QUOTES ON #നീതി

#നീതി quotes

Trending | Latest

ഒരിക്കലുമില്ല...

മൂടപ്പെട്ട കൺപോളകൾക്കു മറവിൽ
സത്യത്തിൻ്റെ നീർച്ചാലുകൾ
കെട്ടി നിർത്തുന്നത് പതിവാക്കിയ
ഈ കാലത്ത് കരുണ വറ്റിപ്പോയ
നീതിദേവത കാണേണ്ട മുഖങ്ങളെ
കാണാതെ മുഖംമൂടി മറയാക്കി
അണിഞ്ഞവരെ സത്യത്തിന്റെ
മുഖമായി കണ്ടു സംരക്ഷിക്കുന്നു.

-


20 SEP 2020 AT 15:36

Paid Content

-


30 SEP 2020 AT 21:24

ദേവതയോ...!?!
നീയൊരു കള്ളിയാണ് പെരുങ്കള്ളി....!
നീതിയുടെ നേരിനെന്ന പേരും ചൊല്ലി മുഖം
നോക്കാത്ത "നിഷ്പക്ഷതയുടെ"കറുത്ത തുണിനാട
വലിച്ചുകെട്ടി ഉള്ളിൽ നിഗൂഢതയുടെ ചിരിയും പേറി
കയ്യിൽ തൂക്കിയ ത്രാസ്സിന്റെ തട്ടിൽ ഗാന്ധിയുടെ തൂക്കത്തിനൊത്ത് മലക്കംമറിഞ്ഞ്,
സത്യം ബോധിപ്പിക്കുവാൻ
തൊട്ടുപിടിക്കേണ്ട പുസ്തകതാളുകൾ നിറയെ
പങ്കുപറ്റിയ കൊള്ളക്കണക്കുകൾ എഴുതിനിറച്ച്
"അവരെന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തൂ"
എന്നു സ്വയം വെള്ളപൂശാൻ വാവിട്ടുനിലവിളിക്കുന്നത്
എന്തിനുവേണ്ടി.......!?! ആരെ ബോധ്യപ്പെടുത്താൻ?
"നാടകം നിർത്തൂ....!"
ജനങ്ങൾക്ക് ഇന്ന് നീ വെറും പ്രതിമയാണ്......!
ഉള്ള് പൊള്ളയായ കള്ളം നിറഞ്ഞ പ്രതിമ
അല്ലാതെ ദേവതയല്ല!

-


1 OCT 2020 AT 11:10

അനീതിയിൽ നിക്ഷിപ്തമായ നീതിന്യായ വ്യവസ്ഥയുടെ തുലാസിനോട് ഉദ്ഗ്രഥിക്കപ്പെടുന്നിടത്തോളം കാലം നീതിദേവതയുടെ കൺകെട്ടുകളൊരിക്കലും അഴിയുകയില്ല... ! ജനാധിപത്യ മതേതര രാജ്യമായ ഭാരത്തിൽ നിക്ഷ്പക്ഷമായ നീതിനിർവഹണം നിയമപ്രയോക്താക്കളുടെ ഇച്ഛക്കനുസരിച്ച് ഉന്മൂലനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അവ അർഹതപ്പെട്ട ജനതയ്ക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയ്ക്ക് ഊന്നൽ നൽകുന്നു." വൈകികിട്ടുന്ന നീതി നീതിനിഷേധത്തിന് തുല്യമാണ് " എന്ന ഭരണഘടനാവാക്യത്തെ നിരാകരിച്ചുകൊണ്ട് അനീതിയോട് സമരസപ്പെടുന്ന നിയമപാലകർ ന്യായധിഷ്ഠിത കർമ്മങ്ങളിൽ നിന്നും വ്യതിചലിച്ച് നിയമഘാതകരായി സ്വധാർഷ്ട്യത്തിന്റെ വേഷമണിയുന്നു. നീതിപീഠത്തിന്റെ അജണ്ടയിൽ അഴിമതിവീരന്മാർ വെയ്ച്ചുനീട്ടുന്ന പണകൊഴുപ്പിനു മുന്നിൽ പിച്ചിചീന്തപെട്ട പെൺമനസുകളുടെ, പിടഞ്ഞുതീർന്ന പൈതങ്ങളുടെ,നിഷ്ടൂരമയി കൊലചെയ്യപ്പെട്ട ജന്മങ്ങളുടെ,കോടതിമുറിയിൽ നിഷ്‌ക്രിയരായി ശിക്ഷിക്കപ്പെടുന്ന നിരപരാധികളുടെയെല്ലാം ദുർഭഗത്വ കണ്ണുനീരിനു വിലകൽപ്പിക്കാതെ നീതിവലയങ്ങളിൽ നിന്നും നിഷ്ക്രമിച്ചുകൊണ്ടുള്ള നിയമനിർവഹണം വിചിന്തനീയമാണ്.!നാനത്വത്തിൽ ഏകത്വം എന്ന് കൊട്ടിഘോഷിക്കുന്ന ഭാരത്തിൽ നിയമവ്യവസ്ഥയിലും ആ നിക്ഷ്പക്ഷത കൈകൊള്ളത്തിടത്തോളം കാലം നീതിദേവതയുടെ കണ്ണുകൾ അടഞ്ഞുതന്നെയിരിക്കും.. !

