അനിവാര്യമെങ്കിലും
ചിലപറിച്ചുനടലുകൾ
കാലങ്ങൾക്കു ശേഷവുമാ-
ഴത്തിൽ മുറിവേല്പിച്ചു
കൊണ്ടുതന്നെയിരിക്കും-
ഒരിടക്ക് ഒരാളെ സഹായിച്ചു
വെന്നുള്ളത്
പിന്നീടയാളെ
ഉപദ്രവിക്കാനുള്ള
ഉപാധിയാക്കാതിരിക്കാൻ
ശ്രമിക്കാം....
-
മോൾക്ക് ചെക്കനെ കണ്ടെത്തുമ്പോ
കിട്ടണ ശമ്പളോം വീടിന്റെ വലിപ്പോം നോക്കിയ പോരാ...
സ്വന്തം കാലില് നിക്കാൻ ഒര് ജോലി ണ്ടാക്കി കൊട്ത്തോണ്ടും കാര്യല്ല...
ആ സർട്ടിഫിക്കറ്റൊക്കെ അലമാറേൽ വച്ച് പൂട്ടാനും പറ്റും...
ഇനി ജോലിക്ക് പോണെ പെണ്ണിന് പീഡനം കൊറവാന്നാണോ...
ങ്ങക്ക് തെറ്റി...
പലയിടത്തും ജോലി ഭാരം കൂട്ടിട്ടേള്ളൂ...
മോളെ കഴ്ത്തില് താലി കെട്ടണോനും വീട്ടാരും ങ്ങളെ കീഷേടെ വലിപ്പം കണ്ടല്ലാന്ന് ഒറപ്പ് വര്ത്താ..
പഠിക്കണോന്ന്ണ്ടേ ഓളെ പഠിപ്പിക്കാ...
ഇനി ഓള് പഠിച്ചില്ലേലും കെട്ടിച്ച വീട്ടിൽ നിക്കാൻ പറ്റ്ണില്ലെ തുറന്നു പറയാനും
ആവശ്യൊണ്ടേ നട്ടാരെ പേടിക്കാതെ എറങ്ങി പോരാനും കയ്യൂന്നും ഓൾക്ക് ഒറപ്പ് കൊട്ക്ക....
എവിടെ പോയാലും ഓള് ങ്ങളെ മോളാണ് ള്ള ധൈര്യം മതീന്ന്...
പിന്നെ നട്ടാരെ പറച്ചിൽ കേട്ട് കണ്ടോർക്കൊക്ക മോളെ കൊടുക്കും മുന്നേ ഓളോടൊന്ന് ചോദിക്ക മോളേ മോൾക്ക് ഇഷ്ടാണോ...-
ഒരാളുടെ മാനസികാരോഗ്യത്തിന്
വേണ്ടി...
മറ്റൊരാളുടേതില്ലാതാക്കേണ്ടതുണ്ടോ ¿¡-
ഇനിയുമൊരു യുദ്ധമുണ്ടായാൽ....
വാവിട്ടുകരയുന്ന പിഞ്ചോമനകളും
രക്തംവാർന്നുകിടക്കും പട്ടാളക്കാരനും
തകർക്കപ്പെട്ട കെട്ടിടങ്ങളും...
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ
നിലവിളികളും...
Ac മുറിക്കുള്ളിലിരുന്നുള്ള രാഷ്ട്ര
നേതാക്കന്മാരുടെ ചർച്ചകളും...
വാർത്തകളിൽ നിറയും,
സാമ്പത്തികവ്യവസ്ഥ പിന്നോട്ട്
കുതിക്കും.....
