തിരിച്ചടികൾ തന്ന
തിരിച്ചറിവുകളായിരുന്നു വഴിത്തിരിവുകളായി മാറിയത്....!!!-
കാണാതെ ഒളിക്കുന്ന കൺകളെപ്പോഴും എന്തോ പറയാതെ പറയുമായിരുന്നു....!!
-
നഷ്ടങ്ങളെല്ലാം
നഷ്ടങ്ങളാകുന്നത് എന്തെങ്കിലുമൊക്കെ
നഷ്ടപ്പെട്ടവർക്ക് മാത്രമാണ്...!!-
മിണ്ടിമിണ്ടി ഒടുവിൽ
മിണ്ടാതെ പോയൊരു
കൂട്ടരോട് തിരികെപോയി
മിണ്ടീടുമ്പോൾ,
മണ്ടിയാകുന്നത് വീണ്ടും ഞാനത്രേ....!!!-
അന്നു സൊറ പറഞ്ഞിരുന്നൊരാ
വരാന്ത ഇന്ന് നിശബ്ദമായെന്തോ
മൊഴിയുന്നോരു തോന്നലാൽ
തിരികെ നോക്കീടുമ്പോൾ,
എന്നോർമകളവിടെ വിതുമ്പുകയായിരുന്നു...!!
-
അപ്രതീക്ഷിതമായെത്തുന്ന
ചില വിളികളാണ് ,
പലപ്പോഴും ജീവിതത്തിന്റെ
ദിശ തന്നെ മാറ്റുന്നത്....!!!-
പേരുകൾ മാറ്റപ്പെടും...
ഹാഷ്ടാഗുകൾ കൂടുതൽ ട്രെൻഡിങിലേക്കെത്തും....
നീതിയുടെ തട്ട് വീണ്ടും
താഴ്ന്നിരുന്നു തന്നെ കറങ്ങും.....!!!-
ആഗ്രഹങ്ങൾ രൂപാന്തരപ്പെട്ടു പ്രതീക്ഷകളായി മാറിയപ്പോഴായിരുന്നു ചിന്തകൾക്ക് ഭാരം കൂടിയത്.......!!!!
-
നീ തന്ന പ്രണയലേഖനത്തിൽ എന്നെക്കുറിച്ചെഴുതിയ വരികൾ വായിച്ചപ്പോഴായിരുന്നു, എനിക്ക് എന്നോട് തന്നെ പ്രണയം തോന്നിയത്.....!!!!
-