അഞ്ചിതൾപ്പൂവ്
-
കവിതയാകില്ലെന്നറിയുന്നു ഞാൻ
ഇവിടെ കുറിക്കും ഹൃദയാക്ഷരങ്ങൾ
എന്റ... read more
അത്രയേറെ പ്രിയമോടെ
വായിച്ചു മതിവരാത്ത
പുസ്തകങ്ങളേറെ
യുണ്ടെങ്കിലും
കട്ടിയുള്ള പുറംചട്ടയുള്ള
അർത്ഥമേറെ ഗഹനമായ
എന്റെ വായനയിൽ
വിഷംപുരട്ടിയ
ആ ഒറ്റപ്പുസ്തകത്തെമാത്രം
ഞാനിന്നും
ഓർത്തുവയ്ക്കുന്നു
-
ഉറക്കെയുറക്കെ
ഒരു കരച്ചിൽ വന്നെന്റെ
തൊണ്ടക്കുഴിയെ
കാർന്നുതിന്നുന്നു
ചുണ്ടിലെന്നോ
മുത്തിപ്പോയ ചിരികളെ
ഓർമ്മിപ്പിച്ചുകൊണ്ട് !
-
പങ്കുവയ്ക്കാനാകാത്ത നൊമ്പരങ്ങളെ
എഴുതി വറ്റിക്കാനാകാത്ത കവിതകളെ
ഉള്ളിൽ തിരയടിക്കുന്ന
ആത്മസംഘർഷങ്ങളുടെ കടലുകളെ
ഉഷ്ണ മരുഭൂമിയിലേക്ക് ചുഴറ്റിയെറിഞ്ഞ
വാക്കുകളുടെ തീക്കനലുകളെ....
മറക്കാനാണ് ഞാനിന്ന്
ലിപിയറിയാത്ത അക്ഷരങ്ങളിലൂടെ
അർത്ഥം ഗ്രഹിക്കാത്ത വാക്കുകളിലൂടെ
എന്റെ ഹൃദയമെഴുതി നിറക്കുന്നത്
-
ഇനിയുമെന്നെ
പൊള്ളിച്ച്
മടങ്ങുക നീ...
ഉരുകുന്ന
താപങ്ങളിലിടനെഞ്ച്
പിടയുമ്പോഴും
വെയിൽ വീണ
വഴികളിലൊരു
തണൽ തരാതെ
പോക നീ...-
അതിരുകളില്ലാത്തതാണ്
അതിൽ നിറയുന്നതോ
സ്നേഹത്തിന്റെ ലിപിയും
ഒരു കരസ്പർശത്താൽ
അന്യന്റെ ചുണ്ടിൽ
വിരിയിക്കാൻ കഴിയുന്ന
ഏറ്റവും ഹൃദ്യമായ
ഒന്നാണ് പുഞ്ചിരി
ഹൃദയത്തിൽ നന്മയുടെ
വെളിച്ചമുള്ളവർക്ക് മാത്രമേ
മറ്റൊരാളിൽ പുഞ്ചിരി
കൊളുത്തി വയ്ക്കാൻ കഴിയു-
നിന്നുതിർന്ന് വീഴും
കുങ്കുമ രേണുക്കൾ
ശോണിമയേറ്റും
വിണ്ണിൻ കവിൾത്തടങ്ങൾ
അകലെ മറയുമ്പോൾ
അനുരാഗമോടെ
പകലിലെഴുതി മായ്ക്കുന്നു
പരിഭവമൊഴികൾ...-
വ്യഥിതമാമെൻ ഹൃദയത്തിൻ
തിരകളൊന്നടങ്ങുമ്പോൾ
പുണരുക നീയെന്നെ
ഇറുകെയിറുകെ നിൻ
തണുപ്പെന്നെ വിഴുങ്ങുവോളം-
എന്റെ പഴയ ക്ലാസ്സ് മുറിയിലെ
ബഞ്ചിലൊന്നിരിക്കണം
കറുത്ത ബോർഡിൽ
നിരനിരയായി വരിവക്കുന്ന
വെളുത്ത ഓർമ്മകളെ
വാരിക്കൂട്ടണം
-