ഒരു ഷെൽ നമ്മുടെ മീതെയും പതിയും വരെ അന്തിചർച്ചയ്ക്കുള്ള വിഷയം മാത്രമായ് നാമതിനെയും കാണും
-
ഓരോ യാത്രക്കുമപ്പുറം
ഓർത്തുവെയ്ക്കാൻ
പുതിയൊരുകഥകൂടെ
സൃഷ്ടിക്കപ്പെടുന്നു.....-
നെയ്തുകൂട്ടുന്ന
കാലമറിഞ്ഞിരുന്നില്ല
മരിക്കുവോളം
മധുരിക്കുമോർമയായി
മാറാനുള്ളനിമിഷങ്ങളിലാണ്
ജീവിക്കുന്നതെന്ന്...-
ദളിതനെ മാറ്റിനിർത്തി,
തട്ടമിട്ടവളെ പുറത്തിരുത്തി,
ദളിതനായ അംബേദ്കറും
സംഘവും നിർമിച്ച
ഭരണഘടയെപ്പറ്റിയവർ
വാതോരാതെ സംസാരിച്ചു,
റിപ്പബ്ലിക് ദിനമാശംസിച്ചു...!-
"റാബീ..ഇയ്യെന്താ എപ്പളുങ്ങനെ ചിരിക്കണേ..."
ചോദ്യം കേട്ട ഞാനാദ്യം വാപൊളിച്ചിരുന്ന്...അതിനൂ ഒരിളി മറുപടിയായി കൊട്ത്ത്..
സത്യാണോ... ഞാനെപ്പളും ചിരിക്കലാണോ..?!
കൈഞ്ഞോസം വേറൊരാളും ചോയിച്ചിരുന്നു ഇയ്യെപ്പളും ഹാപ്പിയാണല്ലോ...നല്ല ഫ്രണ്ട്സ്,ടീച്ചേർസ്, മ്മ,ബാപ്പ..കുടുമ്പക്കാർ...ഈ പ്രായത്തിൽ ബുക്കും ഇറക്കി.... അന്നൊക്കെ സമ്മയിക്കണം... ഞങ്ങക്കൊന്നും പടച്ചോൻ ഇതൊന്നു തന്നില്ലാലോ...
ഏയ് ങ്ങക്കൊക്കെ പടച്ചോൻ ന്തൊക്കെ തന്നിണ്ട്.... അതൊക്കെ വഴിയേ നിങ്ങക്ക് മനസ്സിലാവുംന്നും പറഞ്ഞ് ഞാനിണീച്ചു....കാരണം അപ്പളുംഞാനുളീ കരയാർന്നു...(പൊറമെ കാണാണതൊക്കേം ശരിയല്ലന്ന് പറയണോന്ന് ണ്ടാർന്..)
ശെരിയാണോ... ൻക് പടച്ചോൻ അത്രേം ഭാഗ്യം തന്ന്ണ്ടോ... പടച്ചോന് ന്നെ അത്രക്ക് ഇഷ്ടാണോ.. ആണ്..അതോണ്ടാണല്ലോ എടക്കിങ്ങനെ വേദനതന്ന് പരീക്ഷിക്കണേ....ന്റെ പടച്ചോന് ന്നെ ഇഷ്ടാണ്... പലപ്പോഴും ചോദിച്ചത് തന്നില്ലേലും ഞാൻ ചോദിച്ചതിലപ്പുറം തരാറ്ണ്ട്....
പടച്ചോന് ല്ലാരേം ഇഷ്ടാണ്... നമ്മളാഗ്രഹിക്കണത് കിട്ടീലെലും അതിലും നല്ലത് മ്മക്ക് വിധിച്ചോനാണ് പടച്ചോൻ... മ്മളെ നല്ലത് മ്മളെക്കാൾ ഓനല്ലേ അറിയൂ...അതോണ്ടേ കിട്ടാത്തതോർത്ത് ബാക്കിള്ളോരേ കണ്ട് വെഷമിക്കാതെ ഒന്ന് ഉള്ളിലേക്ക് നോക്ക്... ☺️
പിന്നെ വേദനേം വെഷമോം മറക്കാൻ ള്ള വലിയ മുഖം മൂടി ചിരിയാണല്ലോ... അതോണ്ട് ഇനീം ആര് എന്ത് പറഞ്ഞാലും ഇളിച് പിടിക്കാന്നന്നെ വിചാരിച്ച്.... 🌺-
പല ദിക്കുകളിൽ നിന്നുവന്ന നാമൊന്നായി,
നടന്നുതുടങ്ങിയ വഴികളും
പറഞ്ഞുതുടങ്ങിയ കഥകളും, ഒരുമിച്ചുകണ്ടസ്വപ്നങ്ങളും
പൂർത്തിയാക്കാനി-
നിയെന്നുനാം കണ്ടുമുട്ടും...-