-


16 JUL 2021 AT 12:42

....



























-


30 SEP 2020 AT 14:24

നിരത്തിയ തെളിവുക
ൾക്കുമീതെയൊന്നുമറി
യാത്ത നീതിപീഠവും,
മതത്തിന്റെ വാലിൽത്തൂങ്ങി
യുയർച്ചയിലെത്തുന്നപ
രാധികളും,തെളിച്ചീടുന്ന
യീതലമുറയിലുദിച്ചിടട്ടെ
യൊരു പടയടക്കിയൊതു
ക്കിടാനാവാത്ത,ചടുലമായു
തിർക്കുന്ന വാക്കാലെ തീ
പടരുന്നയധരങ്ങളും ചുരുട്ടിയ
കരങ്ങളിലടരട്ടെയോരോ
നെറികേടിന്റെയുറവിടവും

-


9 SEP 2020 AT 20:00

കാവൽ
...............
നിസ്സഹായതയുടെ മൗനത്തിനപ്പുറം പെൺപൂക്കൾവിരിയുന്ന തോട്ടങ്ങളിൽ
കൈകളിൽ ആയുധവുമേന്തി കടിച്ചുകീറുന്ന വളർത്തുനായ്ക്കളുമായ്
കാത്കൂർപ്പിച് കണ്ണ്തുറന്ന് വച്ച് കാവലിരിക്കുന്ന നീതിദേവതയും നീതിദേവനും
പിറവി കൊള്ളാനിരിക്കുന്നു........

-


9 SEP 2020 AT 18:18

മടുക്കുന്നു...
മടുക്കുന്നു വരികളിൽ ഇനിയൊരു
Justice for ൻ കൂടെ മറ്റൊരു പേര്
കൂടെ ചാർത്താൻ...!
എത്രയെത്ര നാമമാ പേരിൻ
തുമ്പിലൊടുങ്ങി...!
ന്യായം ലഭിച്ചുവോ...?
നീതി വിധിച്ചുവോ....?
വീണ്ടുമിതെത്രനാൾ.!!!
എത്ര പേരിൽ ഈ പദമൊടുങ്ങും...?
വിധി വരാത്ത വിധം,
ഇനിയുമൊരു വരിയിൽ ഇവൾ മാനം
വധിക്കപ്പെടുമോ..?
എന്ന് ലഭിക്കും അവൾക്കായൊരു
നീതിയും നിയമവും......
ഇന്നോ.?നാളെയോ..?അതോ
ഇനിയുണ്ടാകുമോ..?

-


23 FEB 2021 AT 21:02

നീയെന്നെ
എന്തായി
കരുതുന്നു
എന്നതല്ല
ഞാൻ
നിന്നെ
എങ്ങനെ
കരുതുന്നു
എന്നതാണ്
എൻ്റെ
ധർമ്മം !
ഞാനത്
മടി
കൂടാതെ
ചെയ്യുന്നു !

-


1 OCT 2020 AT 14:26

നിയമസംഹിതകൾ കാറ്റിൽ പറന്നുവോ..
കാൽപ്പന്തുതട്ടുന്ന കോമരകോലങ്ങളുടെ
കാലിലും ദ്രംഷ്ട നീളുന്നുവോ...
നാവാം ആയുധം മൂർച്ചകൂട്ടി മേനിയിൽ പുഞ്ചിരി തൂകി, പ്രതാപത്തിൻ കൊടുമുടിയിൽ കാൽതൊട്ടുവണങ്ങി,
നീതിയും, നിയമവും കൈകളിലിട്ടമ്മാനമാടി
ഉടയുന്ന സത്യവും, പിടയുന്ന ധർമ്മവും
നോക്കുകുത്തികളായിടുമ്പോൾ
ലാഭേച്ചയുടെ കൊയ്ത്തിൽ മൗനം
തളംകെട്ടിയത് നീതിദേവതയുടെ കൺകളിൽ...
കൺകെട്ടുകളഴിഞ്ഞിട്ടില്ല,
നേർത്ത വിങ്ങലുകൾ നിറയുന്നില്ലേ,
ബലിഷ്ടമാം കരങ്ങൾ കൺകളെ
വരിഞ്ഞു പുണർന്നിരിക്കുന്നു,
ഹൃദയവാതിൽ കൊട്ടിയടച്ച്,
നീതിവാതായനങ്ങൾക്ക് മുന്നിൽ
കൺതുറക്കാതിരിക്കാൻ.. !!
- ഹർഷിമ സജീവ് ✍️

-