QUOTES ON #സ്വർഗ്ഗം

#സ്വർഗ്ഗം quotes

Trending | Latest

*സ്വർഗ്ഗത്തിന്റെ വിശദീകരണം*

കണ്ടു വളർന്ന സ്വർഗ്ഗം
എന്റെ വീടായിരുന്നു.
പിന്നെ പള്ളിക്കൂടങ്ങളായി ,
കലാലയങ്ങളായി
അത് പരിണാമം തുടർന്നു.
ആതുര സേവനം ചെയ്യുന്നവർ
ഭൂമിയിലെ മാലാഖമാർ എന്ന്
മറ്റൊരു ലോകം അവകാശപ്പെട്ടിരുന്ന
കാലത്തിന്റെ മറ്റൊലികളിൽ
ഇരുണ്ടുമൂടിയ തെരുവുകളിൽ ,
അഭയ കേന്ദ്രങ്ങളിൽ ,
ദൈവങ്ങളെ കണ്ടുമുട്ടിയപ്പോൾ
സ്വർഗ്ഗം ഇവിടെ തന്നെയെന്ന് ഉറപ്പിച്ചു.
എങ്കിലും
വിശ്വാസ വ്യാഖ്യാനങ്ങളിൽ
സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി
ഇടുങ്ങിയതും ഞെരുങ്ങിയതുമാണെന്നും
ഭൂമിയുടെ അവസാന ദിനം
സ്വർഗ്ഗം തുറക്കപ്പെടും എന്ന്
എഴുതപ്പെട്ടിരുന്നു..

-


21 JAN 2020 AT 5:14

''എന്റെ കൺമുനകൾ
കാരമുള്ളുപോലെ
നിന്റെ കണ്ണിൽ
തറച്ചപ്പോഴാണ്
ഞാനാദ്യമായി
പ്രണയമറിഞ്ഞത്...
അതിൻ ശേഷം
ഞാൻ കുടിച്ച
കാഞ്ഞിരനീരിനു പോലും
മധുരമായിരുന്നു...''

-


18 MAY 2021 AT 12:26

നിനക്കോർമ്മയുണ്ടോ....
പണ്ട്.... നമ്മുക്കിടയിൽ സ്വർഗ്ഗം രൂപപ്പെട്ടിരുന്നു.... കാരണം....
പരസ്പരം സ്വന്തമാക്കുവാൻ പോലും ആഗ്രഹിക്കാത്തത്ര നിർമ്മലമായിരുന്നു അന്ന് നമ്മിലെ പ്രണയം.....

-


28 DEC 2020 AT 1:04

നിങ്ങളുടെ തിന്മകൾക്ക് കാലത്തിൽ ശിക്ഷ ലഭിക്കുമെന്ന് പറയുന്നു എങ്കിൽ നിങ്ങളുടെ നന്മകൾക്കോ?!...
നന്മകളുടെയും സ്നേഹത്തിന്റെയും മീതെ പൊള്ളലേറ്റ മനുഷ്യരുണ്ട് തീർച്ചയായും കാലത്തിൽ നന്മനിറഞ്ഞ ഫലം അവരെ തേടിയെത്തും..

-


23 JAN 2020 AT 21:21

"ജീവനേകുന്നിടം ജീവനാകുന്നിടം...
അമ്മയും ജന്മനാടിതുമല്ലാതെ
സ്വർഗ്ഗമേതുണ്ട് മറ്റൊന്നു ധരണിയിൽ"

-


1 SEP 2020 AT 14:47

മുഖമൊന്നു വാടിയാൽ
"എന്തേ അമ്മേ " എന്നു മോൻ..
കണ്ണൊന്നു കലങ്ങിയാൽ
"എന്തിനമ്മേ " എന്നു മോൾ..
ഇടംവലമിടറാതെ കൂട്ടായിടുമ്പോൾ
ഇടറിയ സ്വരത്തിലൂടെയെൻ
പതർച്ചയറിഞ്ഞരികിലെത്തുന്ന
മൊഴിമധുരമായകലെ നീയും...
വേവാലാതികൾക്കും...
വേദനകൾക്കുമപ്പുറത്ത്...
ഇവിടെയാണെന്റെ സ്വർഗ്ഗം !

-


23 JAN 2020 AT 20:26

പ്രഭാതത്തിൻ പൊൻവെയിൽ മഞ്ഞിൻ തുള്ളിയെ പുണരുമ്പോൾ
അസ്തമയ സൂര്യൻ കടലാഴങ്ങളിൽ പോയി മറയുന്നതുപോൽ
രാവിൻ വിരിമാറിൽ പാൽപുഞ്ചിരി വിടർത്തും ചന്ദ്രനും താരകളും
ചുറ്റും കണ്ണോടിച്ചു നോക്കുമ്പോൾ
മായാജാലകാഴ്ചകൾ പ്രകൃതി വിരുന്നൊരുക്കും പൂവും പൂമ്പാറ്റകളും നിറഞ്ഞു നിൽക്കുന്ന ഈ ഭൂമി തന്നെ സ്വർഗ്ഗം

-


23 JAN 2020 AT 19:42

നല്ലത് ചെയുമ്പോൾ.
നല്ലത് കാണുമ്പോൾ.
അപരന്റെ കണ്ണിൽ പുഞ്ചിരി നൽകുമ്പോൾ.
സ്നേഹമായി ആർക്കോ ആശ്വാസം ആകുമ്പോൾ. നിന്നിലും മറ്റൊരു ദൈവം ഉദിക്കുമ്പോൾ. മനസ്സത്തിൻ സന്തോഷം താന്നെ മുളക്കുമ്പോൾ ഭൂമി തന്നെ മറ്റൊരു സ്വർഗം തന്നെ.

-


23 JAN 2020 AT 19:36

സ്നേഹമാണ്....
സ്നേഹിക്കപ്പെടുന്നതാണ്...
വിശ്വാസമാണ്...
വിശ്വസിക്കപ്പെടുന്നതാണ്...
മനസിലാക്കലാണ്...
മനസിലാക്കപ്പെടുന്നതാണ്..
അംഗീകരിക്കലാണ്...

-


11 OCT 2018 AT 22:51

സ്വർഗ്ഗത്തിൽ നിന്നും തിരിച്ചു വരാൻ തോന്നിയതേയില്ല.... ജാതിയില്ലാത്ത, മതമില്ലാത്ത, വർണ്ണവിവേചനമില്ലാത്ത സ്വർഗ്ഗത്തിൽ ഇനിയും ഒരുപാട് നാൾ താമസിക്കാൻ ഒരു മോഹം.... യുദ്ധമില്ലാത്ത, അക്രമം ഇല്ലാത്ത, പട്ടിണിയില്ലാത്ത,എങ്ങും സ്നേഹം മാത്രം കാണാൻ കഴിയുന്ന സ്വർഗ്ഗത്തിൽ ഒരു നാൾ മാത്രം നിന്ന് കൊതി തീർന്നില്ല....
ഓർക്കുക... ജീവിതത്തിനു ശേഷമല്ല സ്വർഗ്ഗം...ജീവിതം തന്നെയാണ് സ്വർഗ്ഗം... അല്ലെന്ന് തോന്നുന്നുവെങ്കിൽ ജീവിതം സ്വർഗ്ഗമാക്കി മാറ്റേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്....

-