QUOTES ON #ജനാധിപത്യം

#ജനാധിപത്യം quotes

Trending | Latest
27 APR 2019 AT 8:17

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവന്റെ
ആധിപത്യമല്ല... ജനത്തിന്റെ
ആധിപത്യമാണ്‌ ജനാധിപത്യം.

എനിക്ക് ഞനാവാനും,
നിനക്ക് നീയാവാനും.
നമുക്ക് പ്രണയിക്കാനും,
തെരുവിലെറങ്ങാനും, ചോദ്യംചെയ്യാനും,
ഇഷ്ട്ടഭക്ഷണം കഴിക്കാനുമുള്ള
അവകാശം.

-


30 AUG 2021 AT 8:59

......

-


26 APR 2019 AT 20:15

എന്നെ മാഷ് പഠിപ്പിച്ചത്
ഞാൻ കാണാതെ പഠിച്ചത്

"ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്നത് "

ഇന്നു ഞാൻ മനസിലാക്കുന്നത്

"ജനങ്ങളെ ജനങ്ങളാൽ കൊലയ്ക്കു കൊടുക്കുന്നത് "

"ജനങ്ങളെ ജനങ്ങളാൽ ഭിന്നിപ്പിക്കുന്നത് "

"ജനങ്ങൾ ജനങ്ങളാൽ ചോദ്യം ചെയ്യപ്പെടുന്നത് "

-


26 APR 2019 AT 19:59

തത്വത്തിൽ നാം തന്നെ നമ്മളാൽ ഭരിക്കപ്പെടാൻ, നമ്മുടെ തന്നെ പ്രതിനിധികളെ നാം തന്നെ കണ്ടെത്തി, നമ്മുടെ സ്വാതന്ത്ര്യവും അവകാശങ്ങളും അഭിപ്രായങ്ങളും സംരക്ഷിക്കപ്പെടാൻ നമ്മളാൽ തന്നെ വഴിയൊരുക്കുക എന്നതാണ്. ഇന്ന് ജനാധിപത്യത്തിന്റെ കരങ്ങൾ മേൽപ്പറഞ്ഞവയെ എത്ര കണ്ട് സംഭവ്യമാക്കുന്നു എന്നത് വെറുമൊരു ചോദ്യ ചിഹ്നം മാത്രമായിരിക്കുന്നു. ജീവിക്കാനുള്ള അവകാശം മാത്രം ആഗ്രഹിക്കുന്ന ഒരു പറ്റം മനുഷ്യർ സ്വയം വഞ്ചിക്കപ്പെടുന്ന വ്യവസ്ഥിതി. രാഷ്ട്രീയം, മതം, വിശ്വാസം തുടങ്ങിയ ചുരുങ്ങിയ വാക്കുകളിൽ ഒരു ജനതയുടെ സർവ്വ സ്വാതന്ത്ര്യത്തെയും കാഴ്ച്ചപ്പാടുകളെയും ജീവിത നിലവാരത്തെയും ഹനിക്കുന്നിടത്ത്‌
ജനാധിപത്യം പുനർജനിക്കേണ്ടിയിരിക്കുന്നു.

-


27 APR 2019 AT 8:17

ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ
തിരഞ്ഞെടുക്കുന്ന ജനനായകർ
ജനങ്ങളുടെ മേൽ, അവരുടെ അവകാശങ്ങൾക്കു മേൽ
'ആധിപത്യം' ഉറപ്പിക്കുന്നതാണ് ഇന്നത്തെ
ജനാധിപത്യം ....

-


26 APR 2019 AT 18:58

നിരത്തിൽ നിരന്നും,
ഇരുന്നും നടന്നും,
നടു തെല്ലു വളവാക്കി
വെളുക്കെ ചിരിച്ചും,
ഇരന്നു നേടുന്നൊരോട്ടിൻബലത്തിൽ
ചിലർ
ജനങ്ങൾക്കു മേൽ സ്ഥാപിച്ചെടുക്കുന്നൊരാധിപത്യം,
അതാണിന്നിൻ ' ജനാധിപത്യം '.

-


26 APR 2019 AT 19:18

ജനങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുക്കുന്ന കേവലം ഒരു ഭരണ ക്രമമല്ല ജനാധിപത്യം.. ഭരണ ഘടനയുടെ ആമുഖ പ്രകാരം ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, ജനാധിപത്യ മതേതര റിപ്പബ്ലിക്ക് ആണ്. ആറു തരത്തിൽ ഉള്ള മൗലിക അവകാശങ്ങൾ ഇന്ത്യൻ ഭരണകൂടം ഉറപ്പ് നൽകുന്നു ... രാഷ്ട്രത്തിന്റ നന്മയ്ക്കു രാഷ്ട്രീയം ആവശ്യമാണ് ഓരോ രാഷ്ട്രവും രാഷ്ട്രത്തിന്റെ ചട്ടകൂടുകളിൽ സുരക്ഷിതരാണോ എന്ന ചോദ്യം നാം ഉന്നയിക്കേണ്ടതുണ്ട്... രക്തം കൊടുത്ത് രക്തം വാങ്ങുന്ന പ്രസ്ഥാനങ്ങളെക്കാളേറെ എന്താണ് ശെരിയായ ജനാധിപത്യം? എല്ലാ മതങ്ങളും തുല്യമാണ് മനുഷ്യരാണ് നാമെന്ന തിരിച്ചറിവുണ്ടാകണം ആദ്യം ... എങ്കിലേ ജനാധിപത്യത്തിന് സമൂഹത്തിൽ പ്രസക്തിയുണ്ടാകു... അടിയുറപ്പുള്ള ജനാധിപത്യത്തിന് വേണ്ടി ഓരോ പൗരനും പ്രവർത്തിക്കേണ്ടതുണ്ട്...

-


26 APR 2019 AT 20:36

എന്നാലാണ് ഭരിക്കപ്പെടുന്നതെന്ന്
എനിക്കും
നിന്നാലാണ് ഭരിക്കപ്പെടുന്നതെന്ന്
നിനക്കും
നമ്മളാലാണ് ഭരിക്കപ്പെടുന്നത്
നമുക്കും
അനുഭവപ്പെടുമ്പോൾ മാത്രം
പുർണമാകുന്ന ഒന്ന്

-


26 APR 2019 AT 20:57


ജനങ്ങളുടെ സ്വാതന്ത്ര്യം കയ്യിലെടുത്തു അവന്റെ കീശ കീറി അവനെ തീ തീറ്റിക്കുന്നത് അല്ല.......
മറിച്ചു,
അവനെ സംരക്ഷിക്കാൻ, അവർക്ക് വേണ്ടി സംസാരിക്കാൻ, അവരിൽ ഒരാളായി മാറാൻ ജനങ്ങൾ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു വിജയം നേടിക്കൊടുക്കുന്ന ഒരു സമ്പ്രദായം....

-


19 SEP 2020 AT 9:54

മഹി..

-