Manu M  
1.3k Followers · 4.1k Following

Joined 11 July 2018


Joined 11 July 2018
Manu M 10 MAY AT 23:24

സ്വന്തമായി സ്വപ്നങ്ങൾകാണാൻ കഴിവില്ലാത്തവർക്ക് മറ്റുള്ളവരുടെ സ്വപ്നങ്ങൾ വെറുംഭ്രാന്താണെന്നെ തോന്നുന്നു

-


Show more
61 likes · 15 comments · 1 share
Manu M 12 APR AT 12:39

ഒന്നിനെ സ്നേഹിക്കാൻ വേണ്ടി മറ്റൊന്നിനെ വെറുക്കേണ്ടതുണ്ടോ ?

-


56 likes · 16 comments · 1 share
Manu M 22 MAR AT 17:55

എന്റെ കിണറ്റിലെ വെള്ളം വറ്റുന്നതുവരെ ,കുടിവെള്ളക്ഷാമം എനിക്ക് വെറും പത്രവാർത്ത മാത്രമായിരുന്നു

-


79 likes · 24 comments · 1 share
Manu M 23 FEB AT 0:08

കാണുന്നത് തവിയുമായി നിൽക്കുന്ന അമ്മ ,അമ്മയാണെന്റെ അലാറം .പുതച്ചുമൂടി കിടക്കുമ്പോഴായിരിക്കും അലാറം വന്നടിക്കുന്നത് .

-


Show more
73 likes · 17 comments
Manu M 11 FEB AT 14:16

സ്വന്തം പതനങ്ങളിൽ ചിരിക്കാൻ കഴിയുന്നവർക്കുമാത്രമെ ജീവിതം ആസ്വദിക്കാൻ കഴിയു

-


75 likes · 16 comments · 1 share
Manu M 10 FEB AT 1:59

കണ്ണനെ കൊല്ലാൻ മാറിലും മനസ്സിലും വിഷംനിറച്ചാണ് പൂതന എത്തിയത് ,എന്നാൽ മുലയൂട്ടുന്നതിനിടക്കെപ്പൊഴോ മാതൃത്വം അനുഭവിച്ച അവർ ഒരുനിമിഷത്തേക്ക് കണ്ണന്റെ അമ്മയായിമാറി അത് അവരെ മോക്ഷത്തിലെത്തിച്ചു .അവരുടെ മൃതശരീരം ദഹിപ്പിച്ചപ്പോൾ അവിടമാകെ സുഗന്ധം പരന്നുവത്രെ

മാതൃത്വം അത് രാക്ഷസിയെപോലും മോക്ഷത്തിലെത്തിക്കും

-


74 likes · 11 comments
Manu M 1 FEB AT 0:19

ഞാൻ അല്ലാത്ത എന്നെക്കുറിച്ച് ചിന്തിച്ച് ഞാൻ എന്നെ മറന്നു

-


എനിക്ക് എന്നെ നഷ്ടമായി #yqmalayali #yqmalayalam

88 likes · 19 comments
Manu M 30 NOV 2018 AT 9:44

അന്ന്‌ നല്ല മഴക്കോളുണ്ടായിരുന്നു .ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒരു പഴയ ആനവണ്ടി വന്നു .അപ്പോഴേക്കും മഴചാറിത്തുടങ്ങി.കുടനക്കണ്ട എന്നുകരുതി ബാഗിൽ ഇരുന്ന കുട എടുക്കാതെ തലയിൽ കൈയ്‌വെച്ചു ഓടി വണ്ടിയിൽ കയറി.വണ്ടി സ്റ്റാന്റിൽനിന്നും എടുത്തതും മഴ ഇടിച്ചുകുത്തി പെയ്യാൻ തുടങ്ങി.എല്ലാവരും ഷട്ടറിട്ടു .വണ്ടിയിൽ ലൈറ്റവന്നു ആകെ ഒരു അരണ്ട വെളിച്ചം.പതിയെ വണ്ടിയിൽ പലടുത്തായി ചോർച്ച തുടങ്ങി.പെട്ടന്നത് വണ്ടിമുഴുവൻ വ്യാപിച്ചു .ഞാൻ ശെരിക്കും നനയാൻ തുടങ്ങി.വണ്ടിയിൽ ഉണ്ടായിരുന്ന എല്ലാവരുടെയും അവസ്ഥ അതുതന്നെയായിരുന്നു.എന്റെ സഹയാത്രികൻ ഒരു സ്കൂൾകുട്ടിയായിരുന്നു.അവൻ ബാഗിൽനിന്നും മഴക്കോട്ടെടുത്തിട്ടു സുഖമായി അവിടിരുന്നു .എല്ലാവരും അവനെത്തന്നെ നോക്കി.അവൻ എന്നെനോക്കി ചിരിച്ചു.ആഹാ ഞാനും വിട്ടുകൊടുത്തില്ല ഞാൻ എന്റെ കയ്യിലിരുന്ന കുട എടുത്തുപിടിച്ചു പതിയെ അതും പടർന്നു.കയ്യിൽ കുട ഉണ്ടായിരുന്നവരെല്ലാം കുടയെടുത്തു ഒപ്പം കാരണമില്ലാത്ത ഒരു പുഞ്ചിരിയും. പുഞ്ചിരി പതിയെ പൊട്ടിചിരിയിലേക്ക് മാറി ചിലർക്ക് ചിരിനിർത്താനേ കഴിഞ്ഞില്ല.പ്രേത്യേകിച്ചൊരു കരണമില്ലാഞ്ഞിട്ടും അപരിചിതരായ അത്രയും യാത്രക്കാരും ആചിരി ആസ്വാദിച്ചു.ഇന്നും അതോർക്കുമ്പോൾ ചിരിവരും.ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത ഓർമ്മകൾ

