Ambily TP   (Ambily T. P)
418 Followers · 200 Following

MA ,TTC ,Married ,Two Kids, Love to Read, Write, and traveIing...
Joined 25 September 2018


MA ,TTC ,Married ,Two Kids, Love to Read, Write, and traveIing...
Joined 25 September 2018
2 SEP AT 7:42

പൂക്കൾ നറുമണം
നൽകി വിടർന്നതെന്തേ.....
വർണാഭമാം പ്രകൃതി
സുരഭിലയായതെന്തേ.....
പലവർണങ്ങളാൽ
ചിത്രശലഭങ്ങൾ
പാറുന്നതെന്തേ.....
ഇരുണ്ടാകാശങ്ങൾ
വെൺമേഘങ്ങളെ
ക്ഷണിച്ചതെന്തേ......
കടകളിലുംചന്തയിലും
ആളുകൾ നിറഞ്ഞതെന്തേ......
പുത്തനുടുപ്പുകൾ
കുഞ്ഞുങ്ങൾ ഇട്ടതെന്തേ
എന്നിലും നിന്നിലും
ആഹ്ളാദം വന്നതെന്തേ....
എന്തെന്നോ.......
ഓണം വന്നു ഓണം വന്നു
ഓണം വന്നേയ്......

-


21 AUG AT 16:37

ദുർബലവിഭാഗത്തിൽ ശക്തർ
ദുർബല വിഭാഗാനുകൂല്യങ്ങൾ
ദുർബലമാക്കി ഉപയോഗിക്കുമ്പോൾ
ദുർബല വിഭാഗമെന്നും
ദുർബലരായിത്തന്നെ തുടരുന്നു
ദുർബലർക്ക് ശക്തമായ നിയമമുണ്ടെന്നറിയാതെയോ , ഉപയോഗിക്കാൻ
ദുർബലരായിട്ടോ....😮‍💨😔🤔

-


19 JUN AT 0:26

Lot of Time
Lot of words
Lot of Expectations

-


19 JUN AT 0:15


Our Mistake


We Live in
Past and future
Not in Present

-


6 MAY AT 12:11

ഒരുമിച്ച് ......

ഒരായിരം കാരണങ്ങൾ
ഒത്തുകൂടുവാൻ
ഒത്തുചേർക്കുകയാണ് നാം
ഒരുമയുടെ ഓളങ്ങൾ
ഒത്തിരിവളയങ്ങൾ നെയ്ത്
ഒത്തുകൂടി പിന്നെയും അകന്ന്
ഒത്തുചേരുവാൻ
ഓർത്തോർത്ത് അടുക്കുകയാണ്......

-


22 APR AT 19:01

ഓർമതൻ തീരത്ത്
നീയെൻ്റെ ചാരത്ത്
കഥയുടെ ഓരത്ത്
ഒരായിരം കനവത്ത്
നിനവിൻ പെയ്ത്ത്.......

-


20 MAR AT 22:51

അവൾ ആകാശത്തിന് മീതെയത്രെ

പരിധികളില്ലാത്ത
ആകാശങ്ങളെ
തന്നുള്ളിലൊതുക്കി
ഉറക്കെ വിളിച്ചവൾ
പറഞ്ഞു.......
കുഞ്ഞിനെ വളർത്തലും
വീടുനോക്കലും
വെച്ചു വിളമ്പി
ആണിഷ്ടങ്ങൾക്ക്
ഒതുങ്ങിക്കൂടി കുലസ്ത്രി,
പട്ടം വാരിച്ചാർത്തതിനുമപ്പുറം
ആകാശത്തിന് മീതെപറന്ന്
നാളുകളേറെയായി
ആഴ്ന്നിറങ്ങി ആകാശത്തെ
പഠിച്ച് നമ്മിലേക്ക് .....
ഭൂമിയുടെ ഊഷരതയിലേക്ക്
ആകാശവിശേഷങ്ങൾ
പറഞ്ഞ് ....വിജിഗീഷുവായവൾ....

ഇതൊരു തുടർക്കഥയത്രെ.....

അമ്പിളി. ടി.പി

-


8 MAR AT 16:22

അതുല്യർ


ആനുകൂല്യങ്ങൾ
ആവശ്യപ്പെടാതെ
ആരോടും കലഹിച്ചെടുക്കാതെ
ആവനാഴികളിൽ കഴിവിന്നമ്പുകൾ
ആവോളം നിറഞ്ഞവർ സ്ത്രീകൾ
അവനവനിലുള്ള കഴിവുകൾ
അറിഞ്ഞു ചേർത്താൽ
അത്യുന്നതങ്ങളിൽ ഇവർ !!!
ആണിനോട് മത്സരിച്ചല്ല,
ആൺ വസ്ത്രങ്ങൾ അണിഞ്ഞോ
ആൺജോലികൾ ചെയ്തുമല്ല
(അവ അവളിലെ കഴിവോ അഭിരുചിയോ
ആണെങ്കിൽ ആവാം .....)
അവൾ തുല്യത നേടേണ്ടത്.....
അവളിലെ കഴിവുകളാൽ
വിഹായസ്സുകൾ ചേർത്തെടുക്കുക
സഹായഹസ്തങ്ങളായി
ശക്തികളെ ചേർത്ത് പിടിക്കാം...

അമ്പിളി .ടി .പി

-


4 FEB AT 19:37

"വേർപിരിയൽ"

വേർപിരിയൽ
ഒരു വെറും വാക്ക്
വേർപിരിയാത്ത
മനം തേടാത്ത വാക്ക്
ചേർത്ത് വെപ്പുകൾ
ഒട്ടേറെയുള്ള വാക്ക്
നേർതിരിയലിൽ
കനം തൂങ്ങിയ വാക്ക്
കാലം കടന്നു പോയത്
ചേർത്ത് വെച്ച വാക്ക്
വേർപിരിയൽ ഒരു
തുടക്കം തരും നേര്
.
....വേർപിരിയൽ...

അതിർവരമ്പുകളില്ലാതെ
ഒഴുകുന്ന പുഴകൾ..
സ്വാതന്ത്ര്യത്തിൻ്റെ
പറുദീസകൾ.....
സ്വയം അടയാളപ്പെടുത്തലിൻ്റെ
പ്രളയങ്ങൾ.......
ഗിരിശൃംഗങ്ങൾ
പണിയുന്നു 'വേർപിരിയൽ'....
Ambily. T.P

-


18 JAN AT 0:25

കാലം കാത്തു വെച്ചിട്ടുണ്ട്
നമ്മുടെ നാളെകളെ.......
അതറിയാൻ നാം നമ്മെ
ഒത്തിരി ആഴ്ന്നറിയണം
അതറിയാത്തവർ
അങ്ങനെയൊന്നില്ല
എന്ന് പറയുന്നതാണ്
അവർക്ക് ശരി
യഥാർഥ ശരി
അതൊന്നുമല്ലല്ലോ.....
തെളിവുകളിൽ
തെളിയുന്ന ശരികൾ
തേടിയലയുന്നവരിൽ
ശരിതെറ്റുകൾ
തുലന ത്രാസിൽ
നേർരേഖ തേടിയലയും

-


Fetching Ambily TP Quotes