മരണത്തെ മറികടക്കാൻ
മാലോകർ പരക്കം പായുന്ന
മൂർധന്യതയിൽ,
മെല്ലെയൊന്ന് മയക്കി മണ്ണിലേക്കയച്ച്,
മാലോകർക്ക്
മിത്തിനെ വീണ്ടും തെളിയിച്ചിടുന്നു
മരണവും.-
ഉടയോന്റെ അനുഗ്രഹങ്ങൾ എന്നിൽ
പേമാരിയായി പെയ്തിറങ്ങുമ്പോൾ
ഒരു മഴത്തുള്ളിയോളം പകരമായി
ഈ പാപി സ്തുതി പാടുന്നില്ലല്ലോ പെരിയോനെ .!-
ദേശാന്തരങ്ങളിൽ ദിക്കറിയാതെ
ദേശാടന കിളിയായി
പിന്തുടരുന്ന ഒറ്റയടി പാതകളിൽ
നുറുങ്ങു വെട്ടംപോൽ വഴിതെളിക്കുന്ന
പ്രപഞ്ചാധിപന്റെ കരുണയണയുമ്പോൾ
വീണിടുന്ന പരദേശിയുടെ പരാക്രമവീഥികൾ-
കണ്ണടയ്കുമ്പോൾ കൺപോളയെക്കാൾ
അടുത്തിരിക്കുന്ന മൃതിയെന്ന മിത്തിനെ
മനം കൊണ്ട് മറവിയേകുന്ന മർത്യന്റെ
ചിന്തനമീ ജീവിതം.!
-
തന്നത്താൻ തീർത്തോരു
ബാധ്യതകളെ നോക്കികൊണ്ട്
തന്നെക്കാൾ താഴ്ന്നവനെ തന്നെക്കൊണ്ടാവും വിധം താങ്ങുന്നതും മനുഷ്യൻ-
കണ്ണീരിനെ കൂടപ്പിറപ്പാക്കിയ കഥന കഥകൾക്ക്
കാട്ടികൊടുക്കാനെങ്കിലും കൺപോളയിൽ കാത്തു സൂക്ഷിക്കണം ആനന്ദ കണ്ണീരിനെ.-
നീല വരകൊണ്ടു
നില നിർത്തിടാം
നിവർന്നു നിന്നൊരു
ഇന്ത്യാ രാജ്യത്തെ .-
കടൽ കാണാനിറങ്ങിയ
പുഴ വറ്റി വരണ്ടപ്പോൾ
തുഷാരമായി പെയ്തിറങ്ങിയ
മഴപെണ്ണു കുളിരണിയിച്ചു
പുഴയെ കൂട്ടി പോയതും
കടലിലേക്കായിരുന്നു-
ഭൂമിലോകത് ഒരു മനുഷ്യൻ യാഥാർത്യനാവുന്നത് താനാരാണെന്നുള്ള തിരിച്ചറിവിലൂടെയാണ്.
തിരിച്ചറിവിലേക്കെത്തുന്നതേറെയും,
നിഴലോടോന്നിച്ച് തനിച്ചുള്ള ജീവിതയാത്രയിലും.-
ഓരോ നരാധമനും തെല്ലൊന്ന് ഭയന്നിടാൻ
ശിശുദിനത്തിൽ ആശ്വാസമായെത്തിയ
മാതൃകാവിധി
-