-


Show more
68 likes · 30 comments
Manu M 27 NOV 2018 AT 19:37

വർഷങ്ങൾക്കുമുൻപ് .....
പെരുങ്ങോട്ടു ഗ്രാമത്തിലെ ഒരു സന്ധ്യ .ചൂളമടിച്ചുവീശുന്ന പാലക്കാടൻകാറ്റിൽ ശീൽക്കാരമുണ്ടാക്കി ആടിയുലയുന്ന കരിമ്പനകൾ .വിളഞ്ഞുകിടക്കുന്ന നെൽപാടങ്ങൾക്കപ്പുറം പാതിമറഞ്ഞു നിൽക്കുന്ന മലനിരകൾ .തെളിഞ്ഞ ആകാശം .അങ്ങിങ്ങായി മിന്നിമറയുന്ന മിന്നാമിനുങ്ങുകൾ .ദൂരെ എവിടെനിന്നോ ഒരു പശുവിന്റെ കരച്ചിൽകേൾക്കാം .വയലിന്റെ ഓരത്തുകൂടി ചരക്കുമായി നിരനിരയായ് വരുന്ന കാളവണ്ടികൾ .അതിൽ ഒന്ന് പതിയെ അവിടെ നിന്നു .അതിൽനിന്നും രാമൻ ഇറങ്ങി .ഒറ്റമുണ്ടും മുഷിഞ്ഞ ഒരു തോർത്തുമാണ് വേഷം കയ്യിൽ ഒരു ഭാണ്ഡവും ഉണ്ട് .അയാൾ ആവണ്ടിയിൽനിന്ന് ഒരു ബാലനെകൂടി എടുത്തിറക്കി .കയ്യിൽ സൂക്ഷിച്ചിരുന്ന ചൂട്ട്കറ്റ എടുത്ത് രാമൻ വണ്ടിയിലെ റാന്തൽ തിരിയിൽനിന്ന് തീപകർന്നു .കാളവണ്ടികൾ വീണ്ടും നീങ്ങിത്തുടങ്ങി .തോളിൽ ഭാണ്ഡവും ഒരുകയ്യിൽ ആബാലനേയും മാറുകയ്യ്കൊണ്ടു ചൂട്ടും വീശി അയാൾ പാടവരമ്പത്തുകൂടി നടന്നു .അകലേ പോകുന്ന കാളവണ്ടിയുടെ റാന്തൽവെളിച്ചം മിന്നിമറഞ്ഞുകൊണ്ടിരുന്നു .പാടവരമ്പും പിന്നിട്ടവർ മനയുടെ മുൻപിലെത്തി.മനയുടെ ഉമ്മറത്ത് ചാരുകസേരയിലിരുന്നു താളിയോല ഗ്രന്ഥങ്ങൾ വായിക്കുന്ന തമ്പുരാൻ .......

-


#yqmalayali #yqmalayalam #story ഒരു കഥയുടെ ആരംഭം

57 likes · 32 comments
Manu M 26 NOV 2018 AT 7:58

എനിക്ക് പ്രണയം
ചോറ്റുപാത്രത്തിലെ
ചോറിനോടും😋

-


Show more
71 likes · 17 comments

Fetching Manu M Quotes

YQ_Launcher Write your own quotes on YourQuote app
Open App