ലോകത്ത് തുല്യത ഇല്ലാതെ
സ്നേഹിക്കപ്പെടുകയും
തുല്യത ഇല്ലാതെ ലോകത്തിന്
സ്നേഹം പകർന്നു നൽകുകയും
ചെയ്ത നേതാവാണ് മുഹമ്മദ് നബി (സ).-
മദീനത്തെ ചുട്ടുപൊള്ളുന്ന
ഓരോ മണൽ തരിയിലും
സ്നേഹത്തിന്റെ കുളിര്
നിറച്ച്,കാരുണ്യത്തിന്റെ
നീലവാനം വിരിച്ച്,പൈശാ -
ചികതയെ പോലും പിരിശ
ത്താൽ വെൺമെഴുകായലി
യിച്ച്,കേൾക്കാനില്ലാത്തവന്റെ
കേൾവിക്കാരനായും നീതി
പീഠത്തിന്റെ നെടുംതൂണായും
നിറ വാത്സല്ല്യത്താൽ മുതുകി
ലേറ്റിയ കളിക്കൂട്ടുകാരനായും
വിശപ്പറിഞ്ഞ ഭരണാധികാരിയാം
തിരുദൂതരേ....മനതാരിലെന്നും
മുഹബ്ബത്തിന്റെ ഈന്തപ്പഴച്ചാറായ്
ചാരത്തണയാൻ ഒളിമങ്ങാത്ത
ആഗ്രഹത്തിന്റെ പറുദീസയിൽ,
കിനാവിലെങ്കിലും തിരിനാളമായ്
തെളിയുന്നതും കാത്തിതാ നൂറേ....
-
ഇശ്ഖിൻ ഇശലൊഴുകുന്ന
മുഹബത്തിൻ മന്ത്രം മൊഴിയുന്ന
സ്നേഹ വസന്തം ഈ
റബീഅ് രാവുകളിൽ
പാപിയാം ഞാനും കൊതിക്കുന്നു
മനം മദീനയിലെ ഹബീബിൻ
സ്മരണയിൽ അലിയാൻ..-
യാ റസൂലള്ളാﷺ
ആ ത്വയ്ബവനിയിൽ
കവിളുരച്ചൊന്ന്
എനിക്കുറങ്ങേണം...
ചിറകുകളില്ലാതെ പറന്നൊന്ന്
അവിടമിൽ അണയേണം....
ആഷിഖിങ്ങളുടെ ഖൽബിൽനിന്നൊഴുകുന്ന
വർഷമായൊരു
മേഘക്കീറിൽനിന്നും
ഊർന്നുവീഴേണം....
ഖുബ്ബയിലൂടെ ഒലിച്ചിറങ്ങി
അങ്ങുണർന്നിരിക്കുന്ന
മണൽ തരികളിലൊന്ന്
മുത്തമിട്ടീടേണം....-
نہیں ہر بشر کی یہ خوش قسمتی کہ مناٸیں میلادِ مصطفےٰﷺ
یہ ان عاشقوں کا نصیب ہے جو کہ مصطفےٰﷺ کے قریب ہیں-
Collateral wisdom fails to Describe even the 'Meem' in your name,
How can we Describe the Eternal Character of you O Prophet "Muhammad" (PBUH).
Allahumma salli ala Muhammadin wa ‘ala ali Muhammadin, kama sallayta ‘ala Ibrahima, innaka Hamidun Majid;
Allahumma barik ‘ala Muhammadin wa ‘ala ali Muhammadin, kama barakta ‘ala Ibrahima, innaka Hamidun Majid-
വിണ്ണിൽ നിന്ന് മണ്ണിലേക്ക്
നക്ഷത്ര വീചികൾ
പെയ്തിറങ്ങി..
ലാവണ്യത്തിന്റെ
ഇതളുകൾ വിടർത്തി
നറുമണപൂവ് പുഞ്ചിരിച്ചു..
സമസനത്തിൽ ഒരു യുഗം പിറന്നു..!
നാരായം പിടിക്കാത്ത കൈകളിൽ
പ്രിയതമ നല്കിയ ഭക്ഷണപ്പൊതി,
മനസ്സിൽ
ഹിറായിലെ കുളിരിനെ പൊള്ളിച്ച
ചൂട്..
തിരികേ വന്നോതിയ
സൂക്തങ്ങൾക്ക് മുന്നിൽ
സൂരികൾ പകച്ചു..!-
احلن و سحلن ىا رسول الله
മുത്തായ റസൂലിനെ
മുത്തിയതാം ആമിന
മാസമീ റബീഹിലല്ലോ ,
ഹബീബിന്റെ
ഹുബ്ബിലായി
ഹയാതാകണെ നാഥാ ❤️-