QUOTES ON #മെയ്ദിനം

#മെയ്ദിനം quotes

Trending | Latest

*ഈ ദിനത്തിന്റെ ഓർമ്മയ്ക്ക്*

കഷ്ടപ്പെട്ട്
നഷ്ടപ്പെടുത്തിയതൊക്കെയും
ശിഷ്ടകാലം നിന്നെ വാഴ്ത്തുന്ന
തൊഴിലാളി ദിനത്തിന്റെ
ഇഷ്ടക്കൂടുതലുകളായിരുന്നു.

മെയ്യനങ്ങി വിയർത്ത
മെയ്യനങ്ങുന്നവരുടെ ദിനം
ആയതുകൊണ്ടായിരുന്നു
അത് മെയ്മാസത്തിൽ തന്നെ
അറിയപ്പെടുന്നതും
എന്നതായിരുന്നു
ലോകത്തിന്റെ കണ്ടെത്തലും...

-



തൊഴിലിനെ അവഗണിക്കരുത്
തൊഴിലാളികളെ അവഗണിക്കരുത്
അവർ എനിക്കും നിങ്ങൾക്കും
അന്നം ദാനം ചെയ്യുന്നവരാണ്..
അവരുടെ സംഭാവന
പരിഗണിക്കാതെ തന്നെ
അവർ പ്രതിരോധിക്കുന്നു!
തൊഴിലാളി ഇല്ലെങ്കിൽ
മുതലാളി ഉണ്ടാകില്ല ഒരിക്കലും...
സർവ്വ ലോക തൊഴിലാളികൾ
ലോകത്തിന്റെ വിധി നിർമാതാക്കൾ!

-


1 MAY 2021 AT 12:27

സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ..
ആത്മവിശ്വാസത്തോടെ ജീവിക്കാൻ...
ജീവിത സ്വപ്നങ്ങളെ എത്തിപിടിക്കാൻ..
തീർച്ചയായും ഒരു തൊഴിൽ വേണം....
എല്ലാ തൊഴിലാളികൾക്കും
എൻ്റെ തൊഴിലാളി ദിനാശംസകൾ...


-


1 MAY 2019 AT 14:58



അധ്വാനിച്ചുണ്ണുന്നവന്റെ
ആത്മാവിന്നാഴങ്ങളിൽ
ആഹ്ലാദപ്പെരുമഴയോ,
ആനന്ദ കണ്ണീരോ..

-


1 MAY 2021 AT 22:46

തൊഴിൽ ഇന്നെനിക്ക് വെറുമൊരു വാക്കല്ല, അത് എന്റെ ജീവിതമാണ്. കാരണം ഇന്നുമുതൽ ഞാനുമൊരു തൊഴിലാളിയാണ്, അധ്വാനത്തിന്റെ വിയർപ്പും അന്നത്തിന്റെ സ്വാദും അറിയുന്ന തൊഴിലാളി...💙💕






-


1 MAY 2021 AT 11:10

ജീവിതപ്പാച്ചിലിൻ്റെ പോക്കുവരവുകളിൽ
ചേർത്തെഴുതിടുമൊരു കഴിവല്ലോ തൊഴിൽ,
പലവിധ ജോലികളായ് രാപ്പകലദ്ധ്വാനം കൊണ്ട്
സമ്പാദിക്കുന്നതിനാൽ മർത്യരെന്നും
തൊഴിലൊരു മഹത്വമായ് കാണുന്നു.
അന്നമൂട്ടുവാൻ അന്തിയുറങ്ങുവാൻ
അടുത്തിടപടഴകുന്നോരോ സമയത്തിലും
അതൊരു ഹേതുവായിടുന്നു.
അദ്ധ്വാനിച്ചുണ്ടാക്കുന്നോരോ ഫലത്തിലും
മഹത്വമേറെയുണ്ടെന്നല്ലോ മഹത് വചനങ്ങൾ

-


1 MAY 2020 AT 10:34

കണ്ണിൽ നിറയും
കദനത്തിൻ തേങ്ങലും,
കൈകളിലണിയും
കരുത്തിൻ തഴമ്പുമായ്
കതിരവനോടൊപ്പം
കളത്തിലിറങ്ങി,
കൈമെയ് മറന്ന്
കഠിനമായ്‌ പണിത്,
കതിരവനൊപ്പം
കൂരയിലെത്തുമ്പോൾ
കാത്തിരിക്കും മിഴികളിൽ
കാണാം,പ്രതീക്ഷതൻ തിളക്കം..

-


2 MAY 2021 AT 21:21

തൊഴിലാളി (ചെറുകഥ)


( ക്യാപ്ഷൻ )

-


1 MAY 2021 AT 11:00

സ്വന്തം ജീവിതത്തിനു വേണ്ടി,
സ്വന്തം ബാധ്യത വീട്ടാൻ വേണ്ടി,
സ്വന്തം അവകാശങ്ങൾക്ക് വേണ്ടി,
സ്വന്തം കുടുംബം,നാടിനും വേണ്ടി..


-


1 MAY 2021 AT 10:36

ജീവിതത്തിന്റെ രണ്ടറ്റങ്ങൾ
കൂട്ടിമുട്ടിക്കാൻ കയ്യും മെയ്യും മറന്ന്
അധ്വാനിക്കൽ

-