QUOTES ON #ആഗ്രഹം

#ആഗ്രഹം quotes

Trending | Latest
18 JAN 2019 AT 3:09

എന്റെ ചിതറിയ ചിന്തകളെ ഞാനിവിടെ വിതറാൻ ശ്രമിക്കുന്നു.....
പൂർണമാകാതെ പോയ സ്വപ്നങ്ങളും..
പൂർത്തിയാകാതെ നിന്ന് പോയ ആഗ്രഹങ്ങളും....

-


17 SEP 2020 AT 14:58

തുറന്നു വിടാൻ
ഞാൻ ആഗ്രഹിച്ച
എന്റെ സ്വപ്നങ്ങളെ
വീണ്ടും നിങ്ങൾ
കൂട്ടിലടച്ചിടുന്നതെന്തിന്‌..
അത്ഭുതസൃഷ്ടികൾ
തീർക്കുന്ന എന്റെ
കൈകൾ നികൃഷ്ട
വാക്കുകൾ കൊണ്ട്
ബന്ധിച്ചിടുന്നതെന്തിന്‌...
ആക്ഷേപസ്വരങ്ങൾ
കൊണ്ട് മനം
മടുപ്പിച്ചു എനിക്ക് നേരെ
കയ്യോങ്ങുന്നതെന്തിന്...
എത്തിപ്പിടിക്കാവുന്ന
അകലത്തിലെന്നെ
മാടിവിളിക്കുന്ന എന്റെ
സ്വപ്നങ്ങളോടൊപ്പം
സ്വൈര്യമായിനിയെങ്കിലും
പറന്നുയരട്ടെ ഞാൻ... !!
💕Fasi💕

-


7 NOV 2020 AT 22:50


"അത്രമേൽ തീവ്രമായി ആഗ്രഹിച്ചീടുകിൽ
കാലം നിനക്കായ് കരുതി വെച്ചീടുമാ
വസന്ത കാലവുമിന്നേറെ
വിദൂരമല്ല.......!!!!!

-


2 JUN 2021 AT 20:35

ഇനിയൊരു ജന്മമുണ്ടെങ്കിൽ
മേഘശകലങ്ങളാകേണം
അനന്തമായ ആകാശത്തിൽ
അലഞ്ഞു നടക്കേണം

-


19 FEB 2019 AT 1:34

ഒരുമഴയാത്ര പോയിടണം,മേഘം
കറുക്കും മുന്നേ ആ കുന്നിൻ ചെരുവിലോടിയെത്തണം ആദ്യമഴയെന്നിലേറ്റ് ഭൂമിയിലേക്ക് പെയ്തിറങ്ങണം.പുതുമഴയുടെ ഗന്ധവും സംഗീതവും ആവോളം ആസ്വദിച്ചീടണം.നിൻ വരവിനാൽ ആനന്ദമേറ്റിടും എൻ മനവും ഈ പ്രകൃതിയും ഒരുപോലെ.നീ പെയ്തിറങ്ങും വഴികളുടനീളംനടന്നിടണം,നീ തോർന്നുപോകും വേളയിൽ ബാക്കിയായൊരു ചോദ്യമുണ്ടെന്നിൽ ചോദിക്കുവാൻ മഴയെ "ഇത്ര മാത്രം
കണ്ണീർ പൊഴിക്കാൻ നീ ആരെയാ പ്രണയിക്കുന്നത്.!!? "

-



കടലിനും ആകാശത്തിനും ഇടയിലുള്ള ശൂന്യതയിൽ തങ്ങി നിൽക്കണം
നടക്കാതെ പോയ ആഗ്രഹങ്ങളുടെയും
പ്രാർത്ഥനകളുടെയും നിഴലുകളെ കൂട്ട്പ്പിടിച്ച്....

-



ചില ജീവിതങ്ങൾ കാണുമ്പോൾ അറിയാതെ ആഗ്രഹിച്ചു പോകാറുണ്ട്,
'ഞാൻ അങ്ങനെ ആയിരുന്നെങ്കിലെന്നു...'

-


9 AUG 2021 AT 12:59

ചില ആഗ്രഹങ്ങൾ അങ്ങനെയാണ്
കൈപ്പിടിയിൽ ഒതുങ്ങിയാലും ചോർന്നു പോകും....

-



എന്റെ ഓരോ ദിവസവും
നടക്കാതെ പോയ ഓരോ
ആഗ്രഹത്തിന്റെയും അപൂർണ്ണമായ
ഭ്രൂണവും പേറി അഴുകുന്നു.

-