...
-
പ്രണയപ്പക
*********
പ്രണയത്തിരമാലയാർക്കുന്ന തീരങ്ങൾ
ഉള്ളുപൊള്ളും പകത്തീയിൽ മുങ്ങിയോ?
തടംതല്ലിയുയരുന്ന രോഷത്തിനലകളോ
പ്രാണൻ കവർന്നെടുക്കുന്നിതാ നിർദ്ദയം.!!
പ്രണയമെന്നോതും ഭ്രമത്തിൻകരങ്ങളോ
അരുതുകളോതിനാൽ വരിയുന്നു കണ്ഠവും
അതിരുക്കൾക്കറുതിയായകലുന്ന മാത്രയിൽ
എതിരിടും പൈശാചപാതകിയെന്നപോൽ.!!
പ്രതികർമ്മചിന്തതൻ മൂർദ്ധഭാവത്തിലായ്
പ്രതിയോഗിയാകുന്നു പാതിയും പ്രണയവും
വിടരാതെ പാതിയിലിതളൂർന്നു പോയൊരാ
പ്രണയാഭിലാഷവും മൂകസാക്ഷി...!!
പ്രണയത്തിരകളാൽ ചുംബിച്ച തീരങ്ങൾ
രക്തംകിനി,ഞ്ഞുറഞ്ഞങ്ങു പോയിതാ..
മുറിവേറ്റുനീറി വെന്തുരുകി കോപാഗ്നിയാൽ
എരിയുന്നു പ്രണയോദാത്തവികാരമതിവ്വിധം!!-
ഭ്രാന്തവത്ക്കരിക്കപ്പെടുന്ന അന്തർമുഖത്വം നിഷേധാത്മകമായ പ്രവണതയാണെന്നുള്ള വസ്തുത വിവേകപൂർവ്വ ചിന്താതലങ്ങളിൽ നിന്ന് അന്യമാകപ്പെടുമ്പോൾ മനസും,ശരീരവും, വ്യക്തിത്വവും തങ്ങൾക്കന്യമായ ഏതോ ഭ്രമത്തിന്റെ കാൽക്കലടിയറവ് വെയ്ച്ച് ഭ്രാന്തരായി ജീവിക്കുന്ന അന്തർമുഖരുണ്ട്.
ഭയാനകമായ,ഭീതിജനകമായ,മാനസികമായി തികച്ചും സംഘർഷഭരിതമായൊരവസ്ഥയാണത്.
യുക്തിവിരുദ്ധമായ മുദ്രകുത്തലുകളുടെയും,ശാസനകളുടെയും,ഉപദേശങ്ങളുടെയും,പരിഹാസങ്ങളുടെയും ചുഴികളിലകപ്പെട്ട് ഭ്രാന്തിന്റെ ചങ്ങലകൾ
സ്വയമണിയേണ്ടി വന്നവർ...!
സ്വചിന്തകൾക്കും,ശരികൾക്കും ചിതയൊരുക്കി മറ്റാരുടെയൊക്കെയോ ചരടുവലിക്ക് വശംവദരായി
ഭ്രാന്തിന്റെ ചിതയിലേയ്ക്ക് തള്ളിയെറിയപ്പെട്ടവർ...!!
സാമൂഹ്യപ്രതിബദ്ധതയുള്ള സമൂഹത്തിന്റെ നിർദ്ദയമായ സംഭാവനയായ് തീറെഴുതിക്കിട്ടിയ ജീവിതം അർദ്ധമൃതമായി ജീവിച്ചു തീർത്തവർ...!!
അന്തർമുഖത്വം ഭ്രമത്തിന്റെ അടയാളമല്ല..
സ്വത്വവീക്ഷണത്തിനായുള്ള അവകാശമാണ്.-