പെയ്തൊഴിയാതെ കാർമേഘം ആർത്തുവിളിച്ചുകൊണ്ടിരിക്കുന്നു. മഴത്തുള്ളികൾ ശക്തമായി ഇരച്ചിറങ്ങുന്നു. മുന്നിലെ നീണ്ടുനിവർന്ന പാതയിലൂടെ പാഞ്ഞോടുന്ന വാഹനങ്ങൾ. ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ,
സിമന്റ് തറയിലെ തണുപ്പ് അസഹനീയമായി അരിച്ചിറങ്ങുന്നതിനാലാകും ചുരുണ്ടുകൂടിയിരുന്നയാൾ നനഞ്ഞ ബീഡി ഒന്നുകൂടി എരിച്ചു നോക്കി. ആകെ കോലംകെട്ടിരിക്കുന്നു, മങ്ങിയ മഞ്ഞനിറ ഷർട്ടിന്ന് പിഞ്ചിത്തുടങ്ങിയോ!
ആരാർക്കും വേണ്ടാത്തവനായി, ഇന്നുവരെ കണ്ടിട്ടില്ലാത്തവർക്കൊപ്പം...
തൊണ്ടയിൽ തറച്ചുനിൽക്കുന്ന വിങ്ങലിനെ അടക്കി ആ തെരുവിലൂടെ കുത്തിത്തുളയ്ക്കുന്ന ശീതമേറ്റ് നടക്കുമ്പോൾ അയാളെ ഞാൻ ഒന്നുകൂടി തിരിഞ്ഞു നോക്കി...........-
ναяѕнα... read more
ഇറങ്ങി പോയിട്ടു മടങ്ങിവരുന്ന
ചില മനുഷ്യരുണ്ട്
വേദനിപ്പിക്കാതെയും സ്നേഹിക്കാതെയും
പോയവർ-
മാറാല മൂടിയ മനസ്സും
ചിതലരിച്ച ചിന്തകളും
മഷി വറ്റിയ പേനയും
ഇനിയൊന്നും ബാക്കിയില്ല നീറുന്ന ഓർമ്മകൾ മാത്രം-
മാറാല മൂടിയ മനസ്സും
ചിതലരിച്ച ചിന്തകളും
മഷി വറ്റിയ പേനയും
ഇനിയൊന്നും ബാക്കിയില്ല നീറുന്ന ഓർമ്മകൾ മാത്രം-
നേട്ടങ്ങളൊക്കെയും
കൂട്ടിയും കിഴിച്ചും നോക്കിയാലും
നഷ്ടങ്ങൾക്കൊന്നും പകരമാവില്ലവ-
ആൾത്തിരക്കിനിടയിൽ നിന്നും ഒരു പുഞ്ചിരിയാലെ ജീവിതത്തിലേക്കു കയറിവരുന്നവരുണ്ട്
മനസ്സിന്റെ താളുകളിൽ
എന്തൊക്കെയോ കോറിയിടുന്നവർ
എപ്പോഴെങ്കിലുമൊക്കെ പൊടി തട്ടിയെടുക്കാൻ പാകത്തിന് ഓർമ്മകൾ സമ്മാനിച്ചു പോകുന്നവർ-
കാലം കൈ കുമ്പിളിലെ വെള്ളംപോലെ ചോർന്നു പൊയ്‌കൊണ്ടിരിക്കുന്നു.
അതിനിടയിൽ ഓർമയിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല നിമിഷങ്ങൾ സമ്മാനിച്ചവരേ...
Thanku drs for making my day as memorable-
വളർന്നു വരുന്ന കുഞ്ഞുമനസ്സുകളിലേക്ക് ജാതിയുടെയും മതത്തിന്റെയും എന്തിന് വർണത്തിന്റ പോലും വിഷം കുത്തിനിറയ്ക്കുന്നവരേ...
നിങ്ങൾ അവരെ സമൂഹത്തിലെ "വിലക്കപ്പെട്ട കനി"കളാക്കി മാറ്റുകയാണ്-
എന്നെ ഞാൻ ആക്കിയ ഇവിടം എനിക്ക് നഷ്ടമാകാൻ പോകുന്നു.
മുന്നിലേക്കുള്ള പാതയിൽ ഇനിയെന്ത് എന്നറിയാതെ ഞാൻ ഇവിടെ തനിച്ചാകുന്നോ.....-