Dileep M Dili   (Dileep M Dili)
314 Followers · 178 Following

read more
Joined 11 April 2019


read more
Joined 11 April 2019
5 MAY 2019 AT 23:33

ഇന്നലെകളിൽ സ്വപ്നം കണ്ടിരുന്ന
കുറെ നാളെകളുണ്ടായിരുന്നു,
ഇന്നെന്ന യാഥാർത്യത്തിൽ
അലിഞ്ഞില്ലാതായവ.

-


30 JUL 2021 AT 20:53

ഓർമ്മകളോട് മാത്രം
മടുപ്പ് തോന്നാത്തതിനാൽ,
ഓർമ്മകളുമായി ചങ്ങാത്തത്തിലാകുന്ന
ഒരു മനുഷ്യന്;
നോവിനെയും നഷ്ടബോധത്തെയും
എത്രകണ്ട് മാറ്റി നിർത്താനാവും...

-


24 MAY 2021 AT 13:25

ഒഴുക്ക് നഷ്ടമായപ്പോൾ
നമ്മേപ്പോലെ തന്നെ
പുഴകളും;
ശ്വാസം നിലച്ചു
മരിച്ചുപോയേക്കുമെന്ന്
ഭയപ്പെട്ടിരിക്കാം അല്ലേ !

-


3 APR 2021 AT 13:40

ഓരോ മുറിവ് ഉണങ്ങുമ്പോഴും
പുതിയ മനുഷ്യരുണ്ടാവുന്നു...

-


25 MAR 2021 AT 16:28

ഒരാളുടെയെങ്കിലും
ഏറ്റവും പ്രിയപ്പെട്ട
ഓർമ്മയാവണം;

ജീവിച്ചിരുന്നുവെന്ന്
എഴുതി വെയ്ക്കാൻ
മാഞ്ഞ് പോകാത്ത
ഒരിടം കണ്ടെത്തണം.

-


13 MAR 2021 AT 18:08

കൊഴിഞ്ഞ് പോയൊരാ
വസന്തം കണക്കെ
ഞാനിതാ നിന്നെയും
കടന്നു പോകുന്നു;

ഓർമ്മകളിൽ
വാടാനൊരുങ്ങുന്ന
കുറേ പൂക്കൾ
മാത്രം ബാക്കിയാകുന്നു... 🥀

-


13 FEB 2021 AT 23:59

തളരുമ്പോൾ
താങ്ങാകാനും.
കാലിടറുമ്പോൾ
കൈ പിടിക്കാനും,
നോവുമ്പോൾ
ചേർത്ത് നിർത്താനും
കഴിയുക;
എന്നതിൽ കുറഞ്ഞുള്ള
ഒന്നിനെയും
നിങ്ങൾ സ്നേഹമെന്ന്
വിളിക്കരുത്,
കാരണം
സ്നേഹം ഇന്നും
ഒരശ്ലീലമായിട്ടില്ല...

-


9 FEB 2021 AT 19:19

കണ്ണിൽ നിന്ന് ഒരു മഴ പെയ്തൊഴിയുന്നു;

മനസ്സിൽ നിന്ന് കാർമേഘം പെയ്തു പോകുന്നതാകാം.

വീണ്ടും ദൂരെയൊരു ഒരു പുഞ്ചിരി വിരിയുന്നതറിയുന്നു;

കാത്തിരിപ്പിന്റെ നോവില്ലാതെ
നാം ഇരുപാതകളിലാവുന്നു.

ഇനിയും പുഞ്ചിരി കാത്തിരിക്കുന്നു...

-


9 FEB 2021 AT 16:02

സ്നേഹിക്കപ്പെടുന്ന എല്ലാവരോടും എനിക്കിപ്പോൾ അതിയായ അസൂയ തോന്നുന്നു;

എന്തൊരു ഭാഗ്യമുള്ളവരാണ് അവർ...🍂

-


13 JAN 2021 AT 17:32

വാക്കുകൾ തോറ്റുപോകുമെന്ന്
ഉറപ്പുള്ള നേരങ്ങളിൽ;
നാം മൗനമായി ചേർന്നിരിക്കാറുണ്ട്...

-


Fetching Dileep M Dili Quotes