....
-
വധുവിൻ വേഷത്തിൽ
അവൾ നെയ്തത് ഒരായിരം
സ്വപ്‌നങ്ങളുടെ കൊട്ടാരമായിരുന്നു.
അവസാനo വരെ അവൾ നെഞ്ചോട് ചേർക്കാൻ കൊതിച്ചതാലി
അവളുടെ ആഗ്രഹങ്ങൾക്ക് പുതുജീവൻ പകർന്നു...
അഗ്നിസാക്ഷിയായ് അവൻ അവളെ സ്വന്തമാക്കിയപ്പോൾ
മരണം വരെ താങ്ങായി നീ
കൂടെയുണ്ടാകുമെന്ന വാഗ്ദാനമായിരുന്നു..-
യെൻ ഹൃദയതന്ത്രികൾ
മെല്ലെ തൊട്ടുണർത്തി.
എൻ ഹൃദയത്തിലെപ്പോഴോ
ഒളിച്ചു വച്ച പ്രിയരാഗത്തിൻ
ഈരടികൾ ഞാനവനായി
മന്ത്രിച്ചു...
ഒരുവേള അവനെൻ ഗാനത്തിൽ
ഈരടികൾ ഏറ്റുപാടി..
പുലരിയെ പുണരുവാൻ
കൊതിപൂണ്ട രാത്രിതൻ യാമങ്ങൾ .
സങ്കീത സാന്ദ്രമായ് മാറ്റിനാം
ഇരുവരും...-
നിൻ കൈത്തലം എൻ
മേനിയിൽ കുസൃതിയായി
ഒഴുകിയപ്പോൾ സ്വയം മറന്നു
ഞാൻ....
നിന്റെ പരിഭവങ്ങളിൽ സാന്ത്വനമാകാൻ
എന്നെ ഞാൻ നിനക്ക് സമർപ്പിച്ചു...
എങ്കിലും അറിയാൻ വൈകി ഞാൻ നിന്നിലെ ഇഷ്ടങ്ങൾ
ശരീരത്തെ അറിയാൻ
വെമ്പൽ കൊള്ളുന്ന മനസ്സിനിന്നാണെന്നു...
ഇന്നിതാ പുതിയൊരു
മേച്ചിൽപുറങ്ങൾ താണ്ടി നിൻ
യാത്ര വീണ്ടും തുടരുമ്പോൾ.
അറ്റം കാണാത്ത ജീവിതവുമായി
മല്ലിടുന്നൊരു പെൺജന്മം ഞാൻ.
-
ഇനിയില്ലെന്നിൽ നിനക്കായ്
പൊഴിക്കുവാൻ ഒരിറ്റുകണ്ണീർ
കണവും ബാക്കി....
ഹൃദയമിന്നാർദ്രമായ് കേഴുന്നു
നിന്നോർമ്മയിന്നെന്നിൽ ഒരു
തീരാ വിലാപമായ്....
ഇറ്റു വീഴുമാ മിഴിനീർ മുത്തുകൾ
പോലും നിൻ പ്രണയത്തിൻ
ഓർമ്മകൾ ആയിരുന്നു...
ജന്മാന്തരങ്ങൾക്കപ്പുറം
നിന്നിൽ തുടങ്ങി നിന്നിൽ
ഒടുങ്ങണം എനിക്ക്
അനന്തമാം ഈ ലോകത്തിൻ
ഒരു കുഞ്ഞു കോണിൽ
നമുക്ക് പാർക്കാം ഒന്നായ്
-
നീയാം പുഴതൻ മാറിൽ
മയങ്ങണം... ഈ ജന്മമത്രയും
നിന്നെ തഴുകും ഒരു തെന്നൽ
പോലെ....
-
തിരികെ മടങ്ങിയപ്പോൾ
പറയാൻ മറന്നു ഞാൻ
ഈവഴിയിൽ നാം ഇരുവരും
വെറും അന്യരാണ്....
അത്രമേൽ അറിയുന്ന
വെറും അപരിചിതർ....-