ലവലേശം ശ്രദ്ധിക്കപ്പെടാതെ പോയൊരെൻ്റെ
അസാനിദ്ധ്യങ്ങളൊന്നും തന്നെ
കാര്യമായ ശൂന്യതകളൊന്നും സൃഷ്ടിക്കപ്പെടാതെ പോകുന്നുവെന്ന തിരിച്ചറിവിൽ ,
ആരുമല്ലാത്തൊരിടത്തെ ഇത്ര നാളത്തെ കൂട്ടിരിപ്പ് ,
കേവലമൊരു പരാദമെന്നവണ്ണമെന്നെ പരിജയപ്പെടുത്തുന്നു.-
അവകാശിക്കരോചകമാവും മുൻപായ് ,
അരിഞ്ഞു മാറ്റണം,
നിർദ്ദോഷമെങ്കിൽ കൂടിയും
ആരാന്റെ മണ്ണിൽ നീ നട്ടൊരാ
ആനന്ദത്തിൻ മുകുളങ്ങളെ
-
നിലപാടുകളിലെ
പെട്ടന്നുള്ള മാറ്റങ്ങൾ!
ഒരു പക്ഷേ നാളെയുടെ
നിയന്ത്രണങ്ങളായേക്കാം.
വിലക്കുകൾക്ക് മുന്നിൽ
വിറങ്ങലിക്കാതിരിക്കുവാൻ വേണ്ടി
മാറി നിൽക്കാം.
ബാധ്യതയാവുമെന്ന തോന്നൽ നിന്നിൽ ഉണ്ടാവാതിരിക്കട്ടെ.-
തുടിതാളം ചടുല വേഗമാർന്നതിന്നെന്തെന്റെ ഹൃദയമേ,
എത്തിപ്പെടാനൊട്ടേറെ ദൂരമെന്നോർത്തിട്ടോ ?..
-
ആമുഖം മറന്ന ആവർത്തനങ്ങൾ..
ഉടഞ്ഞ മനസ്സ്
ചേർത്ത് വെയ്ക്കുമ്പോൾ
നഷ്ടപ്പെട്ട മനോഹാരിത,
ഓർമ്മപ്പെടുത്തലായ് നിറയുന്ന
വടുക്കൾ വിളിച്ചു പറയുന്നുണ്ട്..
നീ .. 'നിങ്ങളായിരുന്നു'
-
കാഴ്ചപ്പാടുകൾ വാക്കുകളായ് പുറത്തേക്കൊഴുക്കുമ്പോൾ
എത്തി നിൽക്കുന്നിടം
പൊള്ളിയെന്നു വരാം.
വെന്തയിടങ്ങളിൽ പിന്നീട്
തേൻ പുരട്ടാനെത്തിയിട്ട്
എന്ത് പ്രയോജനം ?-
കൂർത്ത നൊമ്പര ചീളിതിന്നെന്റെ
നെറ്റിയിൽ പൊട്ടു കുത്തവേ,
ഒരു 'മാത്ര ' കൊണ്ടെന്റെ
തെന്നലീവഴി എത്തിയെങ്കിലെന്നോർത്തു ഞാൻ..-
നിന്റെ ആശ ഞാനാണെന്നിരിക്കെ
നിരാശ നിന്നിൽ ചൂഴ്ന്നിറങ്ങുന്നുവെങ്കിൽ ?..
എന്റെ പ്രാണനെ അടക്കിപിടിച്ച നെഞ്ചകം
മൃതിയോർത്ത് പിടയുന്നുവെങ്കിൽ ?..
എന്റെ യാത്രകൾക്ക് വഴിതെളിച്ചിരുന്ന പാദങ്ങൾ ഇടറുന്നുവെങ്കിൽ?..
പറയൂ...
എവിടെ വെച്ചാണ്
നിനക്കെന്നെ നഷ്ടമായത്?..
-
വലിഞ്ഞുമുറുകുന്നു ശിരസ്സിന് വലതുവശം ചേർന്നു നാഡികൾ
ചൊല്ലുന്നു പകുത്തു ഞാനും നിന്റെ
വേദന..
-