QUOTES ON #വേദന

#വേദന quotes

Trending | Latest
18 DEC 2020 AT 13:51

പ്രണയത്തെ കുറിച്ച്
എഴുതുവാനാണ്
എല്ലാവർക്കും പ്രിയം.
പിന്നെയിഷ്ടം
മരണത്തെക്കുറിച്ച്
എഴുതുവാനും.....
രണ്ടിൻ്റെയും അകമ്പടിക്കാരൻ
വേദനയായത് കൊണ്ടാവാം,
ഇവയെക്കുറിച്ച്
കൂടുതൽ എഴുതപ്പെടുന്നത്...

-


4 SEP 2020 AT 10:59



-


27 SEP 2020 AT 23:22

"പുറത്തെ മഴയിൽ ജീവിതം
നനഞ്ഞ് ആസ്വദിച്ചിട്ട്.....
അകത്തെ മഴയിൽ വെന്ത് ഉരുകി ഒലിക്കുന്നവരാണ് നമ്മളിൽ ഏറെയും.....!!!

-


29 AUG 2020 AT 20:47

"ഒറ്റപ്പെട്ടു നിന്ന ആ ചുവന്ന പനിനീർചെടിയെ ഒറ്റപ്പെടലിൻ ആഴങ്ങൾ അറിഞ്ഞവൾ ചേർത്ത് പിടിച്ചപ്പോഴും ആ പനിനീർ ചെടി മുള്ളുകളാൽ അവളെ മുറിവേൽപ്പിച്ചു കൊണ്ടേ ഇരുന്നൂ...ഓരോ തവണയും ആഴത്തിൽ മുള്ളുകളാൽ മുറിവേൽക്കുമ്പോഴും അവൾ ആ ചെടിയെ തന്നെയാണ് കൂടുതൽ മുറുക്കി ചേർത്തുപിടിച്ചു കൊണ്ടേ ഇരുന്നത്......ഇന്നും ആ ചെടി അറിയുന്നില്ല...ആ ഓരോ കൂർത്തമുള്ളുകളും അവൾക്ക് നൽകിയ വേദനയേക്കേൾ അവൾ വേദനിച്ചിരുന്നത് ആ ചെടിയുടെ ഒറ്റപ്പെടലിനെ ഓർത്തായിരുന്നൂ....!!!!

-


2 AUG 2020 AT 23:50

മനസ്സിലെ ഓർമ്മകളിൻ വേലിയറ്റത്തിനു കാരണം അഗാധമായ അതിന്നകത്തളത്തിലെ ചിന്തകൾ തൻ ചുഴിയിളക്കമാവും.

-


14 JUL 2020 AT 21:16

കാലിടറുമ്പോൾ കൈപിടിച്ച്
താങ്ങായതേതോ,
താളം തെറ്റിയ മനസ്സിനെ
കുത്തി നോവിച്ചല്ലോ....
വിസ്മരിക്കരുത് നീ,
ഈ പുഞ്ചിരിയടരാൻ
നിമിഷങ്ങൾ മാത്രം മതി...

-


15 FEB 2020 AT 12:16

നിന്റെ ഓർമകൾക്കിന്ന് ശർദ്ദിലിന്റെ ഗന്ധമാണ് പെണ്ണേ....
രൂക്ഷമായ നിന്റെയാ ഗന്ധം എന്നിൽ അസ്വസ്ഥത ഉണ്ടാക്കുന്നു.
മനം തികട്ടുന്നു.
ശരീരമാകെ വിയർത്തൊലിക്കുന്നു. നീയില്ലായ്‌മ എന്നെ അവശനാക്കുന്നു.

-


24 MAR 2021 AT 22:01

അവൾ: ചോര പൊടിയുമെന്നറിഞ്ഞിട്ടും
ഞാനെന്ന കുപ്പിവളകഷ്ണത്തെ
ഇത്ര ഇഷ്ടത്തോടെ ആ
കൈകുള്ളിൽ കൊണ്ടു
നടക്കുന്നത് എന്തിനാ മാഷേ...??

മാഷ്: ചില ഇഷ്ടങ്ങൾ ഇങ്ങനെയാണ്
പെണ്ണേ...!
വേദനിച്ചാലും മറ്റാർക്കും
കൊടുക്കാതെ സ്വയം
കൈകുള്ളിൽ ചേർത്ത് പിടിക്കും..
ആ വേദനക്കുപോലും ഒരു പ്രത്യേക
സുഖമാണ്...!

-



നിനക്കെന്നെ
കൊല്ലാമായിരുന്നു
പുഞ്ചിരിയോടെ ഞാൻ
നിന്നു തന്നേനെ....
ഒരുവാക്ക് പറഞ്ഞിട്ട്
പോകാമായിരുന്നു ഞാൻ
വഴി മാറി തന്നേനെ....

എന്നിട്ടും..........

പ്രതീക്ഷകളാൽ
ഞാൻ ഉണ്ടാക്കിയ
ജീവിത കൊട്ടാരത്തെ
ഒരു നിമിഷത്തിൽ നീ
ഉടച്ചു കളഞ്ഞു........!!


-


31 AUG 2019 AT 14:24

പലവട്ടം മരിച്ചഴുകിയ ശരീരം
മണ്ണിൽ മൂടുന്നതാണ് ഭംഗി.

-