QUOTES ON #അഹങ്കാരി

#അഹങ്കാരി quotes

Trending | Latest
25 MAR 2021 AT 9:27

അഹന്ത
*******
പിളർക്കുന്നുമസ്തകം നീർപ്പോളയായിതാ,
അഹ,മെന്നഭാവത്തിൻ ശിലാപാദമാൽ..
ഫണമുയർത്തുന്നൊരാ കാളീയനായ് സദാ,
അഹംഭദ്ര മൂർത്തിതൻ മൂർദ്ധഭാവം...!!
നിഷ്ക്രിയനോ,നിത്യമക്ഷീണനോ ആത്മ ഗർവ്വി,നിഗ്രഹത്തിനായ് വൈമുഖ്യമോ..?
സാർത്ഥകശൂന്യമാം അശരീരിപോലവേ
ഒടുങ്ങാ,യഹന്തതൻ സീൽക്കാരമോ..?
അറിവതില്ലിനിയെത്ര യുഗമതുതാണ്ടുവാൻ
അറിവോടഹന്തതൻ മാറാപ്പുമേന്തുവാൻ..
പിളരുന്നമസ്തക,മടർന്നൊരീയുടലിലായ്
അചലമാ,യാത്മഭാവങ്ങളതു നിത്യമായ്..
മരണമേ,നിന്നെപ്പുണർന്നങ്ങു ഞാനിതാ
ന്യാസമായ് നൽകുന്നിതായെന്റെ ചേതന
പകരമായെന്നിലെ അഹന്തയാംകളഭങ്ങൾ
നിൻ കരലാളനത്തിലായ് മായ്ച്ചീടുകിൽ...!!

-



അഹങ്കാരി..........
നീ എനിക്ക് നൽകിയ പേര്..

എന്റെ നിലപാടുകൾ എന്നും
എന്റെ ശരികളാണ്.... !!

-


20 MAY 2020 AT 14:22

ചിലരോടൊക്കെ ചിലപ്പോഴൊക്കെ
ക്ഷമിച്ച് കളഞ്ഞേക്കാം
എന്ന് വരെ തോന്നാറുണ്ട്
പക്ഷേ ,
അലയടിച്ചുയരുന്ന അനന്തമായ
സാഗരം പോലാണത്രെ ഇൗ വാശിയെന്നത്...!!!!

-


10 MAY 2021 AT 20:14

മഹി....

-


23 JUN 2020 AT 12:01

" അഹങ്കാരം ഒരു തെറ്റ് അല്ല
അഹംഭാവമാണ് തെറ്റ്..."

-



എന്റെ ശരികൾ എന്റേത് മാത്രം ആണ്....
നിങ്ങൾ അതിനെ എങ്ങനെ വ്യാഖ്യാനിക്കുന്നുവോ അത് നിങ്ങളുടെ ചിന്താഗതി.... എന്നാൽ....
നിങ്ങളുടെ വികലമായ ചിന്താഗതിക്ക് ഉത്തരം എന്റെ ശരികൾ ആകുമ്പോൾ നിങ്ങൾക്ക് അത് 'അഹങ്കാരവും' എനിക്ക് അത് 'അഹംബോധവും' ആകുന്നു.

-



ഞാൻ
അഹങ്കാരി എന്ന്
തോന്നുന്നുവെങ്കിൽ
അത്
ഞാൻ തന്നെയാണ്..
അതിന്റെ പിറകിൽ
നിങ്ങൾ എല്ലാം
എന്റെയും
'സ്വകാര്യ അഹങ്കാരമായി'
തീർന്നതിനാലാണ്...

-


21 JUN 2021 AT 21:55

കുറച്ചൊക്കെ നിഷേധിയാകണം,
ഇഷ്ടമില്ലാത്തതെടുത്തണിയാൻ പറയുന്നത് ദൈവമായാലും പറ്റില്ലെന്ന് പറയാൻ തന്റേടമുള്ളൊരു 'നിഷേധി'...

അപ്പോൾ മാത്രമേ നിന്റെ ആയുസിൽ അൽപമെങ്കിലും നിനക്ക് പങ്കുണ്ടാവുകയുള്ളൂ പെണ്ണേ...

-


25 APR 2019 AT 11:51

അഹങ്കാരത്തോടെ
സംസാരിക്കുന്നവരെ ബഹുമാനിക്കരുത്..
ബഹുമാനത്തോടെ സംസാരിക്കുന്നവരെ
പുഛിക്കുകയും ചെയ്യരുത്..

-


23 JUN 2020 AT 12:00

അഹങ്കാരി

അതെനിക്കൊരലങ്കാരമാണെന്നെ,

ഭയപ്പെടുത്തി ചിറകരിയാൻ വന്നവന്റെ
ശിരസ്സരിയാൻ വാളെടുത്തതിനാൽ
പതിഞ്ഞുപോയതാണതെങ്കിൽ,
അതവൾക്കൊരലങ്കാരമാണെന്നേ...

-