Abdurahman Kuttippa   (Tmk.)
269 Followers · 188 Following

read more
Joined 28 March 2020


read more
Joined 28 March 2020
9 FEB AT 0:04

സന്തോഷങ്ങളും സങ്കടങ്ങളും വിശേഷങ്ങളും പരസ്പരം പങ്കുവെക്കാൻ ഇന്ന് ഏറ്റവും പ്രിയപ്പെട്ടവർക്ക് പോലും സമയമില്ല...
മറ്റാരൊക്കെയോ പടച്ചുവിടുന്ന റീലുകൾ പരസ്പരം പങ്കുവെച്ച് ബന്ധങ്ങൾ നിലനിൽക്കുന്നു എന്ന് പരസ്പരം ആശ്വസിക്കുന്നു......🌹

-


27 NOV 2024 AT 20:05


"ഞാൻ തിരക്കിൽ ആയി പ്പോയിട്ടോ"

എന്താണ് ശരിക്കും ഒരാളുടെ "തിരക്ക്"
(ബിസി) എന്ന് പറയുന്നത്....

-


23 JUL 2024 AT 22:22

സ്നേഹം സ്നേഹം മാത്രമായാൽ അതിൽ സന്തോഷമുണ്ട്, ആനന്ദമുണ്ട്..
സ്നേഹം ഭ്രമം ആയി മാറിയാൽ അതിൽ ആതിയും വ്യാതിയും വേദനയുമാവും...
സ്നേഹം പ്രണയം പോലുമാവരുത്... സ്നേഹം സ്നേഹം മാത്രം ആവുക.. ഉപാതികൾ ഇല്ലാതെ കൊടുക്കുക 🥰

-


26 FEB 2024 AT 18:29

വിശേഷങ്ങൾ പരസ്പരം പങ്കുവെക്കാൻ കഴിയുന്ന സൗഹൃദങ്ങളും ബന്ധങ്ങളും ഒരു ഭാഗ്യമാണ്..
അതോടൊപ്പം നമ്മുടെ വിശേഷങ്ങൾ ചോദിച്ചറിയുക കൂടി ചെയ്യുന്ന ബന്ധങ്ങൾ മഹാഭാഗ്യമാണ്....💚

-


23 NOV 2023 AT 9:07

സ്നേഹത്തെ പൂർണ്ണമായി നിർവചിക്കാൻ ആർക്കും സാധിക്കില്ല... കാരണം സ്നേഹം സ്നേഹിക്കുന്ന ആളുടെയും സ്നേഹിക്കപ്പെടുന്ന ആളുടെയും അനുഭവമാണ്... ഓരോ അനുഭവവും ഓരോ ആളുകൾക്കും വ്യത്യസ്തമായിരിക്കും....

-


8 MAY 2023 AT 1:38

രണ്ടു വർഷം മുമ്പ് കൊറോണയുടെ ലോക്ക്ഡൗൺ കാലത്ത് ഏറെ ആശ്വാസം തന്നിരുന്ന ഇടമായിരുന്നു yq.... ഒരുപാടു സൗഹൃദങ്ങൾ... അതിൽ പലരും ഇന്നും ഇവിടെ സജീവമാണ്.... പല തിരക്കുകളാൽ ഇവിടെ നിന്ന് മാറി നിൽക്കുമ്പോഴും ആ രസമുള്ള കാലം മനസ്സിലേക്ക് ഇടയ്ക്കു വരും...... ആ എല്ലാ നല്ല സൗഹൃദങ്ങൾക്കും ഒരു പാട് സ്നേഹത്തോടെ ഒരു ഓർമ്മപെടുത്തൽ......സ്നേഹാശംസകൾ ❣️❣️💚💚❣️❣️💚💚

-


21 DEC 2022 AT 18:45

അനുഭവങ്ങളാണ് പിന്നീട് ഓർമ്മകളായി മാറുന്നത്..
നല്ല അനുഭവങ്ങൾക്ക് കാരണമായവരെ നാം നന്നായി ഓർമ്മിക്കുന്നു, അവസരങ്ങൾ വരുമ്പോൾ സ്മരിക്കുന്നു....
പ്രിയപ്പെട്ടവരോടൊത്തുള്ള നല്ല അനുഭവങ്ങൾക്ക്, അവരിലെ നല്ല ഓർമ്മകൾക്ക്, അവരോടൊപ്പം തന്നെ വേണം...... പ്രവാസം ഒരുപാട് ഗുണങ്ങൾ ഉണ്ടാക്കിയെങ്കിലും ഇതൊക്കെ അന്യമാക്കുന്നു......

-


5 DEC 2022 AT 20:13

ദിനേന പലവട്ടം സംസാരിച്ചിരുന്നവർ തമ്മിൽ സംസാരത്തിന് ഒരുപാട് ഇടവേള വരുന്നതെപ്പോഴാണ്, എല്ലാ വിഷയങ്ങളും പങ്കുവെച്ചിരുന്നവർക്കിടയിൽ വിഷയ ദാരിദ്ര്യം വരുന്നതെപ്പോഴാണ്, മണിക്കൂറുകൾ മിനിറ്റുകളെപ്പോലെ പറന്നു പോയിരുന്നവർക്കിടയിൽ സമയം വിരസമാകുന്നത് എപ്പോഴാണ്.....

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

-


29 OCT 2022 AT 3:31

ഇന്ന് കേൾക്കാൻ ആളില്ല എന്നതിനേക്കാൾ
വേദന കേട്ടിരുന്ന കാതുകൾ പോലും തിരക്കിലായിപ്പോയി എന്നതാണ്... 💚

-


23 OCT 2022 AT 14:49

ചില സമയത്തെ ചിലരുടെ ചില വാക്കുകളിൽ എല്ലാം അടങ്ങിയിരിക്കും... ദേഷ്യം, സങ്കടം, സ്നേഹം, വാത്സല്യം, പ്രണയം, വിരഹം, ശാസന, നന്മ, വഴി കാണിക്കൽ.....
എല്ലാം എല്ലാം...
എന്നാൽ അധികം ആളുകളും ആ വാക്കുകളിലെ തെറ്റ് മാത്രം കാണാൻ ശ്രമിക്കും..... ബാക്കി എല്ലാം അതിൽ മുങ്ങിപോകും...

-


Fetching Abdurahman Kuttippa Quotes