ആളുകൾ നിരന്തരം
അയാളെ കല്ലെറിഞ്ഞുകൊണ്ടിരുന്നു.
അയാൾ ആ കല്ലുകൾ
പെറുക്കിക്കൂട്ടി
ഒരു കൊട്ടാരം പണിഞ്ഞു.
ഇപ്പോൾ ആളുകൾക്ക്
അയാളെ കല്ലെറിയാൻ
ഭയമാണ്-
ജീവിതത്തിൽ ഒറ്റയ്ക്കാണെന്ന
സത്യം തിരിച്ചറിയുമ്പോഴാണ്,
പലർക്കും ജീവിതം മടുക്കുന്നത്..
അതേ തോന്നലിലാണ്,
ഞാൻ ജീവിക്കാൻ പഠിച്ചതും.-
പിന്നിട്ട വഴികളിലൂടിന്നു ഞാനൊരു
പിന്നാമ്പുറ കാഴ്ച്ച കണ്ടു .......
കനലുകളെരിയും നെരിപ്പോടുകൾ
പിന്നെ .......
കദനമോതും ചില ധൂസര സങ്കൽപങ്ങളും.......
വ്യഥയെന്തെന്നറിയാത്തൊരാ
കുഞ്ഞു പൂവാലൻകിളി
അലതല്ലി മറിഞ്ഞൊരു ഇലകൊഴിയാ വൃക്ഷവും ....
നിണമൊഴുകും വീഥികളിൽ
അതിരിട്ട വഴികളിൽ
പതിയെ ഒരു കാല്പാദം പോയ പോലെ .........-
മലിനമാർന്ന മനസ്സിൻചിന്തകളിന്നു സ്വാർത്ഥതയോടു കൈകോർത്തിരിക്കുന്നു. പൊള്ളുന്ന ജീവിതസാഹചര്യങ്ങളോട് മല്ലിടുമ്പോഴും തമസ്സിനെ പ്രണയിച്ച ആത്മാവിനെപോൽ ശരീരം അന്ധകാരവുമായി ലയിക്കാൻ വെമ്പൽകൊള്ളുന്നു. തെല്ലൊരിഷ്ടത്തോടെ കൈമോശം വന്ന നഷ്ടങ്ങളോടൊരു യാത്രാമൊഴിയുമായി നിശ്ശബ്ദലോകത്തേക്കൊതുങ്ങാൻ മനസ്സും കൊതിക്കുന്നുണ്ടാവാം
-
ഇന്നലെകളിലെ അവന്റെ വാക്കുകളിലെ പരിശുദ്ധി നന്നേ പ്രകടമായിരുന്നു.
ചെയ്ത സത്യങ്ങളിൽ നെയ്തു കൂട്ടിയ സ്വപ്നങ്ങൾക്കത്രയും തീറെഴുതികൊടുത്ത ജീവിതത്തോടവൾക്ക് വെറുപ്പുതോന്നി .ഇരുട്ടിന്റെ മറവുപറ്റി തന്റെ അടയാളങ്ങളെയും ചതിച്ചു ഇറങ്ങിയപ്പോഴും അവളറിഞ്ഞില്ല അവൻ കൊതിച്ചതവളിലെ ലാവണ്യമാർന്നമേനി മാത്രമായിരുന്നെന്നു
പൊട്ടിച്ചെറിഞ്ഞ ബന്ധങ്ങളിനി വിളിക്കിച്ചേർക്കണമെങ്കിലൊരു പുനർജ്ജന്മം കൂടിയേ തീരൂ.തോരാ കണ്ണീരിന്റെ അകമ്പടിയോടവൾ നടന്നു ഒരു ശുദ്ധികലശമെന്നോണം അഗ്നിയെന്ന വിശുദ്ധിയേയും തേടി ..............-
മരിക്കുന്നതുവരെ എഴുത്തുകളുമായി നമ്മൾ ജീവിക്കും.. മരിച്ചുകഴിഞ്ഞാൽ നമ്മളിലൂടെ നമ്മുടെ എഴുത്തുകൾ ജീവിക്കും..
-
ఆదుకున్న ఆప్తులే
ఆటంకం అనుకుంటే
ఆనవాలు లేని గతం
అక్కరకు వస్తుందా...?
అభయమన్న మాటలే
అలసి ఊరుకుంటే
అంగభంగమైన మనస్సు
అసలు మారుతుందా...?
ఆన అన్న చేతులే
అడ్డురాను అంటుంటే
ఆలోచనల మకిలి
మాయమవ్వగలదా...?
-
നമ്മൾ ഒരാളോട്
തുറന്ന് പറയുന്ന
പ്രശ്നങ്ങളല്ല,
പകരം
നമ്മളിന്നേവരെ
ആരോടും തുറന്ന്
പറയാത്ത ചില
കാര്യങ്ങളാണ്
നമ്മുടെ
ശരിക്കുമുള്ള
പ്രശ്നങ്ങൾ.-
ഓർത്തിരുന്നിട്ടും
ഓർക്കാറേയില്ലെന്ന്
ഓർത്തോർത്തു
പറഞ്ഞതെന്തേ.....?
ഓളമുള്ളൊരാ
ഓർമപോലിന്നു ഞാനും
ഒരോർമയായതാ
ഒറ്റവാക്കിലല്ലേ.....-