നമ്മുടെ കഴിവിലുള്ള നമ്മുടെ വിശ്വാസമാണ് വിജയത്തിലേക്കുള്ള ആദ്യ ചവിട്ടുപടി...
-
എൻ്റെയീ ജീവിതത്തെയും ...
പ്രതിസന്ധികൾ ആവശ്യത്തിലേറെയുണ്ട്
പക്ഷെ നേര... read more
പുസ്തകത്താളുകളിൽ വിരലമർത്തുമ്പോൾ
ഈ ലോകത്തെ ഏറ്റവും
സന്തോഷമുള്ള പ്രണയിനിയാകുവായാണ്
ഞാൻ......
പുസ്തകത്തോടൊപ്പം പങ്കിട്ട നിമിഷങ്ങളിൽ
ലഭിച്ചിട്ടുള്ള ഉന്മാദം എത്രതന്നെ
ശ്രമിച്ചിട്ടും എനിക്ക് മറ്റെവിടെ നിന്നും ലഭിച്ചിട്ടില്ല......-
എനിക്ക് ഏറ്റവും ആരാധനയും ബഹുമാനവും തോന്നിയ വനിത ആരാണെന്നു മക്കളെന്നോട് ചോദിച്ചപ്പോൾ ഒരു സെക്കന്റ് പോലും ആലോചിക്കാതെ ഞാൻ മറുപടി പറഞ്ഞു അങ്ങനൊരു വ്യക്‌തി ഞാൻ തന്നെയാണെന്ന്...പിന്നല്ലാതെ...സുഖ ദുഃഖങ്ങളെ വേണ്ടപോലെ കൈകാര്യം ചെയ്തും പ്രതിസന്ധികളെ തരണം ചെയ്തും ഇവിടെവരെയായ എന്നെ ഞാൻ ബഹുമാനിച്ചില്ലങ്കിൽ അത് മോശമല്ലേ.അത് മാത്രമല്ല നമ്മൾ നമ്മളെ ബഹുമാനിച്ചില്ലങ്കിൽ പിന്നെ നമുക്ക് മറ്റാരെയെങ്കിലും ബഹുമാനിക്കാൻ പറ്റുമോ?എന്റെ മറുപടി കേട്ടു അവർ ജീവനും കൊണ്ടോടി..ഇതുപോലൊരു ചോദ്യം അവരിനി ജീവിതത്തിൽ എന്നോട് ചോദിക്കില്ല ...
-
ഈ ജന്മം ഇങ്ങനെയൊക്കെയങ്ങ് തീരട്ടെയെന്ന് സ്വയം പഴിച്ച് വിധിയെന്ന വാക്കിൽ തൂങ്ങിയാടി നിരാശയുടെ പടികുഴിയിൽ വീണ് ജീവിക്കുന്ന സ്ത്രീകളുടെയെണ്ണം വളരെ കൂടുതലാണന്ന് ഈ അടുത്ത കാലത്താണ് ഞാൻ മനസ്സിലാക്കിയത്..അതിൽ പിന്നെയാണ് എനിക്കും രണ്ട് പെൺമക്കളാണല്ലോയെന്നോർത്ത് ഞാൻ നീറി തുടങ്ങിയത്..പല തരത്തിലുള്ള അപമാനത്തിൻ്റെ ഉണങ്ങാത്ത വ്രണവുമായി അടുത്ത ജന്മം ആണായി ജനിക്കാൻ കൊതിച്ച് ജീവിക്കുന്ന പെൺജന്മങ്ങൾ ആദ്യമൊക്കെ എനിക്ക് അത്ഭുതവും പിന്നീട് വേദനയുമായി മാറി..ലക്ഷണമൊത്ത പെണ്ണിൻ്റെ അടയാളമായി പണം,സൗന്ദര്യം,പഠിപ്പ്, ജോലി,കുടുംബമഹിമ, വീട്ടുജോലിയിലുള്ള പ്രാവീണ്യം തുടങ്ങി ഒരു നീണ്ട ലിസ്റ്റ് തന്നെ നമ്മുടെ സമൂഹത്തിൻ്റെ കയ്യിലുണ്ട്.ഇതിൽ ഒന്ന് രണ്ടണ്ണം കുറഞ്ഞ് പോയാൽ തന്നെ സമൂഹത്തിൽ അവൾ ഒന്നിനും കൊള്ളാത്ത പെണ്ണായി മാറും.തൻ്റെ സ്റ്റാറ്റസ് മനസ്സിലാക്കിയാൽ പിന്നെ പെണ്ണ് പ്രത്യാശാരഹിതമായ ജീവിതാന്തരീക്ഷമായി സമരസപ്പെട്ടു അപമാനം മനസ്സിലടക്കി തൻ്റെ അസ്തമയത്തിനായി കാത്തിരിപ്പ് തുടങ്ങും.മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴ പോലെ പ്രതീക്ഷ കരിഞ്ഞുണങ്ങിയ ഇത്തരം പെണ്ണുങ്ങളെ കാണുന്നത് തന്നെ എനിക്ക് നിരാശയാണ്..അല്ല....ഒരുതരം ഉള്ളുലയുന്ന വേദനയാണ്..
-
കാലങ്ങളായി ഞാൻ അടക്കിപിടിച്ചതും മൂടി വെച്ചതും അന്നൊരു കുത്തൊഴുക്കിൽ ഒലിച്ച് പോയപ്പോൾ മരുഭൂമിയിലെ ഒറ്റമരം കണക്കേ നീയെനിക്ക് തണലായി.. നീയെൻ്റെ മിഴികളുടെ തീരാപെയ്ത്തിൽ തണുത്ത് വിറച്ചപ്പോഴും ഇരുട്ട് പൂത്ത വിജനതയിൽ നനഞ്ഞ സ്വപ്നങ്ങളെ ചേർത്ത് പിടിച്ച് നീ വീണ്ടും... വീണ്ടുമെനിക്ക് തണലായി.
-
മഴയുടെ അവസാന
കിതപ്പിൽ പിറന്ന
മഴത്തുള്ളിയും എന്നോട്
യാത്ര പറഞ്ഞ് പിരിഞ്ഞപ്പോൾ
മൗനം പൊതിഞ്ഞ ഒരു
ഈണം മാത്രം
എനിക്കായ് കാവലിരുന്നു.....-
അമ്മയുടെ താരാട്ടിൻ ഈണമേ..
ഒരിക്കൽ കൂടി നീ കൈ നീട്ടുമോ...
ഈ പനിക്കിടക്കയിൽ
എനിക്ക് കൂട്ടായിരിക്കാൻ....
-
പ്രകൃതിയ്ക്ക് പോലും
പലപ്പോഴും പല
പല ഭാവങ്ങൾ...
അപ്പോൾ പിന്നെ
മനുഷ്യരുടെ
ഭാവമാറ്റത്തെ
കുറിച്ചോർത്ത്
വേവലാതി
പെടേണ്ടതുണ്ടോ?
-
ആത്മാവിൻ്റെ ഘടികാരം താളത്തിൽ ചലിച്ചപ്പോൾ പോലും കഥകൾ പറയാൻ മടിച്ച ഒരു ഹൃദയത്തിനുടമയ്ക്ക് എന്നത്തേയും പോലെ ഇന്നും നിസ്സഹായത മാത്രം...കഥകളില്ലാത്ത ഓർമ്മകളുടെ കാവലിടങ്ങളിൽ മടി പിടിച്ച ഒരു ഹൃദയവുമായി ഞാൻ നാളുകളായി ഏകാങ്ക നാടകത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുന്നു ...
-