:ഇയ്യറിഞ്ഞ, ലൈല ആത്മഹത്യ ചെയ്തത്രേ...
:അല്ല ഒക്കെന്തിന്റെ കൊറവേനു....
:അതന്നെ... ഓൾ പറേന്നതൊക്കെ ഓൻ ചെയ്ത് കൊട്തല്ലേ...പൊരക്ക് പോര, വണ്ടിക്ക് വണ്ടി, പൈസക്ക് പൈസ ... അങ്ങനെ ന്തൊക്കെ ...
:ല്ലാം അധികായെന്റെ കൊയപ്പാണ്... മ്മളൊക്കെ ഇതൊന്നു ല്ലാണ്ടും ജീവിക്കണില്ലേ...
:ആന്നേ... ഓകെന്തോ കൊയപ്പെണ്ട്ന്ന് ൻക് പണ്ടേ തോന്നിന്...
:അത് ശെരിയാ... നിക്കും തോന്നിന്...പാവം ആ ചെക്കന്റെ ജീവിതം ല്ലാണ്ടായി...
..
ഇത് കേട്ടവളുടെ ആത്മാവ് പിറുപിറുത്ത്...സ്നേഹവും സാമീപ്യവും പണം കൊണ്ട് വാങ്ങാനാവില്ലല്ലോ-
കുളം വറ്റാറായെന്ന തോന്നലിൽ
മീനുകൾക്കൊരു വെപ്രാളമുണ്ട്,
ആഴത്തിൽ മുറിവേൽക്കും എന്നറിയുന്നവന്റെ വെപ്രാളം.
കുളത്തിലെന്നപോൽ കണ്ണുകളിലും
സന്തോഷത്തിന്റെ ഓളങ്ങൾ നിലയ്ക്കും,
കുളം വറ്റുകിലും, മുറിവിൽ നിന്നുള്ള
കണ്ണുനീർ കണ്ണുകൾ നിറയ്ക്കും.
നിശബ്ദമാം കരച്ചിൽ അടിത്തട്ടിൽ ചെളിയുമായ് കൂടിച്ചേരും,
ചെളിക്കും ഉപ്പുരസം കൊണ്ടുവരും.
ഓളങ്ങൾ ഓർമകളിൽ ഒതുങ്ങും,
മുറിഞ്ഞിടം മാന്തി രസിക്കും.
കര,യുദ്ധം തീരും മുൻപേ
ജേതാവിനെ പോൽ ആർത്താർത്തു ചിരിക്കും,
മുറിഞ്ഞിടം കുത്തിനോവിക്കും.
മുട്ടകളായ് കരുതിവെച്ച തലമുറകളൊക്കെയും
ഇല്ലാതാവുന്നത് കാണുമ്പോൾ,
ദൈവം എത്ര ക്രൂരനെന്ന് തോന്നും,
കരയിൽ ചാടി ഒടുങ്ങിയാലോ എന്ന് നിനയ്‌ക്കും.
അന്നേരം കണ്ണിന്മേൽ ഒരു മഴത്തുള്ളി വന്നുവീഴും,
ആകാശം പുഞ്ചിരിക്കും,
കുളം നിറയും,
ദുഃഖങ്ങൾ ഒടുങ്ങും,മുറിവുകൾ ഉണങ്ങും,
ഒടുങ്ങേണ്ടത് നാമല്ല എന്ന് പഠിക്കും.
-
ചോദ്യങ്ങളായിരുന്നു ചുറ്റിലും.....
ആര്? എന്തിന്? എപ്പോ? എവിടെ?
സഹിക്കവയ്യാതെ സ്വയം മരണ ദിവസം കുറിച്ചപ്പോഴും ചോദ്യമായിരുന്നു .....
"എന്തിനു വേണ്ടി" ???!!!!-
നമ്മൾ മറ്റുള്ളവരെ വെറുക്കുന്നതിന്റെ അങ്ങേയറ്റമാണ് ശത്രുത്വം,
അല്ലെങ്കിൽ അപരിചിതത്വം...
എന്നാൽ, നമ്മൾ നമ്മളെ തന്നേ വെറുക്കപ്പെട്ടാലോ..?
അതിന്റെ അത്യന്തഘട്ടമാണ്
ആത്മഹത്യ....!!!-
രക്തം ഇറ്റുവീണ പാതയിൽ
വരികോർത്ത ചോണനുറുമ്പിന്റെ
വിശപ്പകറ്റിയാണ് മരണത്തിലും അവൾ യാത്രയായത്...... !!-
മായം കലർന്ന ഈ
ലോകത്തിന്നു ഞാൻ
ഏകനായി
സത്യങ്ങൾ തൊടവേ...
മനസ്സൊന്നിടറാതെ
മിഴി നനയാതെ
കടന്നു പോകുന്നില്ലൊരു
നിമിഷം പോലും...
ഒരുപാട് വരികൾ,
അല്ല ഒരേയൊരു കാവ്യം
പൂർത്തിയാക്കാൻ
ബാക്കിയായ്....-
അവൻ സ്വാതന്ത്ര്യദിനത്തിന്റെ
ആശംസകൾ കൈമാറവേ
അവൾ, അവൻ തീർത്ത
അസ്വാതന്ത്ര്യത്തിന്റെ
അഴികൾക്കുള്ളിലെ
അസഹനീയമായ
അക്രമങ്ങളിൽ
അകപ്പെട്ടുപോയ തന്റെ
ആത്മാവിനെ മോചിപ്പിക്കുവാനുള്ള
അവസാനശ്രമത്തിലായിരുന്നു..
-