ശൈത്യം
ഒരു അയിത്തമാണ്..
ചൂടിന്റെ മേലാളന്മാർ
തൊടുവാൻ മടിക്കുന്ന
കുളിരിന്റെ കീഴാള ഭാവം..
-
തണുക്കുന്നുണ്ടെനിക്ക്;
സൂര്യനാളങ്ങൾ പൊതിഞ്ഞിരുന്നെങ്കിലും.
നിങ്ങളെന്നെ അറിയില്ല;
ഈ തിണ്ണയിൽ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും.
നാറുന്നുണ്ട് ഞാൻ;
ഈ വേഷമൊന്നഴിച്ചിട്ട് ആഴ്ച രണ്ടായി.
ഈച്ചകൾ ചുറ്റും;
എന്റെ മുറിവുകളിൽ മുട്ടയിട്ട് ശാന്തരായവർ.
പിച്ചപ്പാത്രം കാണ്മാനില്ല;
ഊഴം വേറൊരുത്തന് എന്നാരോ പറഞ്ഞു.
ഒരു വണ്ടിയെത്തി;
മയത്തിലെന്നെപ്പിടിക്കൂ എന്ന് ഉളളം തേങ്ങി.
ആരോ ഒപ്പിട്ടു;
മേൽവിലാസമില്ലാത്തവന്റെ ശവദാഹത്തിന്.-
വൃശ്ചികക്കുളിരിൽ അങ്ങകലെ ഒരു മദ്രസ്സ കെട്ടിട്ടത്തിൽ ബാലറ്റ് പെട്ടിയുമായി...
ജനാധിപധ്യത്തിന് കാവൽ....
ഞങ്ങൾ ഉറങ്ങാതിരിക്കാൻ കാവലിന് കൊതുകുകളും..-
മരണം അത് നീ
അറിഞ്ഞിട്ടുണ്ടോ ?
അതിൻ്റെ തണുപ്പ്
നിൻ്റെ വിരലുകളിലൂടെ
അരിച്ചരിച്ച്
ദേഹമാസകലം
പൊതിഞ്ഞിട്ടുണ്ടോ ?
കണ്ണടയുമെന്ന്
തോന്നുന്ന നിമിഷം
നിൻ്റെ സ്നേഹത്തിൻ്റെ
പാതി പറ്റിയവനെ
മാത്രം ഓർത്തിട്ടുണ്ടോ ?
ഇനിയൊരിക്കലും
തിരിച്ച് വരവ്
ഉണ്ടാകില്ലെന്ന്
അറിയുമ്പോൾ
ഒരിക്കൽ കൂടി
തൻ്റെ കുഞ്ഞുമക്കളെ
വാരി പുണരാൻ
കൊതിച്ചിട്ടുണ്ടോ ?
ആ ഒരു നിമിഷം
അതിങ്ങനെയാണ്
അതിങ്ങനെയെ
ആവൂ.. !!!!!!!!!!!
-
ഭൂമി തണുക്കുന്നു
വർഷാന്ത്യമാകുന്നു അരുവി പോലുറയുന്നു..
മഞ്ഞിൻകണങ്ങളോ താളം പൊഴിക്കുന്നു..
കോച്ചിപ്പിടിക്കും തണുപ്പിന്റെ കൈകളാൽ
ഭൂമി തണുക്കുന്നു പുലരികൾ പാടുന്നു...
മകരമഞ്ഞോലും പുതുപകൽ പുൽകുമ്പോൽ
ജൻമം നിറയുന്നു നിന്നിലേക്കെന്ന പോൽ..
അഭിവാദ്യമർപ്പിക്കാൻ ചെറുകിളികളെത്തുന്നു..
അരുണന്റെ കിരണങ്ങൾ ഊർജമേക്കുന്നു...
ആർത്തുവിളിച്ചപോൽ മഞ്ഞിൽ കുളിക്കുന്നു..
മടിയോടെയെങ്കിലും ചുണ്ടിൽ ചിരിയോടെ..
മേഘത്തിലേറിയീ ലോകം മുഴുവനും
മഞ്ഞിന്റെ ദൂതനായ് പോയിടാൻ മോഹം...
രാവിന്റെ വെണ്മയിൽ ശീതകാറ്റേൽക്കുമ്പോൾ
മലമേലെ നിന്നാർത്തു പാടുവാൻ മോഹം...
-
ഒരു തണുത്ത കാറ്റ് വീശിയപ്പോൾ ഉറഞ്ഞുപോയതാണ്
അവളുടെ മനസ്സ്...
ഇനി ഒരു കൊടുങ്കാറ്റ്
വന്നാൽ കൂടി...
അതൊന്നും
അവളുടെ
മനസ്സിനെ ഏൽക്കില്ല...-
" മരവിപ്പിക്കുന്ന തണുപ്പിലും ചുട്ടുപ്പൊള്ളുന്ന ചൂടിലും അത്രമേൽ ആനന്ദമായ് നീയുണ്ടായിരുന്നുവല്ലോ....
പിന്നെ വസന്തത്തിൽ എന്തിനാണ് നീ എന്നിൽ നിന്നും ഇറങ്ങി പോയത്.....!!!-
മഞ്ഞ് പെയ്യുന്ന നിലാവിന്റെ തണുപ്പും
നിന്റെ ചുടു നിശ്വാസവും...
ഒരു ഭ്രാന്തനായി ഞാനീ തണുത്ത
രാത്രികളെ പ്രണയിക്കുന്നു..-
സ്നേഹം ഒരു തണുപ്പാണ്,
എന്റെ ശരീരത്തെ ബാധിക്കുന്നു,
ഒരു തണുപ്പൻ വെളുപ്പാൻ കാലത്ത്
തണുപ്പൻ സ്വഭാവം
കൈവരിച്ചതായിരുന്നു ഞാനും-