QUOTES ON #അഹംഭാവം

#അഹംഭാവം quotes

Trending | Latest
25 MAR 2021 AT 9:27

അഹന്ത
*******
പിളർക്കുന്നുമസ്തകം നീർപ്പോളയായിതാ,
അഹ,മെന്നഭാവത്തിൻ ശിലാപാദമാൽ..
ഫണമുയർത്തുന്നൊരാ കാളീയനായ് സദാ,
അഹംഭദ്ര മൂർത്തിതൻ മൂർദ്ധഭാവം...!!
നിഷ്ക്രിയനോ,നിത്യമക്ഷീണനോ ആത്മ ഗർവ്വി,നിഗ്രഹത്തിനായ് വൈമുഖ്യമോ..?
സാർത്ഥകശൂന്യമാം അശരീരിപോലവേ
ഒടുങ്ങാ,യഹന്തതൻ സീൽക്കാരമോ..?
അറിവതില്ലിനിയെത്ര യുഗമതുതാണ്ടുവാൻ
അറിവോടഹന്തതൻ മാറാപ്പുമേന്തുവാൻ..
പിളരുന്നമസ്തക,മടർന്നൊരീയുടലിലായ്
അചലമാ,യാത്മഭാവങ്ങളതു നിത്യമായ്..
മരണമേ,നിന്നെപ്പുണർന്നങ്ങു ഞാനിതാ
ന്യാസമായ് നൽകുന്നിതായെന്റെ ചേതന
പകരമായെന്നിലെ അഹന്തയാംകളഭങ്ങൾ
നിൻ കരലാളനത്തിലായ് മായ്ച്ചീടുകിൽ...!!

-



അഹങ്കാരി..........
നീ എനിക്ക് നൽകിയ പേര്..

എന്റെ നിലപാടുകൾ എന്നും
എന്റെ ശരികളാണ്.... !!

-


23 JUN 2020 AT 12:01

" അഹങ്കാരം ഒരു തെറ്റ് അല്ല
അഹംഭാവമാണ് തെറ്റ്..."

-



അഹങ്കാരി ആയ പെണ്ണും
ഇണങ്ങാത്ത കുതിരയും
ഒരു പോലെയാണ്...

-


16 MAR 2020 AT 20:50

"ഞാൻ "എന്ന ഭാവംനീയോ ഞാനോ കൈവെടിയുന്നതെന്നു കാത്തു
"നമ്മൾ " ഇവിടെ ഇരിപ്പുണ്ട്...

-



Sreejith

-


23 JUN 2020 AT 11:52

ഉറച്ചമനസ്സാൽ അവളെടുത്ത
തീരുമാനങ്ങൾ എല്ലാം ലോകത്തിനു മുന്നിൽ അവളെ അഹങ്കാരി ആയി മുദ്ര ചാർത്തി.....

-



നിന്റെ നിലപാടുകളിലൂടെ നീ മുന്നേറുക പ്രകാശം ഒളിവിതറുന്ന കാലം വരെയും
തുടരുക യാത്ര

-


31 MAY 2021 AT 19:55

ഈഗോ എന്ന വിപത്ത് ആണ് മനുഷ്യനെ പലപ്പോഴും പരസ്പര ബന്ധങ്ങങ്ങള്‍ക്ക് തടസ്സമാകുന്നത്. എന്റെ ഭാഗത്താണ് ശരി, ഞാൻ മാത്രമാണ് ശരി എന്ന ചിന്തയാണ് കുടുംബ ജീവിതത്തിലെയും, വ്യക്തി ജീവിതത്തിലെയും പ്രധാന വില്ലന്‍.

-