്ങളും പ്രതീക്ഷകളുമൊക്കെ ചേരുമ്പോൾ മാത്രമാവും ജീവിതമെന്ന വല്യ കടമ്പ നമ്മിലൂടെ പൂര്‍ണ്ണമാകൂള്ളൂ
-
നിശബ്ദ തീരമേ..
അകന്നു പോകുന്ന
തിരകളോടൊപ്പം
നിന്റെ ആത്മാവു പോൽ
കുടെ നിൽക്കും
മൺതരികളെ അടർത്തി
കൊണ്ടു പോകുമ്പോൾ
മൗനമായി യാത്രയാക്കാനല്ലാതെ
നിന്നിലായ് കണ്ണുനീരുപോലുമിനി
അവശേഷിക്കുന്നില്ലല്ലോ
വെറുതെയെങ്കിലും തിരിച്ചു
വിളിക്കാനാവാതെ..-